എ. യു. പി. എസ്. പുത്തിലോട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. യു. പി. എസ്. പുത്തിലോട്ട് | |
---|---|
വിലാസം | |
പുത്തിലോട്ട് കൊടക്കാട് പി.ഒ. , 670310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0467 2261446 |
ഇമെയിൽ | 12553abc@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12553 (സമേതം) |
യുഡൈസ് കോഡ് | 32010700408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിത്ര കെ എൻ |
പി.ടി.എ. പ്രസിഡണ്ട് | ബാബു എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുചിത്ര |
അവസാനം തിരുത്തിയത് | |
10-01-2022 | Anilpm |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കാസറഗോഡ്ജില്ലയിലെ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ പുത്തിലോട്ട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1921 ലാണ് ആരംഭിച്ചത്. 1945ൽ യു പി സ്കൂളായും 1948ൽ ഹയർ എലിമെന്ററി സ്കൂളായും (എട്ടാം തരം വരെ)ഉയർത്തുകയും ചെയ്തു.1957ൽ അന്നത്തെ സർക്കാർ ഹയർ എലിമെന്ററി സമ്പ്രദായം നിർത്തലാക്കുകയും 1മുതൽ7 വരെ ക്ലാസുകളുള്ള യു പി സ്കൂളായി മാറുകയും ചെയ്തു. ആദ്യ കാലങ്ങളിൽ മറ്റു പ്രദേശത്തുള്ളവർ പോലും പഠനം നടത്താൻ ആശ്രയിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1മുതൽ 7വരെ 14 ക്ലാസുകളിലായി 500 ൽ പരം കുട്ടികൾ ഉണ്ടായിരുന്നു.തുടർന്ന് പ്രദേശത്ത് കൂടുതൽ വിദ്യാലയ സ്ഥാപനങ്ങൾവന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നു. ഇപ്പോൾ 7 ക്ളാസുകളിലായി 118 കുട്ടികൾ പഠിക്കുന്നു. ചെറുവത്തൂർ ഉപജില്ലയിലെ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
1.65ഏക്കർ ഭൂമിയിലാണ് ഈ എയിഡഡ് സ്കുൾ സ്ഥിതി ചെയ്യുന്നത്. ഓടിട്ട 3 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുണ്ട്.എങ്കിലും ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമാണ്. സ്കൂളിൽ 5 കമ്പ്യൂട്ടറുകളും ഒരു ലാപ് ടോപ്പും ഉണ്ടെങ്കിലും കമ്പ്യൂട്ടർ ലാബ്,മറ്റു ലാബുകൾ,ലൈബ്രററിറൂം,നവീകരിച്ച രീതിയിലുള്ള ടോയ് ലറ്റുകൾ തുടങ്ങി സൗകര്യങ്ങളെല്ലാം ഉണ്ടാകേണ്ടതുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന ഒരു മാനേജ്മെന്റ് സ്കൂളാണ് ഇത്.പുത്തിലോട്ട് നീലമന ഇല്ലത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ ശ്രീ പി എൻ ഗോവിന്ദൻ എമ്പ്രാന്തിരി ആയിരുന്നു.2001മുതൽ ശ്രീ പി എൻ ശങ്കരൻ നമ്പൂതിരിയാണ് സ്കൂൾ മാനേജർ.
മുൻസാരഥികൾ
- കെ എസ് ഗോവിന്ദ വാര്യർ
- ടി പി മാധവൻ നമ്പൂതിരി
- പി ദാമോദര റാവു ,എ ശങ്കരൻ നമ്പൂതിരി
- എം കുഞ്ഞിരാമൻ , ടി വാസന്തി
- പി ജനാർദ്ദന പൊതുവാൾ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലോക പ്രശസ്ത ശില്പി ശ്രീ കാനായി കുഞ്ഞിരാമൻ, പ്രശസ്ത തെയ്യം കലാകാരനും ആയുർവേദ വിദഗ്ദ്ധനും ആയ നർത്തക രത്നം കണ്ണപ്പെരുവണ്ണാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ്.
ചിത്രശാല
വഴികാട്ടി
കാലിക്കടവ്(എൻ എച്ച് 47)നിന്ന് കാലിക്കടവ്-പുത്തിലോട്ട് റോഡിൽ 1.5 കി മീ മാറിയാണ് ഈ സ്കൂൾ.