ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷിക്കാം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷിക്കാം

മനുഷ്യന്റെ ചൂഷണങ്ങൾക്ക് വിധേയമായി പരിസ്ഥിതി ദിനംപ്രതി മലിനമാക്കപ്പെട്ടുകൊണ്ടിരിക്കയാണ്. വെള്ളം ,വായു,മണ്ണ് തുടങ്ങി സകലതും മലിനമയം. മനുഷ്യന്റെ ആർഭാടങ്ങളുടെയും മത്സരങ്ങളുടെയും ഫലമായി പ്രകൃതി തന്നെ നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് മാനവരാശിയെ ഒന്നടങ്കം നിശ്ചലമാക്കാൻ പോന്ന നമുക്ക് കണ്ണുകൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു വൈറസ് എത്തിയിരിക്കുന്നു ."കൊറോണ ". ആ ഇത്തിരി കുഞ്ഞൻ കാരണം ഇന്ന് എല്ലാവരും വീടുകളിൽ തന്നെ അടച്ചിരിക്കേണ്ടി വന്നിരിക്കുന്നു. എങ്കിലും ഭയപ്പെടേണ്ട ആവശ്യമില്ല വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയും സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കുകയും ചെയ്താൽ നമുക്ക് ഈ വൈറസിനെ തുരത്താം.... സുരക്ഷിതമായ ഒരു നല്ല നാളെക്കായി പ്രത്യാശയോടെ കാത്തിരിക്കാം . Stay Home # Stay Safe#


ശ്രേയസ്. ടി
1 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം