എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('==എൻ സി സി 2021-22== എസ്‍ഡിപിവൈബിഎച്ച്എസിലെ എൻസിസി മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എൻ സി സി 2021-22

എസ്‍ഡിപിവൈബിഎച്ച്എസിലെ എൻസിസി മൂന്നാം ബാച്ചിന്റെ എൻറോൾമെന്റാണ് 2021-2022ൽ നടന്നത്.എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും നാല്പത്തെട്ടു പേരെയാണ് ഈ വർഷം തെരെ‍‍‍ഞ്ഞെടുത്തത്.ബുധൻ,വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് രണ്ടുമണി മുതൽ നാലുമണി വരെയാണ് പരേഡിന് അനുവദിച്ചിരിക്കുന്ന സമയം.പരേഡ് നടത്തുന്നതിന് എൻസിസി ബറ്റാലിയനിൽ നിന്ന് പരേഡ് ഇൻസ്ട്രക്ടറെ അനുവദിച്ച് തന്നിട്ടുണ്ട്.2020-2021 ബാച്ചിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിലൂടെ തിയറി ക്ലാസുകൾ നടന്നെങ്കിലും കോവിഡ് മഹാമാരി കാരണം പരേഡ് തുടങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ അവരേയും കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വർഷം പരേഡ് ആരംഭിച്ചത്.ആദ്യ പരേഡ് 2021 ഡിസംബർ ഇരുപത്തിരണ്ടിന് ആരംഭിച്ചു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അമ്പതുശതമാനം കുട്ടികളാണ് പരേഡിൽ പങ്കെടുക്കുന്നത്.പരേഡിന് ശേഷം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകിവരുന്നുണ്ട്.