ബാപ്പുജി .എച്ച്.എസ്സ്. എസ്സ്. കൂത്താട്ടുകുളം

Schoolwiki സംരംഭത്തിൽ നിന്ന്
ബാപ്പുജി .എച്ച്.എസ്സ്. എസ്സ്. കൂത്താട്ടുകുളം
വിലാസം
കൂത്താട്ടുകുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-10-2011Mtcmuvattupuzha




തൊഴില്‍രഹിതരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി 1972-ല്‍ കൂത്താട്ടുകുളം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ ഒരു സംഘടനയാണ്‌ കേരളാ എഡ്യൂക്കേഷണല്‍ സൊസൈറ്റി. 1975-ല്‍ ടി സൊസൈറ്റിയുടെ മാനേജുമെന്റില്‍ ഒരു നേഴ്‌സറി സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്ന്‌ ഒരു ഹയര്‍ സെക്കന്ററി സ്‌കൂളായിത്തീര്‍ന്നിരിക്കുന്നു. 1987-ല്‍ എസ്‌.എസ്‌.എല്‍.സി. പ്രഥമ ബാച്ച്‌ നൂറുമേനി വിജയം കൈവരിച്ച്‌ പുറത്തിറങ്ങിയതു മുതല്‍ ഈ സ്ഥാപനം പ്രശസ്‌ത വിജയം നിലനിര്‍ത്തിപ്പോരുന്നു. കൂത്താട്ടുകുളത്തെ ആദ്യത്തെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ എന്ന ബഹുമതിയും ഈ സ്‌കൂളിനുണ്ട്‌. പ്ലസ്‌ ടുവിനും 98% വിജയം കൈവരിക്കുവാന്‍ സ്‌കൂളിനു സാധിച്ചിട്ടുണ്ട്‌. 1987 മുതല്‍ 2008 വരെ എല്ലാവര്‍ഷവും കൂത്താട്ടുകുളം സബ്‌ജില്ലാ യുവജനോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്‌ ലഭിക്കുന്നത്‌ ഈ സ്‌കൂളിനാണ്‌. കായികമത്സരങ്ങളിലും, വൈജ്ഞാനികമേഖലകളിലും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുവാന്‍ ഈ കലാലയത്തിലെ പ്രതിഭകള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.

ചരിത്രം

സ്‌കൂളിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയില്‍ അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകരുടേയും പി.റ്റി.എ യുടെയും പങ്ക്‌ ശ്ലാഘനീയമാണ്‌. ആറായിരത്തിലധികം പുസ്‌തകങ്ങളുള്ള ഗ്രന്ഥശാല, എഡ്യൂസാറ്റ്‌, ഇന്റര്‍നെറ്റ്‌ സൗകര്യങ്ങള്‍, ലാംഗ്വേജ്‌ ലബോറട്ടറി, സയന്‍സ്‌ ലബോറട്ടറി, കമ്പ്യൂട്ടര്‍ ലാബ്‌ എന്നിങ്ങനെ മിക്ക ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്‌. കുട്ടികള്‍ക്ക്‌ സ്‌കൂള്‍ ഡെ എന്നപോലെ രക്ഷാകര്‍ത്താക്കള്‍ക്ക്‌ `സമന്വയം' എന്ന പേരില്‍ എല്ലാവര്‍ഷവും പേരന്റ്‌സ്‌ ഡെ നടത്തപ്പെടുന്നു. ഇതില്‍ രക്ഷാകര്‍ത്താക്കളുടെ കലാ കായിക മത്സരങ്ങളും, ഒടുവില്‍ `സ്‌നേഹവിരുന്നും' സംഘടിപ്പിക്കുന്നു. ഏറ്റവും പ്രായം കൂടിയ ഒരു മുത്തശ്ശനേയും, മുത്തശ്ശിയേയും തിരഞ്ഞെടുത്ത്‌ പൊന്നാട നല്‌കി ആദരിക്കുന്നു. കേരളാ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ടി സ്‌കൂള്‍ കൂടാതെ നെഴ്‌സറി സ്‌കൂളുകള്‍, സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ധനസഹായത്താല്‍ നടത്തുന്ന ക്രഷ്‌യൂണിറ്റുകള്‍, എല്‍.പി. സ്‌കൂളുകള്‍. ഹൈസ്‌കൂള്‍ ആന്റ്‌ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ (സി.ബി.എസ്‌.ഇ) എന്നിവ കേരളത്തിലുടനീളം `ബാപ്പുജി' എന്ന പേരില്‍ നടന്നുവരുന്നു. തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ, ജാതിയുടേയോ മതത്തിന്റോയോ ചേരിതിരിവ്‌ ഇല്ലാതെ മെമ്പേഴ്‌സില്‍ നിന്നു മാത്രം തിരഞ്ഞെടുക്കുന്ന ഭരണസമിതി അംഗങ്ങളാല്‍ നയിക്കപ്പെടുന്ന ഇതുപോലുള്ള ഒരു സ്ഥാപനം കേരളത്തിലെന്നല്ല ഇന്ത്യയിലും മറ്റൊന്നില്ല. സൊസൈറ്റിയുടെ സ്ഥാപകനും, ജനറല്‍ മാനേജരുമായ ശ്രീ. കെ.എം. മത്തായിയുടെ കര്‍മ്മകുശലതയും, ദീര്‍ഘവീക്ഷണവുമാണ്‌ ഈ പ്രസ്ഥാനത്തിന്റെ വിജയരഹസ്യം എന്ന്‌ നിസ്സംശയം പറയാം. ഈ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീമതി. മേരി സാമുവല്‍ ആണ്‌.

1987 മുതല്‍ ഇവിടെ 10-ാം ക്ലാസ് പഠനം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ 100% വിജയം കരസ്ഥമാക്കി വരികയാണ്. സ്‌ക്കൂള്‍ പിന്നീട് 2002-ല്‍ സയന്‍സ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ തുടങ്ങുകയുണ്ടായി.

കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി ആധുനിക രീതിയില്‍ തയ്യാറാക്കപ്പെട്ട ഫിസിക്‌സ്, കെമസ്ട്രി, സുവോളജി, ബോട്ടണി, ഐ.ടി ലാബുകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ കമ്പ്യൂട്ടര്‍ പഠനത്തിനും ഇവിടെ സൗകര്യമുണ്ട്.


കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ട് വിവിധ ക്ലബ്ബുകള്‍ (ഹെല്‍ത്ത്, സയന്‍സ്, ഐ.ടി. സോഷ്യല്‍ സയന്‍സ്, സ്‌പോര്‍ട്ട്‌സ്, മലയാളം, പരിസ്ഥിതി, കണക്ക്) ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ എല്ലാ വര്‍ഷവും പി.സി.എം. സ്‌കോളര്‍ഷിപ്പ് പരീക്ഷയും സംഘടിപ്പിക്കാറുണ്ട്. വായിച്ചു വളരാനായി വായനയുടെ ലോകം തുറക്കുന്ന വിശാലമായ ലൈബ്രറി സൗകര്യവും ഇവിടെയുണ്ട്.

Koothattukulam ഉപജില്ലാതലത്തില്‍ നടത്തിവരുന്ന യു.പി., എച്ച്.എസ്., ഹയര്‍ സെക്കണ്ടറി കലോത്സവത്തില്‍ തുടര്‍ച്ചയായി വിജയം കൈവരിക്കുന്ന ബാപ്പുജി മറ്റ് മത്സരരംഗങ്ങളിലും ഒട്ടും പിന്നിലല്ല. കല കായിക മേഖലകളില്‍ മഹത്തായ ലക്ഷ്യങ്ങളാണ് സ്‌കൂള്‍ എന്നും മുന്നില്‍ കാണുന്നത്.

സാമൂഹികോന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭരണസമിതി അംഗങ്ങളുടെയും, കുട്ടികളുടെയും ശോഭനമായ ഭാവിയെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വ മനോഭാവമുള്ള പ്രധാന അദ്ധ്യാപികയുടെയും കര്‍മ നിരതരായ ഒരു കൂട്ടം അദ്ധ്യാപകരുടെയും കഠിന പരിശ്രമമാണ് ബാപ്പുജി സ്‌കൂളിന്റെ വിജയങ്ങള്‍ക്ക് പിന്നിലുള്ളത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1. ഗണിതശാസ്ത്രക്ലബ്ബ്.

മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. . ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.

2.ഐ. റ്റി. ക്ലബ്ബ് .

ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ ഈ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു.

3.ശാസ്ത്രക്ലബ്ബ് .

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

4.വിദ്യാരംഗം കലാസാഹിത്യവേദി .

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

അദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങള്‍

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍) എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

വഴികാട്ടി


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ബാപ്പുജി ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൂത്താട്ടുകുളം