സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേർന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷൻ ലോവർ പ്രൈമറി സ്കൂൾ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.1952 ഒക്ടോബർ 13 ന് രൂപീക്യതമായ ഈ സ്കൂൾ പ്രദേശവാസികൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂർവ്വികരുടെ ദീർഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എൻ.എം.എ.എൽ.പി. സ്കൂൾ പൊന്നാംകയം.

സ്കൂളിന്റെ ആദ്യ മാനേജർ ശ്രീ. പി.കെ. സുകുമാരൻ പറമ്പനാട്ട് ആയിരുന്നു .2012 മുതൽ എസ്.എൻ.ഡി.പി. യോഗം പൊന്നാംകയം ശാഖയിൽ നിന്നും ഈ സ്കൂൾ എസ്.എൻ.ഡി.പി. യോഗം ഏറ്റെടുക്കുകയും ,സ്കൂളിന്റെ ഭൗതിക-അക്കാദമിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.ഇപ്പോഴത്തെ മാനേജർ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപള്ളി നടേശൻ സർ ആണ്. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.പി.എൻ.തങ്കപ്പൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശീതള ഇ കെ ആണ് പ്രധാനധ്യാപിക..2012 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി. നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം ഏതാനും വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ട് മികച്ചതായി മുന്നോട്ടുപോകുന്നു.