ജി.എൽ.പി.എസ്.തെക്കുംമുറി

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്.തെക്കുംമുറി
വിലാസം
തെക്കുംമ്മുറി

പഞ്ജമി
                         തെക്കുംമ്മുറി ( പി .ഒ)
തിരൂർ
,
676105
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04942430010
ഇമെയിൽglpsthekkummuri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19732 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅയ്യൂബ് എം ടി
അവസാനം തിരുത്തിയത്
01-01-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഉന്നത ജാതിയിൽപെട്ട ആളുകൾക്കു മാത്രം വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തിൽ .ആഞ്ച് കീഴ്ജാതിയിൽ പെട്ടവർക്ക് വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ടാണ് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ് പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു പഞ്ചമി ആയി.മലബാർ ഡിസ്ട്രിക്ട് ബോര്ഡ് ഹിന്ദു സ്കൂളായി 1926 ഇൽ പുല്ലൂർ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928 ഇൽ പുനയ്ക്കൽ നാരായണൻ കുട്ടി നായർ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയിൽ നിർമിച്ചു നല്കിയ കെട്ടിടത്തിൽ തുടർന്നു പ്രവർത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂർ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെൻറും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കൽ കുട്ടി ശങ്കരൻ നായരുടെ ഉപദേശ നിർദേശങ്ങളും തെക്കും മുറിയിൽ ഈ വിദ്യാലയം ആരംഭിക്കാൻ കാരണമായിട്ടണ്ടു.തുടക്കത്തിൽ ഈ വിദ്യാലയത്തിൽ 50 ഇൽ താഴെ കുട്ടികളായിരുന്നു പഠിച്ചിരുന്നത്ത്.മൂന്നാം ക്ലാസ് വരെ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇവിടെ അഞ്ച് ഡിവിഷനുകളിലായി 150 വിദ്യാർത്തികൾ പഠിക്കുന്നുണ്ട്.1995 -2000 കാലയളവിൽ അധികാരത്തിൽ വന്ന കെ പി മൊയ്തീൻ കുട്ടി ചെയർമാനും, എം മുഹമ്മദ് കുട്ടി വൈസ് ചെയ്ർമാനും ആയ നഗരസഭ കൌണ്സിൽ ആണ് അതുവരെ വാടക കൊടുത്തു പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം യെറ്റെടുത്തത്. അതിനു ശേഷം ഈ വിദ്യാലയം കെ പി മൊയ്തീൻ കുട്ടി സ്മാരക ജി .എൽ .പി സ്കൂൾ എന്നു അറിയപ്പെടുന്നു .എന്നാൽ ഔദ്യോദിക രേഖകളിൽ ഇപ്പൊഴും ജി എൽ പി എസ് തെക്കുമ്മുറി എന്നാണ് അറിയപ്പെടുന്നത് .

ഭൗതികസൗകര്യങ്ങൾ

തിരൂർ മുൻസിപ്പാലിറ്റിയിൽ തെക്കുമ്മുറിയിൽ 63 സെൻറ് സ്ഥലത്തു 2 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി 2 ക്ലാസ്സിലായും നടത്തിവരുന്നു .കമ്പ്യൂട്ടർ ലാബും പ്രൊജെക്റ്ററും സ്വന്തമായി ഉണ്ട് .കുട്ടികൾക്കു ആവിശ്യമായ ധാരാളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട് .ക്ലാസ് മുറികൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് .ചുമരുകളിൽ ചിത്രങ്ങളും മാപ്പുകളും വരച്ചിട്ടുണ്ട്. സ്കൂൾ കോമ്പൌണ്ട് ചുറ്റു മതിലും ഗെറ്റും വെച്ചു സംരക്ഷിച്ചിട്ടുണ്ട് .സ്കൂളിന് മുന്നിൽ വിശാലമായ് കളിസ്ഥലം ഉണ്ട് . മുറ്റത്തെ പുളിമരച്ചുവടു പ്ലാറ്റ്ഫോർമും ഇരിപ്പിടങ്ങളും നിർമിച്ച് ഔട്ട്ഡോർ ക്ലാസ് റൂം ആക്കിമാറ്റി .

പാഠ്യേതര പ്രവർത്തനങ്ങൾ

1. ക്ലാസ് മാഗസീൻ 2. സ്കൂൾ മാഗസീൻ 3. വിദ്യാരംഗം കലാ സാഹിത്യവേദി 4. ക്ലബ് പ്രവർത്തനങ്ങൾ 5. ബാലസഭ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

ഇതൊരു ഗവർമെൻറ് വിദ്യാലയമാണ്.

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തെക്കുംമുറി&oldid=1169328" എന്ന താളിൽനിന്ന് ശേഖരിച്ചത്