ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പഠന രംഗത്ത് എന്ന പോലെ കലാ-കായിക പ്രവൃത്തി പരിചയ രംഗത്ത് തുടർച്ചയായ സംസ്ഥാന - ദേശീയ തല നേട്ടം വിദ്യാലയത്തെ സംബന്ധിച് മികച്ച അടയാളപ്പെടുത്തലാണ് 'ശിശുക്ഷേമ സമിതി നടത്തിയ ചിത്രരചനാ മൽസരത്തിൽ തുടർച്ചയായി രണ്ടാം തവണയും ജില്ല -സംസ്ഥാന - ദേശീയ തലത്തിൽ നേടിയ വിഭയം വലിയ നേട്ടമായി കാണുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള സ്പെഷ്യൽ സ്ക്കൂൾ കലോൽസവത്തിലും ശാസ്ത്രോൽസവത്തിലും എല്ലാ വർഷവും നേടുന്ന നിരവധി എ ഗ്രേഡുകളും സമ്മാനങ്ങളും നേട്ടമാണ് . തുടർച്ചയായി എട്ടുവർഷം എസ് എസ് എൽ സി യിൽ സ്വന്തമാക്കി പോരുന്നനൂറ് ശതമാനം വിജയം അധ്യാപകരുടെയും കുട്ടികളുടെയും വിശ്രമരഹിത പ്രയത്ന ത്തിൻ്റെ ഫലം കൂടിയാണ്. മുൻകാലങ്ങളിൽ എന പോലെത്തെ വണയുംപരീക്ഷ എഴുതിയ അഞ്ചിൽ രണ്ട് പേർക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടാനായി. കുട്ടികളുടെ കലാ കായിക മികവും നൈസർഗികമായി അവർ നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശനവും മാധ്യമങ്ങളിൽ വലിയ വാർത്തയാകാറുണ്ട്. മാതൃഭുമി, മീഡിയാവൺ കൈരളി പീപ്പിൾ ചാനലുകളിലും മലയാളത്തിലെ എല്ലാ ദിന പത്രങ്ങളിലും വൻ പ്രാധാന്യത്തോടെ ലഭിച്ച പ്രചാരം വലിയ അംഗീകാരമാകുമ്പോൾ മാതൃഭൂമി ചാനലിലെ നല്ല പാഠത്തിൽ വിദ്യാലയത്തെയും കുട്ടികളുടെ വിവിധകഴിവുകളെയും ആസ്പദമാക്കി ദീർഘസമയം സംപ്രേക്ഷണം ചെയ്ത പ്രത്യേക പരിപാടി സ്ക്കൂളിൻ്റെ പേരും പ്രശ്സ്തിയും വർദ്ധിപ്പിക്കുന്നു