ഗവ. എച്ച് എസ് എസ് തരുവണ
ഗവ. എച്ച് എസ് എസ് തരുവണ | |
---|---|
വിലാസം | |
തരുവണ വയനാട് ജില്ല | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-01-2012 | Gmhsstvna |
'== ചരിത്രം ==''''വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു കൊച്ചു ടൗണാണ് തരുവണ.കോഴിക്കോട്ടുനിന്ന് കുറ്റ്യാടി വഴിയും പടിഞ്ഞാറത്തറ വഴിയും ഈ കൊച്ചു ടൗണിലെത്താം. ഇവിടെ നിന്നും മാനന്തവാടിടൗണിലേയ്ക്ക് വെറും പത്തു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. വളരെ പുരാതനമായ ചരിത്രമുണ്ട് ഈ കൊച്ചു ടൗണിന്. പുരാതനകാലത്ത് ഈ വഴിയേ പോയിരുന്ന വണിക്കുകളില്‍ നിന്ന് നികുതി ഈടാക്കിയിരുന്ന സ്ഥലമാണിത് . തരൂ, അണ എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. ഏകദേശം ആറേകാല്‍ പൈസ. വലിയ വണ്ടികള്‍ക്ക് നാലണയും(ഇപ്പോഴത്തെ 25 പൈസ) ചെറിയവയ്ക്ക് രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.
2005 ല്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മുന്‍കയ്യെടുത്ത് രൂപീകരിച്ച തരുവണ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി തരുവണയില്‍ ഒരു ഉന്നതകലാലയം ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടെ വരിസംഖ്യയായി 2 ലക്ഷം രൂപ സ്വരൂപിക്കുന്നു. തരുവണയില്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങുകയായിരുന്നു ലക്ഷ്യമെങ്കിലും വിളിച്ചു ചേര്‍ത്ത ആലോചനായോഗം നൂറുവര്‍ഷം പിന്നിട്ട തരുവണ ഗവ.യു.പി സ്കൂളിനെ ഹൈസ്കൂളാക്കി ഉയര്‍ത്തലാണ് പ്രധാനമെന്നു തീരുമാനിച്ചു.വെറും പതിനെട്ടു സെന്‍റ് സ്ഥലത്തു പ്രവര്‍ത്തിച്ചിരുന്ന തരുവണ ജി.യു.പി യെ അപ്ഗ്രേഡ് ചെയ്യുകയെന്നത് അത്രയെളുപ്പമായിരുന്നില്ല.തുടര്‍ന്ന് സ്ഥലമെയുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങള്‍ ഏറ്റെടുത്തു.ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച് മൂന്നരയേക്ര സ്ഥലം വിലയ്ക്കു വാങ്ങി സര്‍ക്കാരിന് നല്കി.വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ് രണ്ടുലക്ഷം രൂപ നല്കി ഈ സദുദ്യമത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ നയം പുതിയ ഹൈസ്കൂളുകള്‍ അനുവദിക്കുന്നതിന് തടസ്സമായപ്പോള്‍ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികള്‍ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരാതെ ഒരു ബ്രാഞ്ചായി തരുവണയിലെ നാട്ടുകാരുടെ ഹൈസ്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. 2003 ഡിസംബറിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 2004 ജൂണ്‍ 4-ന് അന്നത്തെ വിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ നാലകത്ത് സൂപ്പി അവര്‍കള്‍ ബ്രാഞ്ച് ഹൈസ്കൂള്‍ നാടിന് സമര്‍പ്പിച്ചു. സ്കൂള്‍ യാഥാര്‍ത്ഥ്യമാവുന്നതില്‍ അന്നത്തെ എം.എല്‍. എ മാരായ ശ്രീമതി. രാധാരാഘവന്‍, ശ്രീ. സി .മമ്മൂട്ടി ശക്തമായ ഇടപെടലുണ്ടായിരുന്നു.സ്കൂള്‍ ഭാഗികമായി യാഥാര്‍ത്ഥ്യമായപ്പോള്‍ ആദ്യവര്‍ഷം വെള്ളമുണ്ട G.M.H.S.S ല്‍ നിന്നും 8,9,10,ക്ലാസ്സുകളിലെ 420 വിദ്യാര്‍ത്ഥികള്‍ 9 ഡിവിഷനുകളിലായി പഠനമാരംഭിച്ചു. ജനങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലമായി 20 ക്ലാസ്സുമുറികളുള്ള കെട്ടിടങ്ങള്‍ പണിതീര്‍ത്തു.ഭാഗികമായെങ്കിലും ഗ്രൗണ്ട് നിര്‍മ്മിച്ചു.സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിര്‍മ്മിച്ചതും നാട്ടുകാരുടെ പ്രവര്‍ത്തന ഫലമായാണ്.ആദ്യവര്‍,ം വെള്ളമുണ്ട G.M.H.S.S ല്‍ തന്നെ S.S.L.C. പരീക്ഷയെഴുതിയ ബ്രാഞ്ച് ഹൈസ്കൂളിലെ കുഠ്ഠികള്‍ക്ക് 2006ലെ S.S.L.C പരീക്ഷ മുതല്‍ സ്വന്തമായി പരീക്ഷാസെന്റര്‍ അന്നത്തെ ഗവ. ഒരു പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചു. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ആദ്യവര്‍ഷമുണ്ടായിരുന്ന 66% S.S.L.C. റിസല്‍ട്ട് ഇക്കഴിഞ്ഞ വര്‍ഷം 94.4% ആയി ഉയര്‍ത്താന്‍ കഴിഞ്ഞു. യാതൊരുവിധ ഗ്രേസ് മാര്‍ക്കുമില്ലാതെ മുഴുവന്‍ A+ രണ്ടു വര്‍ഷവും നേടാനായി.
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ സ്ഥലത്ത് നാല് കെട്ടിടങളിലായാണ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്.വയനാട് ജില്ലാ പഞ്ചായത്ത് നല്കിയ 2 നില കെട്ടിടത്തില്‍ SSA യുടെ കെട്ടിടത്തില്‍ 4 ക്ലാസ്സുകളും,ജില്ലാ പഞ്ചായത്തിന്റെ കെട്ടിടത്തില്‍ 3 ക്ലാസ്സുകളും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ രാധാരാഘവന്‍ MLA യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ IT Lab കെട്ടിടവും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് വാങ്ങിയ ലൈബ്രറി, ലാബ്, ഫര്‍ണിച്ചര്‍സൗകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ='''' '=
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==' മാനേജ്മെന്റ് '==കേരള സര്‍ക്കാര്‍ പൊതുവിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള്കുററ്യാടി-മാനന്തവാടി േറാഡില്‍ മാനന്തവാടിയില്‍ നിന്നൂംപത്ത് കി.മി. ദൂരത്ത് തരുവണ. േകാഴിേക്കാട് -പടിഞാറത്തറ-മാനന്തവാടി േറാഡില്‍ നൂറ് കി.മി.ദൂരത്ത് തരുവണ. തരുവണയില്‍ നിന്നും ബാണാസുരസാഗറ് പദ്ധതിയിേലക്ക് ആറ് കി.മി.ദൂരം
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.