ഇ.എ.എൽ.പി.എസ്സ് പള്ളിക്കാല

15:35, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- EALPS37419 (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ഇ.എ.എൽ.പി.എസ്സ് പള്ളിക്കാല
വിലാസം
പള്ളിക്കാല

തുമ്പമൺ നോർത്ത് പി.ഒ,
പത്തനംത്തിട്ട
,
689625
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ04682257633
ഇമെയിൽpallikkalaealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37419 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാറാമ്മ മാത്യു
അവസാനം തിരുത്തിയത്
10-01-2022EALPS37419


പ്രോജക്ടുകൾ



കൊല്ലവർഷം 1070 ൽ(ക്രിസ്തു വർഷം 1895 )തുമ്പമൺ താഴം പള്ളിക്കാലപുരയിടത്തിൽ കണിയാരേത്ത് കോശി ഉമ്മൻ വാദ്യാർ ഈ സ്കൂൾ ആരംഭിച്ചു .സാമ്പത്തികക്ലേശം കൂടിവന്നതിനാൽ 1093 ൽ ഈ സ്കൂൾ മാർത്തോമ്മാ സുവിശേഷ സംഘത്തെ ഏല്പിച്ചു .സുവിശേഷ സംഘത്തിന്റെ ചുമതലയിൽ 51 സെന്റ് സ്ഥലം വാങ്ങി ഒരു പൂർണ്ണ പ്രൈമറി സ്കൂളാക്കി ഇതിനെ മാറ്റി . ഇപ്പോൾ 127 വര്ഷം പിന്നിട്ട ഈ വിദ്യാലയം കുളനട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ് എന്നതിലഭിമാനിക്കുന്നു.

.1995 ൽ ശതാബ്തി ആഘോഷപരിപാടികൾ നടത്തപ്പെട്ടു .1997 മുതൽ 1999 വരെയും 2003 മുതൽ 2005 വരെയും ആറന്മുള ഉപജില്ലാ കാലോൽത്സവത്തിൽ കലാതിലകപട്ടം ഈ സ്കൂളിന് ലഭിച്ചു എന്നത് അഭിമാനാർമാണ് .2020 -2021 അക്കാദമിക വര്ഷത്തിൽ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് എട്ടരലക്ഷം രൂപ ചിലവഴിച്ച് സ്കൂൾ കെട്ടിടം മനോഹരമാക്കി .ഈ കാലയളവിൽ ലോക്കൽ മാനേജരായ റവ:കെ.സി.ഏബ്രഹാമിന്റെയും സ്കൂൾ പ്രവർത്തനങ്ങളിൽ അക്ഷിണം പ്രവർത്തിച്ച ശ്രീ .തോമസ് ചെറിയാന്റെയും പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.

ആത്മീയ -സാംസ്‌കാരിക -സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ തുമ്പമണ്ണിന്റെ അഭിമാനമായി നിൽക്കുന്ന ഈ സ്കൂളിൽ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ് .തുമ്പമൺ പ്രദേശത്തിന് ഇന്നും പ്രയോജനീഭവിക്കുന്ന ഒരു പൊതുസ്ഥാപനമാണ് ഇത് എന്നതിൽ സംശയമില്ല .

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്സ്_പള്ളിക്കാല&oldid=1232161" എന്ന താളിൽനിന്ന് ശേഖരിച്ചത്