എൻ ഐ എസ് എൽ പി എസ് വെൺമണൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ ഐ എസ് എൽ പി എസ് വെൺമണൽ
വിലാസം
വെൺമണൽ

അഞ്ചരക്കണ്ടി പി.ഒ,
കണ്ണൂർ
,
670612
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ04902378520
ഇമെയിൽnislpsvenmanal@gmail.com
കോഡുകൾ
സ്കൂൾ കോഡ്14719 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമീരാഭായ് കെ
അവസാനം തിരുത്തിയത്
29-12-2021Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ വെൺമണൽ എന്ന പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂൾ ( N I S L P School) സ്ഥിതി ചെയ്യുന്നത്.ഏകദേശം 85 വർഷത്തെ പ്രവർത്തന പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണിത്... 1932ൽ കീഴല്ലൂർ വാണിയംകണ്ടി കുടുംബവക സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ശ്രീ.കോരൻ മാസ്ററർ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. ജന്മികളുടെ വിലക്കുകൾ വക വയ്ക്കാതെ അദ്ദേഹം സ്കൂളിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട്പോയി. ഇതിൽ രോഷാകുലരായ ജന്മിമാർ സ്കൂൾ കെട്ടിടം തീയിട്ട് നശിപ്പിച്ചു. തുടർന്ന് സ്കൂളിൻറെ പ്രവർത്തനം ചെറിയവളപ്പ് എന്ന പ്രദേശത്തേക്ക് മാറ്റി. പിന്നീട് വെൺമണൽ പ്രദേശത്തെ നുസ്രത്തുൽ ഇസ്ലാം സഭയുടെ മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. ആദ്യകാലത്ത് കീഴല്ലൂർ മാപ്പിള എൽ പി സ്കൂൾ എന്ന നാമധേയം സ്വീകരിച്ചു. ഈ വിദ്യാലയം ഇന്ന് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂൾ എന്നറിയപ്പെടുന്നു... മുസ്ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ ധാരാളമുള്ള വെൺമണൽ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു...

സ്കൂൾ പി ടി എ

വി. അബ്ദുള്ളക്കുട്ടി ഹാജി പ്രസിഡൻറായുള്ള പി ടി എ കമ്മിററിയും ശ്രീമതി കെ. റെജിനാസ് പ്രസിഡൻറായുള്ള മദർ പി ടി എ കമ്മിററിയുമാണ് നിലവിലുളളത്...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകി വരുന്നു. പഞ്ചായത്ത് തല കായികമേളയിലും സബ്ജില്ലാതല കായികമേളയിലും സബ്ജില്ലാതല കലാമേളയിലും ശാസ്ത്രമേളയിലും തിളക്കമാർന്ന വിജയം നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.2016-17 അധ്യയന വർഷത്തിൽ നടന്ന കലാമേളയിൽ ജനറൽ വിഭാഗത്തിൽ ഓവറോൾ എട്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി...

കുട്ടികളുടെ കലാപരവും ഭാഷാപരവും ശാസ്ത്ര-ഗണിതശാസ്ത്രപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുതകുന്ന മികച്ച പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ നടത്തി വരുന്നു.'ഉത്സവ്'എന്ന പേരിൽ മൂന്ന് വർഷമായി നടത്തിവരുന്ന ദ്വിദിന പഠനക്യാമ്പ് രക്ഷിതാക്കളുടെയും, വിദ്യാഭ്യാസ മേലധികാരികളുടെയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്...

മാനേജ്‌മെന്റ്

ജനാബ് പക്കർ ഹാജിയായിരുന്നു ആദ്യത്തെ സ്കൂൾ മാനേജർ. അദ്ദേഹമായിരുന്നു ഈ വിദ്യാലയത്തിന് വെൺമണൽ പ്രദേശത്ത് സ്വന്തം കെട്ടിടം നിർമിച്ചത്. സേവനലക്ഷ്യം മാത്രം മുന്നിൽ കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും പിന്നിലായിരുന്ന ഈ പ്രദേശത്ത് അറിവിൻറെ വെളിച്ചം പകരാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.

പിന്നീട് മാനേജരായി പ്രവൃത്തിച്ചത് പക്കർഹാജിയുടെ മകനായ ശ്രീ അബ്ദുള്ളക്കുട്ടി ഹാജിയായിരുന്നു. അദ്ദേഹം 1999ൽ ഈ വിദ്യാലയം വെൺമണൽ നുസ്രത്തുൽ ഇസ്ലാം സഭയ്ക്ക് ദാനമായി നൽകി.

ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവൃത്തിക്കുന്നത് ശ്രീ കെ.പി ഹാരിസാണ്...

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.88832260459873, 75.5176433481675 | width=800px | zoom=17}}

"https://schoolwiki.in/index.php?title=എൻ_ഐ_എസ്_എൽ_പി_എസ്_വെൺമണൽ&oldid=1150680" എന്ന താളിൽനിന്ന് ശേഖരിച്ചത്