ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/കൊറോണ ഒരു വീണ്ടു വിചാരം

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holy2018 (സംവാദം | സംഭാവനകൾ) (Holy2018 എന്ന ഉപയോക്താവ് ഹോളി ഫാമിലി എച്ച് എസ് , ചേർത്തല/അക്ഷരവൃക്ഷം/കൊറോണ ഒരു വീണ്ടു വിചാരം എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/കൊറോണ ഒരു വീണ്ടു വിചാരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഒരു വീണ്ടു വിചാരം


എവിടെ നിന്നു വന്നു നീ
ആർ നിനക്ക് ഉയിരേകി
ലോകം നിന്നെ അറിയാൻ വൈകിയോ
നിൻ താണ്ഡവങ്ങളിൽ പകച്ചു ഞാൻ
ചിരിച്ചു കൈനീട്ടി,കെട്ടിപ്പിടിച്ചു നീ
നാട്യത്തോടെ എന്നിൽ പടർന്നു.
ജീവനായ് ഞാൻ കേഴുമ്പോൾ
പുച്ഛം വിതറി നീ കടന്നുപോയി
എന്നെ തിരിച്ഛറിഞ്ഞു ഞാൻ
ചെയ്തികൾ തിരിച്ഛറിഞ്ഞു ഞാൻ
അതിജീവനത്തിനായ് ഞാൻ പൊരുതുമ്പോൾ
ആധിപത്യത്തിനായ് നീ ശ്രമിച്ചു
ബന്ധങ്ങളും ബന്ധനങ്ങളും തിരിച്ചറിഞ്ഞു ഞാൻ
സമദൂരങ്ങളും സാമൂഹ്യാകലങ്ങളും എൻ നിശ്വാസമാ-
യെങ്കിലും വൈജയന്തിയേന്തും മാനവശക്തി
അതിജീവനത്തിൻ പതാകയേന്തി
തകർക്കും നിൻ ആസുരതയെ
തുരത്തും ഈ ഉലകത്തിൽ നിന്നും
നവയുഗ പുലരിയ്ക്കായ് കാത്തിരിപ്പൂ ഞാൻ


 

ആരോൺ വിൻസെന്റ് തോമസ്
8 A ഹോളി ഫാമിലി എച്ച് എസ്സ് എസ്സ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത