ഗവ. എച്ച് എസ് കാപ്പിസെറ്റ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അറുപതുകളുടെ ഉത്തരാർദ്ധം.ജീവിതത്തിന്റെ പുതിയ പച്ചപ്പുകൾ തേടി ചുരം കയറിയെത്തിയ കർഷകർ.പുല്പള്ളിയിലെ കുടിയേറ്റത്തിന്റെ അവസാനഘട്ടം.അവർക്ക് ഇവിടത്തെ വന്യസ്ഥലികൾ ജീവിതത്തിന്റെ ഊടും പാവും ആദ്യം മുതലേ നെയ്തു തുടങ്ങേണ്ടിയിരുന്നു.നിത്യോപയോഗ സാധനങ്ങൾ വേണം,മരുന്ന് വേണം,വിദ്യാഭ്യാസം വേണം......ഇങ്ങനെ ഒരു പാട് പ്രശ്നങ്ങൾ. ഒപ്പം മലമ്പനിയുടെ നാടായിരുന്ന വയനാട്ടിലെ പ്രകൃതിയോടും വന്യമൃഗങ്ങളോടും പോരാടണം.
കർണ്ണാടക വനത്തോടു ചേർന്ന് കിടക്കുന്ന ശശിമല, കാപ്പിസെറ്റ് പ്രദേശങ്ങളിൽ കുടിയേറിയ കൃഷിക്കാർക്ക് പുല്പള്ളി, മാനന്തവാടി, പനമരം തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചു വേണമായിരുുന്നു തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ.
ഇതിൽ ഏറ്റവും പ്രധാനമായിരുന്നു വിദ്യാഭ്യാസം. വഴികളില്ലാത്ത വഴികളിലൂടെ ,കാട്ടുപാതകളിലൂടെ വിദൂരസ്ഥലങ്ങളിൽ നടന്നെത്തി പഠനം കഴിഞ്ഞെത്തുന്ന കുട്ടികളെ വഴിക്കണ്ണുമായി കാത്തിരിക്കേണ്ടി വന്ന രക്ഷിതാക്കളുടെ ആശങ്കയാണ് കാപ്പിസെറ്റ് ഗവ.യു. പി. സ്ക്കൂളിന്റെ ആരംഭത്തിന് കാരണമെന്നു സാമാന്യമായി പറയാം