ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി | |
---|---|
വിലാസം | |
കൊങ്ങോർപ്പിള്ളി ഗവ.എച്ച് എസ്.കൊങ്ങോർപ്പിള്ളി , 683518 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 04842515505 |
ഇമെയിൽ | ghs14kongorpilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25104 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗിരിജ. കെ |
പ്രധാന അദ്ധ്യാപകൻ | സനൂജ എ ഷംസു |
അവസാനം തിരുത്തിയത് | |
31-12-2021 | Rajeshtg |
ആമുഖം
എറണാകുളം ജില്ലയിൽ ആലങ്ങാട് പഞ്ചായത്തിലുൾപ്പെടുന്ന കൊങ്ങോർപിള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ: ഹയർ സെക്കന്ററി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത് 1915ലാണ്. സ്കൂൾ സ്ഥാപിതമായനാൾ മുതൽ കുറേ വർഷങ്ങളിൽ താൽക്കാലികമായി പണിതുയർത്തിയ ഒരു ചെറിയ കെട്ടിടത്തിലാണ് അധ്യയനം നടത്തിയിരുന്നത്. സാധാരണക്കാർ ഇടതിങ്ങി വസിക്കുന്ന ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയ ഈ അക്ഷരമുറ്റം ഏവർക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടന്ന് 1980ൽ ഹൈസ്കൂൾ എന്ന പദവിയിലേക്കുയർന്നു. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കി 1983ൽ ആദ്യത്തെ എസ്.എസ്. എൽ. സി. ബാച്ച് പുറത്തു വന്നു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തികൊണ്ട് 2000ൽ ഹയർസെക്കന്ററി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കൊമേഴ്‌സ്, സയൻസ്, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലർത്തിപോരുന്നു.
പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ൽ പി.റ്റി.എ. യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി ആരംഭിച്ചു. ഗതാഗതയോഗ്യമായ റോഡ്, കുട്ടികൾക്ക് പഠനം രസകരവും ഫലപ്രദവുമാകാൻ മികച്ച ലൈബ്രറി, ഇന്റർനെറ്റ് സംവിധാനത്തോടുകൂടിയ കാര്യക്ഷമമായ ഹൈസ്‌കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയൻസ് ലാബുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നവയാണ്.
വഴി
ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ നിന്നും വിദ്യാലയത്തിലേക്ക് ഏതാണ്ട് മുന്നൂറ് മീറ്റർ ദൂരം ഉണ്ട്. ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. സ്കൂൾ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയാകും. കൂടാതെ പാനായിക്കുളം വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറി കൊങ്ങോർപ്പിള്ളി സ്റ്റോപ്പിൽ ഇറങ്ങിയാലും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയും. പാനായിക്കുളം വഴിയുള്ള ബസ്സുകളിൽ കയറിയാൽ വിദ്യാലയത്തിലേക്കു ഏകദേശം ഒരു കിലോമീറ്റർ കാൽനടയായും സഞ്ചരിക്കേണ്ടി വരും.
വിലാസം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി
കൊങ്ങോർപ്പിള്ളി. പി.ഒ
ആലുവ,
പിൻ : 683518
ഫോൺ: +914842515505
ഇമെയിൽ : ghsskongorppilly@gmail.com
വഴികാട്ടി
{{#multimaps: 10.105557,76.276209 | width=800px | zoom=18}}
ചിത്രശാല
-
ഹൈസ്കൂൾ വിഭാഗം
-
പുരസ്കാരചടങ്ങ്
-
വിദ്യാലയത്തിന്റെ പൂമുഖം
-
സ്കൂൾ അസ്സംബ്ലി