ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചിരിത്രം
വയനാട് പോലുള്ള ഒരു കാർഷിക ദേശത്തിൻ്റെ സാമുഹിക പിന്നോക്കാവസ്ഥയിൽ നിന്ന് അതിജീവനത്തിനായിനിലം ഉഴുതു പാകപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത ചിലരിൽ പ്രധാന സംഘമാണ് വയനാട് മുസ് ലിം ഓർഫനേജ് ഈ നാടിൻ്റെ സാംസ്കാരിക ചുറ്റുപാടിൽ ഡബ്ല്യു എം ഒ എന്നത് വലിയൊരു ആശയ സാക്ഷാത്കാരത്തിൻ്റെ പേര് കൂടിയാണ്. ഒരു അനാഥശാലയുടെ മുറ്റത്ത് നിന്ന് വേര് പരന്ന് പൊട്ടി പടർന്ന വിദ്യാഭ്യാസ ശൃംഖലയിൽ നിരവധി സ്ഥാപനങ്ങൾ ജില്ലയിലാകെ പരന്ന് കിടക്കുന്നു. അതിൽ വേറിട്ട് നിൽക്കുന്ന
താണ് ഡബ്ല്യുഎം ഒ കാമ്പസിലെ സ്ക്കൂൾ ഫോർ ബ്ലൈൻ്റ് ആൻ്റ് ഡഫ് കാഴ്ച - ശ്രവണപരിമിതർക്ക് വേണ്ടി 1993 ലാണ് വിദ്യാലയത്തിൻ്റെ തുടക്കം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം എന്നത്
കേട്ടുകേൾവിയായിരുന്ന ഒരു കാലത്ത് സംസ്ഥാനത്തെ ഏതാനും നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന സവിശേഷ വിദ്യാലയങ്ങളിലേക്ക് ഇത്തരം കുട്ടികളെ പറഞ്ഞു വിടാനുള്ള ഒരു മാനസിക വികാസത്തിലേക്ക് രക്ഷിതാക്കൾ ഉയർന്നിരുന്നില്ല, അവരുടെ വിദ്യാഭ്യാസവും പുനരധിവാസവും സമ്പന്ധിച്ച വലിയ ധാരണകൾ ഒന്നുമില്ലാതിരുന്ന സാമൂഹിക സാഹചര്യത്തിൽ ഡബ്ലു എം ഒ
ഒരടയാളം തീർത്തു, കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക