ജി എൽ പി എസ് മെച്ചന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മെച്ചന | |
---|---|
വിലാസം | |
മെച്ചന മെച്ചന , കോട്ടത്തറ പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 25 - 4 - 1998 |
വിവരങ്ങൾ | |
ഫോൺ | 04936 273095 |
ഇമെയിൽ | glpsmechana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15210 (സമേതം) |
യുഡൈസ് കോഡ് | 32030300306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടത്തറ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീസുതൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിത്ര വിജയൻ |
അവസാനം തിരുത്തിയത് | |
11-01-2022 | 15210 |
വയനാട് ജില്ലയിലെ ഉപജില്ലയിൽ മെച്ചന എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മെച്ചന . ഇവിടെ 35 ആൺ കുട്ടികളും 33 പെൺകുട്ടികളും അടക്കം 68 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
മെച്ചന പ്രദേശത്തിന്റെ ചരിത്രം
തെക്കേ വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പേരാമ്പ്ര ആസ്ഥാനമായുള്ള അവിഞ്ഞാട്ട് നായൻമാരുടെയും കൂത്താളി നായൻമാരുടെയും ജൻമ പ്രദേശങ്ങളായിരുന്നു. പള്ളിക്കുന്ന് ഭാഗം കൂത്താളി നായൻമാർക്കും കോട്ടത്തറ, മെച്ചന, വെണ്ണിയോട്, തെക്കും തറ തുടങ്ങിയ പ്രദേശങ്ങൾ അവിഞ്ഞാട്ട് നായൻമാർക്കും ജൻമാവകാശം ഉള്ളതായിരുന്നു. ഇവിടങ്ങളിൽ സ്ഥലത്തിന്റെ പാട്ടം പിരിക്കുന്നതും അതാത് സ്ഥലത്ത് ജൻമാവകാശം ഉള്ളവരായിരുന്നു.
വർഷത്തിൽ ഒരു തവണ (ഫെബ്രുവരി, മാർച്ച് , ഏപ്രിൽ മാസങ്ങളിലായി ) അവർ സ്ഥലങ്ങളുടെ പാട്ടം പിരിക്കുന്നതിനായി വരുമായിരുന്നു. മെച്ചന പ്രദേശത്ത് പാട്ട പിരിവിന് അവകാശമുള്ള അവിഞ്ഞാട്ട് നായൻ മാർ മെച്ചന പ്രദേശത്ത് താമസിക്കുകയും തിരിച്ചു പോകുമ്പോൾ പാത്തിക്കൽ രാമൻ നായരെ കാര്യക്കാരനായി ചുമതലപ്പെടുത്തുകയും ചെയ്തു.. അവിഞ്ഞാട്ടു നായൻ മാർ പേരാമ്പ്രയിൽ അറയിൽ വച്ചു പ്രാർത്ഥിച്ചിരുന്ന ദേവിയെ മെച്ചന വരുമ്പോൾ ആരാധിച്ചു പ്രാർത്ഥിക്കുന്നതിനു വേണ്ടിയും അതിനാവശ്യമായ കർമ്മങ്ങൾക്ക് നേതൃത്വം നൽക്കുന്ന ബ്രാഹ്മണർക്ക് താമസിക്കുന്നതിനായി ഒരു ഇല്ലം പണിയിക്കുകയും ചെയ്തു. പിൽക്കാലത്ത് ഈ ആരാധനാലയം അറയിൽ ഭഗവതി ക്ഷേത്രം എന്ന പേരിൽ അറിയപ്പെട്ടു.തങ്ങളുടെ കാര്യക്കാരനായ പാത്തിക്കൽ രാമൻ നായർക്ക് മുക് ലിയാർ പദവി ലഭിക്കുകയും മുഖ്യ നാട്ടുപ്രമാണിയായി പിൽക്കാലത്ത് മാറുകയും ചെയ്തു. അറയിൽ ഭഗവതി ക്ഷേത്രത്തിന്റെ നടത്തിപ്പധികാരം പാത്തിക്കൽ രാമൻ നായരുടെ നേതൃത്വത്തിലുമായിരുന്നു. പിൽക്കാലത്ത് പാട്ട പിരിവ് വ്യവസ്ഥ സർക്കാർ എടുത്തു കളയുകയും അവകാശം കുടിയാൻ മാർക്ക് ലഭ്യമാക്കുകയും ചെയ്തു.'മെച്ചന' എന്ന പേരിലേക്ക് .....
പേരാമ്പ്ര പ്രദേശം ആസ്ഥാനമായുള്ള അവിഞ്ഞാട്ട് നായൻ മാർ ദേവിയെ മച്ചിൽ അറയിൽ വച്ച് ആരാധിച്ചു വന്നിരുന്നു. ജൻമാവകാശത്തിന്റെ ഭാഗമായി അവർ പ്രദേശത്ത് താമസിച്ച സമയത്ത് മച്ചിൽ അറയിൽ വച്ച് ദേവിയെ ആരാധിച്ചിരുന്നതിനാലും ആരാധനയ്ക്കുള്ള സൗകര്യം ഈ പ്രദേശത്ത് ഒരുക്കിയതിനാലും ' മെച്ചന' എന്ന പേര് വന്നു എന്ന് കരുതപ്പെടുന്നു.വിദ്യാഭ്യാസ ചരിത്രത്തിലൂടെ........
മെച്ചന ഗവ: എൽ.പി.സ്കൂൾ ആരംഭിച്ചത് 1998-ൽ ഡി പി ഇ പി പദ്ധതിയുടെ ഭാഗമായിട്ടാണ് മുൻകാലങ്ങളിൽ ഈ പ്രദേശത്തു താമസിച്ചിരുന്നവരും വിദ്യാഭ്യാസത്തിനായി മാരാർ എൽ.പി.സ്കൂൾ കുപ്പാടിത്തറയെ ആശ്രയിച്ചു. പിൽക്കാലത്ത് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഈ നടപടി മെച്ചനവാസികളുടെ വിദ്യാഭ്യാസം വിപുലീകരിക്കുന്നതിൽ വളരെയധികം സഹായകമാവുകയും ചെയ്തു.നിലവിൽ 68 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ എൽ.പി സ്കൂൾ അസൗകര്യങ്ങളുടെ നടുവിലും അക്കാദമിക നിലവാരത്തിൽ ഒരിഞ്ചുപോലും പിന്നോക്കം പോവാതെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകി കൊണ്ട് മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
- 92 cent സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.67998,76.00848|zoom=13}}
- മെച്ചന അങ്ങാടിയിൽ നിന്നും 1 കി.മി അകല�
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15210
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ