പുത്തേട്ട് ഗവ യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33213-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



പുത്തേട്ട് ഗവ യുപിഎസ്
വിലാസം
നട്ടാശ്ശേരി

നട്ടാശ്ശേരി
,
686006
സ്ഥാപിതംജൂൺ - 1901
വിവരങ്ങൾ
ഫോൺ4812311265
ഇമെയിൽgovtupsnattasery@gmail.com
കോഡുകൾ
സ്കൂൾ കോഡ്33213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആശാലത വി ആർ
പ്രധാന അദ്ധ്യാപകൻസോജൻ ജോർജ്
അവസാനം തിരുത്തിയത്
05-01-202233213-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംപടിഞ്ഞാറ് ഉപജില്ലയിലെ നട്ടാശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാ൪ വിദ്യാലയമാണ് പുത്തേട്ട് ഗവണ്മെന്റ് യു പി സ്കൂൾ

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിൽ നിന്നും വടക്കുമാറി കോട്ടയം മുനിസിപ്പാലിറ്റിയിൽ പഴയ കുമാരനല്ലൂർ പഞ്ചായത്തിൽ നട്ടാശ്ശേരി കരയിൽ ആറാം വാർഡിൽ തെക്കുംകൂർ കൊട്ടാരത്തിന് വടക്കുവശത്തായി പുത്തേട്ട് ഗവണ്മെന്റ് യു പി സ്‌കൂൾ സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ ഏഴു

വരെ ക്ലാസ്സുകളുള്ള ഈ സ്കൂളിൽ 4 ,5 ,6 വാർഡുകളിൽനിന്നുള്ള കുട്ടികളാണ് പഠനത്തിനായി

എത്തുന്നത് . ടിവിജി ഏൽ പി സ്കൂൾ പാറമ്പുഴ, നാല് അംഗൻവാടികൾ, ഒരുനിലതെഴുത്തുകളരി

എന്നിവയാണ് ഈ സ്കൂളിന്റെ ഫീഡിങ് സ്ഥാപനങ്ങൾ.തുട൪ന്നു വായിക്കുക

ക്രിസ്തുവർഷം 1 9 0 1 -ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത് . അന്ന് ഈ നാട്ടിൽ വിദ്യാലയങ്ങൾ

ഉണ്ടായിരുന്നില്ല . എല്ലാവർക്കും വിദ്യനേടണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള

സാഹചര്യം ഇല്ലായിരുന്നു. പെൺകുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിൽ സമൂഹം വിമുഖത

കാണിച്ചിരുന്നു. എങ്കിലും അറിവ് നേടണമെന്ന ഒരുപറ്റം ആളുകളുടെ തീവ്രമായ

ആഗ്രഹത്തിൽനിന്നാണ് ഈ സ്കൂളിന്റെ നിർമാണം തുടങ്ങുന്നത്‌ .

നീണ്ടൂർ മുറിയിൽ ശങ്കരപ്പിള്ളയുടെ നേതൃത്വത്തിലാണ് വിദ്യാലയത്തിന്റെ കെട്ടിടനിർമാണം

നടത്തിയത് . ചവിട്ടുവരി വെള്ളൂപറമ്പു റോഡരികിലുള്ള L ആകൃതി കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ

ആരംഭിച്ചത് . ഇന്ന് ആ കെട്ടിടം മാറ്റി തൽ സ്ഥാനത്തു ഒരു ഇരുനിലകെട്ടിടം തുടങ്ങുന്നത്‌

ബഹുമാനപെട്ട M L A തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിർമിച്ചുതന്നു.ഇവിടുത്തെ ആദ്യവിദ്യാർഥിനി

വിശാഖം തിരുനാൾ തമ്പുരാട്ടി ആയിരുന്നു .വിദ്യാര്ഥികൾ ധരിച്ചിരുന്നത് തോർത്തും മുണ്ടും

മാത്രമായിരുന്നു .അയിത്തം പോലുള്ള ദുരാചാരങ്ങൾ നിലനിന്നിരുന്നെങ്കിലും ക്ലാസ് മുറികളിൽ

പ്രകടമായിരുന്നില്ല . പക്ഷെ പുല,വാലായ്മ പോലുള്ള ആചാരങ്ങൾ നിലനിന്നിനിരുന്നു.

അങ്ങനെയുള്ളവർ ആ സമയത്തു ബെഞ്ചിൽ ഇരുന്നിരുന്നില്ല

1 9 70 കളി ലാണ് സ്കൂൾ P T A ആരംഭിച്ചത് അന്നത്തെ P T A പ്രസിഡന്റ് ശ്രീ പി .കെ

ഗോപാലകൃഷ്ണായ്യർ ഭവനമഠം ആയിരുന്നു . അന്നത്തെ കാലത്തു സ്കൂളിൽ ചേരുന്നതിനു

പ്രായപരിധി ഉണ്ടായിരുന്നില്ല അച്ചടിച്ച പാഠപുസ്തകങ്ങൾ ഉണ്ടായിരുന്നു . എല്ലാ വിഷയങ്ങൾക്കും

ജയിച്ചെങ്കി ൽ മാത്രമേ കയറ്റം കൊടുത്തിരുന്നുള്ളു. ഭാഷകൾക്ക് കൂടുതൽ പ്രാധാന്യം

നൽകിയിരുന്നു. രാജാവിന്റെ തിരുനാളാണ് സ്കൂളുകളിൽ ആഘോഷിച്ചിരുന്നത് .

1 1 7 വർ ഷം പിന്നിട്ട ഈ വിദ്യാലയം അനേകം ബഹുമുഖ പ്രതിഭകൾക്ക് ജന്മം നൽകിയിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.610228,76.536703| width=800px | zoom=16 }}

"https://schoolwiki.in/index.php?title=പുത്തേട്ട്_ഗവ_യുപിഎസ്&oldid=1187836" എന്ന താളിൽനിന്ന് ശേഖരിച്ചത്