സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂര് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.

എ യു പി എസ് പാഴൂർ
വിലാസം
പാഴൂർ

പാഴൂർ പി.ഒ.
,
673661
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1925
വിവരങ്ങൾ
ഇമെയിൽaupspazhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47237 (സമേതം)
യുഡൈസ് കോഡ്32041501427
വിക്കിഡാറ്റQ64551431
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചാത്തമംഗലം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദ്സലിം എം ടി
പി.ടി.എ. പ്രസിഡണ്ട്ഫഹദ് പാഴൂർ
എം.പി.ടി.എ. പ്രസിഡണ്ട്നുസ്റത്ത്
അവസാനം തിരുത്തിയത്
11-01-2022Rajvellanoor


പ്രോജക്ടുകൾ



ചരിത്രം

                                             കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിൽ പാഴുർ എന്ന ഗ്രാമത്തിൽ ഇരുവഴഞ്ഞി പുഴയുടെ തീരത്തു 1925-ൽ ഒരു ഓത്തുപള്ളികൂടമായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .ഒന്നുമുതൽ അഞ്ചുവരെ ആയിരുന്നു അന്ന് ക്‌ളാസ്സുകൾ. അന്നത്തെ പ്രധാന അധ്യാപകനും മാനേജരും കെ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു .അദ്ദേഹത്തിന് ശേഷം ശ്രീമാൻമാർ മമ്മി ചേന്ദമംഗലൂർ, ഇ എൻ  രാഘവൻ നായർ,ഉസൈൻ താത്തൂർ, മരക്കാർ കുട്ടി പെരുമണ്ണ, വീരാൻകുട്ടി പാഴൂർ ഗംഗാധരൻ നായർ കോട്ടപ്പുറം, ശ്രീമതി പള്ളീമാകുട്ടി, കെ താഹിർ എന്നിവർ പ്രധാന അധ്യാപകരായി സേവനം അനുഷിച്ചിട്ടുണ്ട്.
                                             1956-ൽ എം കെ അബ്‌ദുസ്സലാം മാസ്റ്റർ മാനേജരായി ആറുമുതൽ എട്ടുവരെ ക്‌ളാസ്സുകളുള്ള എ എം യു പി  സ്കൂൾ നിലവിൽ വന്നു. പാഴൂർ ,താത്തൂർ ,അരയങ്കോട് കൂളിമാട്, മുന്നൂര് തുടങ്ങിയ പ്രദേശങ്ങളിലെ ജന സഞ്ചയത്തെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഈ വിദ്യാലയത്തിന് കഴിഞ്ഞു.സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരുപാട് മഹത് വ്യക്തികളെ പ്രധാനം ചെയ്യാൻ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പഠന രംഗത്തും പാഠ്യേതര രംഗത്തും വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ഉപജില്ലാ ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ പലവര്ഷങ്ങളിലും ചാമ്പ്യൻഷിപ്പ്‌ നേടിയിട്ടുണ്ട്.
                                             2014-ൽ ശ്രീ കെ താഹിറിന് ശേഷം ചുമതലയേറ്റ ശ്രീ പി വി ജോസഫ് മാസ്റ്ററുടെ നേതൃത്തത്തിൽ മാനേജുമെന്റിന്റെയും ,അധ്യാപകരുടെയും, സ്കൂൾ വികസന സമിതിയുടെയും സഹകരണത്തോടെ  ഈ സ്കൂൾ വികസനത്തിന്റെ പാതയിൽ  പ്രവൃത്തിച്ചുവരുന്നു. കെ കെ അബ്ദുള്ള പ്രസിഡന്റും, സി കെ ആലിക്കുട്ടി,പി ഉസ്മാൻ എന്നിവർ സഹ പ്രസി. മാരും ആയി പി ടി എ സമിതി പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

                 പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും കുട്ടികൾക്ക് മെച്ചപ്പെട്ട പഠന സാഹചര്യം നൽകാൻ കഴിഞ്ഞിട്ടുണ്ട്.        
          സ്കുൂളിൽ പ്രധാനമായും  10 ക്ലാസ് റൂമുകൾ,ഓഫിസ് ​മുറി, സ്റ്റാഫ് റൂം , കുടിവെള്ളസൗകര്യം, മെച്ചപ്പെട്ട ഉച്ചഭക്ഷണം, സ്റ്റോർ, അടുക്കള, ടോയ്‌ലറ്റ്, കളിസ്ഥലം, ലെെബ്രറി, സ്മാർട്ട് ക്‌ളാസ്സ്‌റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഫർണിച്ചറുകൾ, അലമാരകൾ, ഉച്ച ഭാഷിണി, മേശകൾ,കളി ഉപകരണങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്.

മികവുകൾ

പാഴൂർ സ്കൂളിൽ പൂർവ വിദ്യാർദ്ഥികളുടെ സഹക രണത്തോടെ ഒരുമൾട്ടീമീഡിയ ക്ളാസ്സ്റൂം സജ്ജീകരികരിച്ചിരുന്നു.അതിൽ ബഹു.കുന്നമംഗലംഎം,എൽ.എ,ശ്രീ.പീ ടി.എ. റഹീം സാർ അവർകളുടെ ഫണ്ടിൽ നിന്നുംലഭിച്ച ഇൻ്റർആക്ഷൻ ബോഡ് കം പ്റൊജക്ടർ കുട്ടികളുടെ പഠനത്തിന്ഉപയോഗിക്കുന്നു.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

 പി വി ജോസഫ്**
വി പുഷ്പവല്ലി* 
എം കെ ജാസ്മിൻ
ഓ കെ ഖദീജ 
പി നാജിയ 
പി സത്യൻ 
ടി പി ജീജ 
ആർ  പി സക്കീന 
എം എ സിദ്ധിക്കത്ത് 
എം വി ലത 
എം കെ സീനത്ത് 
കെ  ഖദീജ 
എം കെ ഖലീ‍ൽ റഹ്‌മാൻ 
കെ അബ്‌ദുൾ ജലീൽ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.274831,75.977340|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ_യു_പി_എസ്_പാഴൂർ&oldid=1240654" എന്ന താളിൽനിന്ന് ശേഖരിച്ചത്