കെ എ എം യു പി എസ് പല്ലന/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ എല്ലാവിധത്തിലുള്ള പ്രധാന കെട്ടിടം മാത്രമാണുണ്ടായിരുന്നത് അതിനുശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമ്മിച്ചിട്ടുണ്ട് 22 ഡിവിഷനുകളായി എണ്ണൂറോളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട്.പ്രധാന കെട്ടിടം ഉൾപ്പെടെ നാലു കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുള്ള സ്കൂളിൽ ഇപ്പോൾ 8 ക്ലാസ് മുറികൾ ആണ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ ലാബ്,  ലൈബ്രറി, ശാസ്ത്ര ലാബ് , ഗണിത ശാസ്ത്ര ലാബ് എന്നിവ 4 മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. സ്വന്തമായി ഒരു വാഹനവും അത് പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്ഡും വലിയ അസംബ്ലി ഹോളും ഓഡിറ്റോറിയം ആവശ്യമായി ടോയ്‌ലറ്റുകളും കുടിവെള്ള സംവിധാനവും വാട്ടർ ടാപ്പുകളും ഒരുക്കിയിട്ടുണ്ട്. സുനാമി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തന്ന് അടുക്കളയും സ്റ്റോർ മുറിയും ഒരു ടോയ്‌ലറ്റും സ്വന്തമായുണ്ട്. സ്കൂളിൽ വലിയ കളിസ്ഥലവും ഒട്ടുമിക്ക കളി ഉപകരണങ്ങളും ഉണ്ട്. നിലവിൽ 152 കുട്ടികൾ 8 ഡിവിഷനിൽ ആയി പഠിക്കുന്നു അധ്യാപകരും ഒരു ഒ എ  യും  എസ് എസ് എ  ചുമതലപ്പെടുത്തിയ ഒരു പി ഇ  അധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു ട്രെയ്നറെയും നിയമിച്ചിട്ടുണ്ട് അത്തരം കുട്ടികൾക്കായി റാമ്പ് & റെയിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങളിലും ഓരോ കുട്ടികളെയും മുന്നിലേക്ക്‌ കൊണ്ട് വരാനും അവരുടെ ശേഷിയെ പരിപോഷിപ്പിക്കുവാനും  ഉതകുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഉണ്ട്. തികച്ചുo പ്രകൃതി രമണീയമായ ഒരു അന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് മാനസികമായി ഉല്ലാസം ലഭിക്കുന്ന രീതിയിൽ തന്നെ പഠിക്കുവാനും കളിക്കുവാനും ഓരോ കുട്ടിക്കും സാധിക്കുന്നു.