എ കെ എം എച്ച് എസ് എസ് പൂച്ചട്ടി
എ കെ എം എച്ച് എസ് എസ് പൂച്ചട്ടി | |
---|---|
വിലാസം | |
പൂച്ചട്ടി തൃശ്ശൂ൪ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂ൪ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി. കെ.അന്നമ്മ |
അവസാനം തിരുത്തിയത് | |
20-01-2012 | Akmhsspoochatty |
നടത്തറ പഞ്ചായത്തിന്റ അയ്യ പത്ത് കൊച്ചുകുട്ടന് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്.ഈ വിദ്യാലയംനടത്തറ പഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്ക്കളിന്റ ഇന്നലകളിലേക്കൊരു തിരിഞ്ഞുനോട്ടം.....
ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ ജീവിതാനുഭവങ്ങള്‍ അവരുടെ ഓര്‍മ്മകളില്‍ ഒളിഞ്ഞിരിക്കുന്നു. ഈ പ്രദേശത്തെ മുതിര്ന്നവരിലൂടെയും പൂര്‍വ്വ വിദ്യര്തഥികളിലൂടെയും സ്കൂളിന്റ ചരിത്രത്തെക്കുറിച്ചുള്ള അനേേഷണയാത്രയാണ‍് ഇവിടെ നടത്തിയിരികുന്നത് നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയില്‍ 1953 - ല്‍ ശ്രീ അയ്യ പ്പത്ത് കൊച്ചു കുട്ടന് കുട്ടികള്‍ക്ക് നല്ല വിദ്യാദ്യാസം നല്‍കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു മിഡില്‍ സ്കുള് ആരംഭിച്ചു. പിന്നീട് ഈ സ്കുള് യു.പി.എസ്. നടത്തറ എന്ന പേരില്‍ അറിയപെട്ടു.
ഇന്ത്യ യുടെ ദേശിയ വിദ്യാഭ്യാസനയത്തിന്റഭാഗമായി സംസ്ഥാനത്ത് 88 സകൂളുകള്‍ക്ക് ഹയര്‍സെക്കഡറി കോഴ്സ് അനുവദിച്ചപ്പോള്‍ 1990 - 91ല്‍ വിദ്യാഭ്യാസ വര്‍ഷത്തീല്‍ എ.കെ.എം.ഹൈസ്കൂള്‍ എ കെ.എം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തി. നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയര്‍സെക്കണ്ടറി സ്കൂളുമാണ് ഇത്. ഈപ്രദേശത്തെ നിര്‍ധനരായ വീദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നു. മാനേജര്‍ ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്യുന്നു കലാ, കായികം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ അധ്യാപകരുടെ സഹായം ഊ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണമായി തീരുന്നു . പാഠ്യവിഷയങളിലും പാഠ്യേതര വിഷയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്എം.പി.ഫണ്ടില്‍നിന്നുംI.T@School പ്രോഗ്രാമില്‍നിന്നും ആവശ്യത്തിന് കബ്യൂട്ടറുകള്‍ അനുവദിച്ചതുകൊണ്ട് വിദ്യാര്‍ത്ഥികളുംരക്ഷിതാക്കളും പൂര്‍ണ്ണതൃപ്തരാണ്.ഇവിടെനിന്നും പഠിച്ചുപോയവിദ്യാര്‍ത്ഥികള്‍ എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമായിതിളങിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തില്‍പഠിച്ച് ഉയര്‍ന്നസ്ഥാനങളില്‍ എത്തിചേര്‍ന്നിട്ടുണ്ട് ഈചുരുങിയകാലയളവില്‍ ഈ സ്കൂള്‍ നേടിയിട്ടുളള നേട്ടങള് വളരെ ശ്രദ്ധേയമാണ്
നേട്ടങ്ങള്‍
മുന്‍ വര്‍ഷങ്ങളില്‍ 50% വിജയമുണ്ടായിരുന്ന സ്കൂള്‍ ഇപ്പോള്‍ 90-95% വിജയത്തിലെത്തി നില്ക്കുന്നു.വരും വര്‍ഷങ്ങളില്‍ 100% വിജയമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.കായിക മേഖലയില്‍ ദേശീയതലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനും ഈ സ്ക്കൂളിന് സാധിച്ചത് ഒരു വലിയ നേട്ടമാണ്.നമ്മുടെ സ്ക്കൂളിന് പല പ്രാവശ്യവും കബഡിക്ക് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേ തര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ല ബ് പ്രവര്‍ത്തനങ്ങള്‍.
- ഗാന്ധി ദര്ശന്
- കാര്‍ഷിക ക്ല ബ്
മാനേജ്മെന്റ്
അയ്യപ്പത്ത് കുടുബാംഗങ്ങളാ ണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അഡ്വ. ഏ.വി.ബാബു മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പി. കെ.അന്നമ്മയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഏ.വി.ബീനയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1972 - 1976 | K.T JOHN |
1976 - 79 | A.K NARAYANAN.(In-Charge) |
1979 - 81 | DEVASSY T.V |
1981 - 88 | V.L JOSE |
1988 - 2000 | A.K NARAYANAN |
2000-2006 | M.P. LALITHA |
2006 - 07 | C. KRISHNANKUMARI |
2007-2010 | C.L MERCY |
2010 - 2011 | P.K.ANNAMMA |
2011- | P.B. BABITHA |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.