ജി എൽ പി എസ് മുട്ടുങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മുട്ടുങ്ങൽ | |
---|---|
വിലാസം | |
മുട്ടുങ്ങൽ മുട്ടുങ്ങൽ വെസ്റ്റ് പി.ഒ. , 673106 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | 16204hmchombala@gamil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16204 (സമേതം) |
യുഡൈസ് കോഡ് | 32041300317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രതിഭ |
പി.ടി.എ. പ്രസിഡണ്ട് | വി സി മുഹമ്മദ് ഇക്ബാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
03-01-2022 | Jaydeep |
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചാടത്തിലെ എരപുരം വില്ലേജിലെ മീത്തലങ്ങാടിയിൽ 1962 ൽ സ്ഥാപിതമായ വിദ്യാലയമാണ് മുട്ടുങ്ങൽ ഗവൺമെൻറ് സ്കൂൾ. പിന്നോക്ക പ്രദേശമായ മുട്ടുങ്ങൽ ജീരദേശ നിവായികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മുട്ടുങ്ങൽ ജുമാ അത്ത് കമ്മിറ്റി ആണ്. വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പുതിയപുരക്കൽ പറമ്പ് 16000 രൂപയ്ക്ക് കമ്മിറ്റി വിലക്ക് വാങ്ങി. സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി കമ്മിറ്റി ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ സ്വകാര്യമേഖലയിൽ സ്കൂൾ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. തുടർന്ന് സർക്കാർ മേഖലയിൽ തന്നെ സ്കൂൾ അനുവദിച്ച് കിട്ടുന്നതിനുളള ശ്രമങ്ങൾ കമ്മിറ്റി നടത്തുകയും സ്കൂളിനായി ഒരു താൽക്കാലിക ഓലഷെഡ് നിർമിക്കുകയും സർക്കാരിനെ ഏല്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി മീത്തലങ്ങാടിയിൽ ഒരു സർക്കാർ വിദ്യാലയം അനുവദിക്കപ്പെട്ടു. ഹാജി കെ .ടി മുസലിയാർ പ്രസിഡന്റും കണ്ടിച്ചിന്റവിട അബ്ദുറഹിമാൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി നേതൃത്വം നല്കിയത്. മണ്ണയോടൻ അബ്ദുൾ ഖാദർ,തയ്യുളളതിൽ അബു,വലിയതായൽ മമ്മു,പറമ്പത്ത് മമ്മദ് ഹാജി, ആർ .എം അബ്ദുളള,താഴെ ചുണ്ടിൽ മൊയ്തു,ചുണ്ടിൽ ഖാദർ തുടങ്ങിയ മാന്യവ്യക്തികളും ഈ ഉദ്യമത്തിൽ സജീവപങ്കുാളിത്തം വഹിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
നിലവിലുള്ള ഭൗതിക പശ്ചാത്തലം, ചുറ്റുമതിൽ, അടച്ചുറപ്പുള്ള കെട്ടിടങ്ങൾ, ടൈൽ പാകിയ ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ ലാബ്, നഴ്‌സറി, ഓഫീസ്റൂം. ഡൈനിംഗ് ഹാൾ (ഉച്ചഭക്ഷണം കഴിക്കാൻ) എല്ലാ ക്ലാസ്സിലും സീലിംഗ് ഫാനുകൾ, എൽ.സി.ഡി. പ്രൊജക്റ്റർ, കുടിവെള്ളത്തിന് 11 ടാപ്പുകൾ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ, മൂത്രപ്പുരകൾ. സി.ഡബ്ല്യൂ.എസ്.എൻ കുട്ടികൾക്ക് പ്രത്യേകം ടോയ്‌ലറ്റ്, റാംപുകൾ 2 എണ്ണം, ഉച്ചഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ, കുട്ടികളുടെ ഉല്ലാസത്തിന് പാർക്ക്, ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ഗ്യാസ് അടുപ്പ്, ബയോഗ്യാസ് അടുപ്പ്, കുട്ടികൾക്ക് കളിക്കാൻ സൈക്കിളുകൾ, ബോളുകൾ, ബാറ്റുകൾ, നഴ്‌സറി കുട്ടികൾക്ക് കളിയുപകരണങ്ങൾ, എല്ലാ ക്ലാസ്സിലും അലമാരകൾ, ബുക്ക്ഷെൽഫുകൾ, 1000 ത്തോളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി സംവിധാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എൻ.ബി.കൃഷ്ണക്കുറുപ്പ്
- കെ.കെ.ചാത്തു
- പി.ബാലകൃഷ്ണൻ നമ്പ്യാർ
- സെയ്തലവി
- ടി.കെ.സോമൻ
- കുഞ്ഞിച്ചന്തു നമ്പ്യാർ
- ദേവയാനി
- പി.ജാനകി
- വി.കെ.വിശ്വനാഥൻ
- ടി.എച്ഛ്.കേളു
- ടി.ശങ്കരൻ
- ടി.രാജൻ
- ആർ.എം.ശോഭന
നേട്ടങ്ങൾ
എല്ലാ കുട്ടികൾക്കും എഴുത്തിലും വായനയിലും പ്രാവീണ്യം നേടുന്നതിനുള്ള ഊർജ്ജിത ശ്രമം സ്‌കൂളിൽ നടക്കുന്നു. ഗണിതം, പരിസരപഠനം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പുറത്തു നിന്നുള്ളവരുടെ സഹായം തേടുന്നതിലൂടെ കുട്ടികളിൽ വിഷയത്തോടുള്ള താല്പര്യം വർദ്ധിപ്പിച്ചു. പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനത്തിലൂടെ അവരെ മുൻനിരയിൽ എത്തിക്കാൻ കഴിഞ്ഞു. കുട്ടികളുടെ സർഗ്ഗവാസനകൾ പതിപ്പായി സ്‌കൂളിൽ സൂക്ഷിച്ചു വെക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബ്ദുളള വി.സി-ജെ.ടി.ഒ(കെ.എസ്.ആർ.ടി.സി)
- എസ്.ടി അബൂബക്കർ-ബിസിനസ്
- അബ്ദുൾ ജാഫർ എൻ-ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ
- അബ്ദുൾ നാസർ-ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ
- അൻവർ എൻ-കോളേജ് ലക്ചർ
- റുബീന ആർ-ഡോക്ടർ
- ഷമീമ ആർ-എൻജിനീയർ
- ഫസീല കെ ടി-എൻജിനീയർ
- റുബിനാസ് കെ കെ-എം.ബി.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.വടകര-ചോറോട്-കൈനാട്ടി ബസ്റ്റോപ്പിൽനിന്നും 1 കീ. മീ.അകലെ മീത്തലങ്ങാടിയിൽസ്ഥിതിചെയ്യുന്നു.
{{#multimaps:11.62191,75.57164|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16204
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ