എച്ച് ഐ എസ് ജെ എൽ പി സ്കൂൾ, ആദിക്കാട്ടുകുളങ്ങര

15:30, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36240 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എച്ച് ഐ എസ് ജെ എൽ പി സ്കൂൾ, ആദിക്കാട്ടുകുളങ്ങര
വിലാസം
ആദിക്കാട്ടുകുളങ്ങര

ആദിക്കാട്ടുകുളങ്ങര പി.ഒ.
,
690504
,
ആലപ്പുഴ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0479 2387788
ഇമെയിൽhisjlps36240@gmail.com
കോഡുകൾ
സ്കൂൾ കോഡ്36240 (സമേതം)
യുഡൈസ് കോഡ്32110700811
വിക്കിഡാറ്റQ87478922
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ127
പെൺകുട്ടികൾ112
ആകെ വിദ്യാർത്ഥികൾ239
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാജിത പി
പി.ടി.എ. പ്രസിഡണ്ട്സിയാദ് എ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
11-01-202236240


പ്രോജക്ടുകൾ




ചരിത്രം

ആലപ്പുഴ  ജില്ലയിൽ മാവേലിക്കര  താലൂക്കിൽ പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര എന്ന  കൊച്ചുഗ്രാമത്തിന്റെ ഒൻപതാം വാർഡ് അമ്മൻകോവിൽ ജംഗ്ഷന്  വടക്കുവശത്തായി ഈ  സ്കൂൾ  സ്ഥിതി  ചെയ്യുന്നു

ആദ്യ കാലത്ത് സ്കൂൾ പഠനത്തിനായി ആദിക്കാട്ടുകുളങ്ങരക്കാർക്  അന്യ സ്ഥലങ്ങളിൽ പോകേണ്ട  ദു:സ്ഥിതി  വന്നപ്പോൾ 1924ൽ പുങ്കു വിള  ഭാഗത്തു നൂറനാട്. കുഴിയ്യത്ത്  ശ്രീ എം  പി  നാരായണപിള്ള  ആണ്  ഈ  സ്കൂൾ  ആരംഭിച്ചത്. തുടക്കത്തിൽ  ഒരു താത്കാലിക ഷെഡ്‌ഡിലാണ് ഇത്  പ്രവർത്തിച്ചിരുന്നത്  കച്ചവടത്തിലും കൃഷിയിലും കുട്ടികളെ  ഉപയോഗപ്പെടുത്തിയിരുന്നതിനാൽ മാതാപിതാക്കൾ കുട്ടികളെ  സ്കൂളിലേക്ക് അയയ്ക്കുവാൻ താല്പര്യം  കാണിച്ചിരുന്നില്ല. എന്നാൽ  മാനേജരുടെ  നേതൃത്വത്തിൽ  നാട്ടിലെ പ്രമുഖർ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ  സ്കൂളിലേക്ക്  കൊണ്ടുവന്നു. സ്കൂൾ  കെട്ടിടവും സ്ഥലവും മനേജൂമെന്റിനു  സ്വന്തമായിരിക്കണമെന്ന് 1956ൽ വിദ്യാഭ്യാസ  വകുപ്പിന്റെ പുതിയ  നിർദേശം വന്നപ്പോൾ  ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം മാനേജർ അദ്ദേഹത്തിന്റെ  ഭാര്യ ശ്രീമതി കമലമ്മയുടെ പേരിൽ  പുങ്കുവിള  ഭാഗത്തുനിന്നും  ഇവിടെ കൊണ്ടുവന്നു സ്ഥാപിച്ചു. അന്ന് സ്കൂളിന്റെ  പേര്  ആദിക്കാട്ടു കുളങ്ങര  എൽ  പി എസ്  എന്നായിരുന്നു

1995ൽ ആദിക്കാട്ടുകുളങ്ങര  ഹിദായത്തുൽ  ഇസ്ലാം  മുസ്ലിം ജമാഅത്തു കമ്മിറ്റി മാനേജർ  ശ്രീമതി കമലമ്മയുടെ മാനേജുമെന്റിൽ നിന്നും സ്കൂൾ  വിലയ്ക്കുവാങ്ങി  അതിനു ശേഷം സ്കൂളിന്റെപേര്  ആദിക്കാട്ടുകുളങ്ങര  ഹിദായത്തുൽ  ഇസ്ലാം മുസ്ലിം ജമാഅത്തു  എൽ  പി  സ്കൂൾ  എന്നാക്കി  മാറ്റി

ഈ  നാട്ടിൽ  ഔദ്യോഗികമായി  ഉന്നത  തലത്തിൽ  എത്തിയവരെല്ലാം തന്നെ  നൂറിന്റെ  നിറവിൽ  എത്തി  നിൽക്കുന്ന  ഈ അക്ഷര  മുത്തശ്ശിയുടെ  മക്കളാണ്  അതിനും  പുറമെ  രാഷ്ട്രീയ  സാമൂഹിക  രംഗങ്ങളിൽ   സാന്നിധ്യം  അറിയിച്ച നിരവധി  വ്യക്തികൾ  ഇവിടുത്തെ  പൂർവ  വിദ്യാർത്ഥികൾ ആണ്. ഈ  കൊച്ചു  ഗ്രാമത്തിന്റെ  വിദ്യാഭ്യാസ പുരോഗതിയിൽ  ഒരു നാഴികക്കല്ലായി  ഈ  വിദ്യാലയം  നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പും  കെട്ടുറപ്പുള്ള തുമായ 19 ക്ലാസ് മുറികൾ ഓട് കൂടിയ കെട്ടിടം ആണ് സ്കൂളിൽ ഉള്ളത്. സുരക്ഷിതമായ ചുറ്റുമതിൽ സ്കൂളിന്റെ പ്രത്യേകതയാണ്. ക്ലാസ് മുറികൾ എല്ലാം ടൈൽസ് ഇട്ടു വൃത്തിയാക്കിയത് ആണ്. ഓരോ ക്ലാസ്സ് മുറിയും  സെപ്പറേറ്റ് ചെയ്തതാണ്. സ്കൂൾ മുറ്റം ഇന്റർലോക്ക് ചെയ്തു വൃത്തിയാക്കി ചെറിയ പൂന്തോട്ടം സ്കൂളിന് അലങ്കാരം ആയിട്ടുണ്ട്.  വൃത്തിയുള്ളതും അണുവിമുക്തമായ ടോയ്‌ലറ്റും യൂറിനലും  സ്കൂളിലുണ്ട്.  പാചകപ്പുര യും സ്റ്റോറും ഉണ്ട്

. കുട്ടികൾക്ക് പഠനം സുഖമമാകുന്ന  രീതിയിൽ ആവശ്യമായ ഡെസ്കും ബെഞ്ചും ലൈറ്റും ഫാനും സജ്ജമാക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റും ആവശ്യമായ ലാപ്ടോപ്പും പ്രൊജക്ടറും കമ്പ്യൂട്ടറും ഉണ്ട്. കുട്ടികൾക്ക് ഐടി പഠനം നേടുന്നതിന് ഇവ സഹായിക്കുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി മാനേജ്മെന്റ് വാഹനസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. അസംബ്ലി പന്തലും ചിൽഡ്രൻസ് പാർക്കും  സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.167556500180627, 76.67011943117835|zoom=18}}