എവിടെ നിന്നു വന്നു നീ
ആർ നിനക്ക് ഉയിരേകി
ലോകം നിന്നെ അറിയാൻ വൈകിയോ
നിൻ താണ്ഡവങ്ങളിൽ പകച്ചു ഞാൻ
ചിരിച്ചു കൈനീട്ടി,കെട്ടിപ്പിടിച്ചു നീ
നാട്യത്തോടെ എന്നിൽ പടർന്നു.
ജീവനായ് ഞാൻ കേഴുമ്പോൾ
പുച്ഛം വിതറി നീ കടന്നുപോയി
എന്നെ തിരിച്ഛറിഞ്ഞു ഞാൻ
ചെയ്തികൾ തിരിച്ഛറിഞ്ഞു ഞാൻ
അതിജീവനത്തിനായ് ഞാൻ പൊരുതുമ്പോൾ
ആധിപത്യത്തിനായ് നീ ശ്രമിച്ചു
ബന്ധങ്ങളും ബന്ധനങ്ങളും തിരിച്ചറിഞ്ഞു ഞാൻ
സമദൂരങ്ങളും സാമൂഹ്യാകലങ്ങളും എൻ നിശ്വാസമാ-
യെങ്കിലും വൈജയന്തിയേന്തും മാനവശക്തി
അതിജീവനത്തിൻ പതാകയേന്തി
തകർക്കും നിൻ ആസുരതയെ
തുരത്തും ഈ ഉലകത്തിൽ നിന്നും
നവയുഗ പുലരിയ്ക്കായ് കാത്തിരിപ്പൂ ഞാൻ