എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47327 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
47327-LOGO.jpeg
എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം
വിലാസം
പൊന്നാങ്കയം.

പൊന്നാങ്കയം പി.ഒ.
,
673603
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 5 - 1952
വിവരങ്ങൾ
ഫോൺ0495 2276700
ഇമെയിൽsnmalpsponnamkayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47327 (സമേതം)
യുഡൈസ് കോഡ്32040601205
വിക്കിഡാറ്റQ110279372
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവമ്പാടി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിലീപ്കുമാർ കെ ജി
പി.ടി.എ. പ്രസിഡണ്ട്രജിതെ കെ ആർ
എം.പി.ടി.എ. പ്രസിഡണ്ട്ആതിര കെ എസ്.
അവസാനം തിരുത്തിയത്
10-01-202247327


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊന്നാംകയം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കം ​ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സ്ഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേർന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷൻ ലോവർ പ്രൈമറി  സ്കൂൾ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.1952 ഒക്ടോബർ 13  ന് രൂപീക്യതമായ ഈ  സ്കൂൾ പ്രദേശവാസികൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂർവ്വികരുടെ ദീർഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എൻ.എം.എ.എൽ.പി. സ്കൂൾ പൊന്നാംകയം. കൂടുതൽ വായിക്കുക


ഭൗതികസൗകരൃങ്ങൾ

   പുന്നക്കൽ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തിൽ, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും, ഓഫീസ്  മുറിയും, പാചക പുരയും ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും  പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവുമുണ്ട് .കൂടാതെ  മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റർ നെറ്റും  ഉണ്ട്. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.

മികവുകൾ

    സാമൂഹിക പങ്കാളിത്ത്വത്തോടെ മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന്റെ മികവ് ഉയർത്തിപിടിക്കുന്നു. രക്ഷിതാക്കളുടെ പങ്കാളിത്വത്തോടെ പഠനോപകരണ നിർമ്മാണം, പ്രാദേശിക പി.ടി.എ ,ദിനാചരണങ്ങൾ, രക്ഷിതാക്കളുമായുള്ള സ്കൂളിന്റെ മികച്ച ഇടപെടലുകൾ, I T അധിഷ്ടിത പഠനം തുടങ്ങിയവ നമ്മുടെ സ്കൂളിനെ മികച്ചതാക്കുന്നു.

ദിനാചരണങ്ങൾ

    പ്രൗഢഗംഭീരമായ പ്രവേശനോത്സവം മുതൽ  ലോകപരിസ്ഥിതി ദിനം, വായനദിനം  ,സ്വാതന്ത്യദിനം , ഓണാഘോഷം,  അദ്ധ്യാപകദിനം   ,ഗാന്ധിജയന്തി, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങൾ മികച്ച രീതിയിൽ നടത്തി വരുന്നു.

അദ്ധ്യാപകർ

ക്രമ നം പേര്
1 ദിലീപ്കുമാർ കെ.ജി (ഹെഡ്മാസ്റ്റർ)
2 രശ്മിത എ.ടി.
3 ശില്പ സുരേഷ് ബാബു,
4 അജയ് പി.എസ്




ക്ളബുകൾ

   അദ്ധ്യാപകരുടെ നേത്യത്വത്തിൽ  വിവിധ ക്ളബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി വരുന്നു, എല്ലാ മാസങ്ങളിലും യോഗം ചേരുന്നു, മിനുട്സ് സൂക്ഷിക്കുന്നു.

സയൻസ് ക്ളബ്

   കൺവീനർ  രഹ്ന മൂസ നേത്യത്വത്തിൽ 12 അംഗ സയൻസ് ക്ളബ്

ഗണിത ക്ളബ്

    കൺവീനർ ശരത്ത് , 15 അംഗങ്ങൾ

ഹെൽത്ത് ക്ളബ്

     കൺവീനർ അഖില ബാബു,  12  അംഗങ്ങൾ

ഹരിതപരിസ്ഥിതി ക്ളബ്

      സയൻസ് ക്ളബ് അംഗങ്ങൾ എല്ലാവരും ഹരിതപരിസ്ഥിതി ക്ളബിലെയും അംഗങ്ങളാണ്. 


വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ........

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

    കൺവീനർ ദർശന ഗോപകുമാർ , 12  അംഗങ്ങൾ

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

{{#multimaps:11.39175, 76.03813|zoom=350px}}