ആറ്റുവാത്തല എൽ എഫ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആറ്റുവാത്തല എൽ എഫ് എൽ പി എസ് | |
---|---|
വിലാസം | |
കൈനകരി കൈനകരി , കൈനകരി പി.ഒ. , 688501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0477 2724490 |
ഇമെയിൽ | Kainkary1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46210 (സമേതം) |
യുഡൈസ് കോഡ് | 32110800405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 190 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 190 |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 190 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി. പി.മാത്യൂ |
പി.ടി.എ. പ്രസിഡണ്ട് | ബാബുക്കുട്ടൻ പി. എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബെറ്റസി വിനോദ് |
അവസാനം തിരുത്തിയത് | |
01-01-2022 | Pradeepan |
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
കുട്ടനാടിൻറെ തിലകക്കുറിയായി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രശോഭിച്ചു നിൽകുന്ന ലിറ്റിൽഫ്ലവർ എൽ പി സ്കൂൾ സ്ഥാപിതമായത് 1928ൽ ആണ്.സന്യാസിനിസമൂഹത്തിൻറെ പ്രയത്നഫലമായി വിശുദ്ധ ചാവറപിതാവിൻറെ മദ്ധ്യസഥതയിൽ നിലകൊളളുന്ന ഒരു പൊൻനക്ഷത്രമാണ് ഈ സ്കൂൾ പാവപ്പെട്ടവരുടെയും അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനാലും ഒരു കൂട്ടം അധ്യാപകരാലും മറ്റ് ജീവനക്കാരാലും അനുഗ്രഹീതമാണ്.മാനേജ്മെൻറിൻറെ അകമഴിഞ്ഞസഹായം സ്കൂളിൻറെ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത് ഏറെ സഹായകരമാണ് 212കുട്ടികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഏറെ സാമ്പത്തിക പരാധീനതകൾ ഉണ്ട്.ഇന്നത്തെ മാറുന്ന കാലത്തിനനുസരിച്ച് ഭൌതിക സാഹചര്യത്തിൻറെ അഭാവം സ്കൂളിനെ എല്ലാതരത്തിലും ബാധിക്കുന്നു
ഭൗതികസൗകര്യങ്ങൾ
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . കളിസ്ഥലം തീരെയില്ല എന്നതും അടുക്കളക്ക് സൗകര്യം പോര എന്നതും പരിമിതികളാണ്. വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികൾ. കമ്പ്യൂട്ടർ ലാബ് ,(ഒരു കമ്പ്യൂട്ടർ). ലൈബ്രറി. ശൌചാലയം. കുടിവെള്ളപൈപ്പ്. അസംബ്ലി പന്തൽ. പാചകപ്പുര. ക്ലാസിൽ കുട്ടികൾക്ക് ഇരിപ്പിടങ്ങൾ . ഹിന്ദി,കമ്പ്യൂട്ടർ പഠനസൌകര്യം. ഓഫീസ്,സ്റ്റഫ്റുമും പ്രത്യേകം.
പാഠ്യേതര പ്രവർത്തനങ്ങൾ
കല ,കായിക, പ്രവർത്തിപരിചയ മൽസരത്തിന് പ്രത്യേകം പരിശീലനം ഡാൻസ് ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : സിസ്റ്റർ. ക്ലാര പി ചെറിയാൻ (1949മുതൽ
സിസ്റ്റർ. മരിയ സാലസ്
സിസ്റ്റർ. അന്നമ്മ ചാക്കോ (1964-1971)
സിസ്റ്റർ. ത്യേസിയാമ്മ എബ്രഹാം (1971-1977)
സിസ്റ്റർ. അന്നമ്മ ചാക്കോ (1977-1990)
സിസ്റ്റർ. ത്യേസിയാമ്മ ജോസഫ് (1990-1992)
സിസ്റ്റർ. റോസമ്മ ജോസഫ് (1992-1993)
സിസ്റ്റർ. അന്നമ്മ തൊമ്മി (1993-1998)
സിസ്റ്റർ. സാലി കെ എം (1998-2005)
സിസ്റ്റർ. നിർമ്മല വർഗീസ് (2005-20012)
സിസ്റ്റർ. റ്റെസിമോൾ ജേക്കബ് (2012-2014)
സിസ്റ്റർ. റോസമ്മ സേവ്യർ (2014-
നേട്ടങ്ങൾ
സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി പത്ത് വർഷങ്ങളായി ഒന്നാം സ്ഥാനം
സാമൂഹ്യ-ഗണിത- ശാസ്ത്രമേളകളിൽ തുടർച്ചയായി തിളക്കമാർന്ന നേട്ടങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദിയിൽ മികച്ച നേട്ടങ്ങൾ
കായികയിനങ്ങളിൽ തുടർച്ചയായി മുൻപന്തിയിൽ
ദീപികാ ബാലജനസഖ്യം ചൊക്ക്ലേറ്റു ക്വിസ് മത്സരത്തിൽ കുട്ടനാട് സോണൽ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അക്ഷരമുറ്റം ഉപജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ഉപജില്ലാതല ഗണിത ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങള്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.457257, 76.434925 | width=800px | zoom=16 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 46210
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ