ക‍ൂടുതൽ വായിക്ക‍ൂ......

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30065sw (സംവാദം | സംഭാവനകൾ) (' ഇടുക്കിജില്ലയിലെ കട്ടപ്പന വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പീരുമേട് ഉപജില്ലയിലെ വിശ്വനാഥപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എ. ഐ. എച്ച്. എസ് മുരിക്കടി. പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിൽ സ്ഥിതി ചെയ്യ‍ുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം. ക‍ൂടുതൽ വായിക്ക‍ൂ......

പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയിൽ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്നവിശ്വനാഥപുരംഎന്ന ഗ്രാമം, സമുദ്രനിരപ്പിൽ നിന്നും 1500 അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.

സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പൊതുവിദ്യാലയങ്ങൾ അവർക്ക് എന്നും ഒരു ആശ്രയമായി നിലനിൽക്കുന്നവയാണ്. ഇത് ഉൾക്കൊണ്ടുകൊണ്ട്, മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഉയർന്ന ശ്രണിയിലെത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

"https://schoolwiki.in/index.php?title=ക‍ൂടുതൽ_വായിക്ക‍ൂ......&oldid=1192412" എന്ന താളിൽനിന്ന് ശേഖരിച്ചത്