സി.എം.എസ്.യു.പി.എസ് തളിക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സി.എം.എസ്.യു.പി.എസ് തളിക്കുളം | |
---|---|
![]() | |
വിലാസം | |
തളിക്കുളം സി.എം.എസ്.യു.പി.സ്കൂൾ.തളിക്കുളം
പി.ഒ.തളിക്കുളം , 680569 | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | 0487-2600729 |
ഇമെയിൽ | cmsupstkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24572 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.സി.കുമുദാഭായ് |
അവസാനം തിരുത്തിയത് | |
29-12-2021 | Lk22047 |
ചരിത്രം
ആമുഖം: അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതിനായി കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിനുമപ്പുറം നാട്ടിക മണപ്പുറത്തിന്റെ വിദ്യാകേന്ദ്രമായി ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായ സി.എം.എസ്.യു.പി.സ്കൂൾ.തളിക്കുളം, അതിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ചുകൊണ്ട് പുതിയ തലമുറക്കും വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ടിരിക്കയാണ് . A.D 1880 church of England missionary ആയ റവ: ബവർ തളിക്കുളം പത്താംകല്ലിനു സമീപം സ്ഥാപിച്ച പള്ളിക്കൂടം ആണ് സി.എം.എസ്.സ്കൂൾ.വളരെ ദൂരെ ദിക്കിൽനിന്നുപോലും വിദ്യ തേടി ഇവിടെ ആളുകൾ എത്തിച്ചേർന്നിരുന്നു.അവർക്കു താമസിച്ചു പഠിക്കാനുള്ള സൗകര്യവും അന്ന് സ്കൂളിൽ ഉണ്ടായിരുന്നു.ഇത് ഒരു അംഗീകൃത ലോവർ പ്രൈമറി സ്കൂൾ ആയി തീർന്നത് 1903 ഇൽ ആണ്.മാണി മാസ്റ്ററുടെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്കൂൾ ആണ് പിന്നീട് സി.എം.എസ്.യു.പി.സ്കൂൾ ആയി മാറിയത് .1952ഇൽ ആണ് സ്കൂൾ അപ്പർ പ്രൈമറി ആയത്.സാധാരണകാർ ആയ കുട്ടികളെ പഠിപ്പിച്ചു വിജ്ഞാനത്തിന്റെ വിഹായസ്സിലേക് കൈപിടിച്ച് ഉയർത്തുന്നതിൽ നാട്ടിക മണപ്പുറത്തു ഈ വിദ്യാലയം വഹിച്ച പങ്ക് വളരെ വലുതാണ്.സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഉന്നത വ്യക്തിത്വങ്ങൾ സമൂഹത്തിൽ വിദ്യാലയത്തിന്റെയശസ്സ് ഉയർത്തുന്നു എന്നത് അഭിമാനകരംതന്നെ.
ഭൗതികസൗകര്യങ്ങൾ
സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, 4000ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, റീഡിങ് റൂം, LCD പ്രൊജക്ടർ, വാട്ടർ പ്യൂരിഫൈറോട് കൂടി ഉള്ള കുടി വെള്ളം ,ബാൻഡ് സെറ്റ് ,കിച്ചൻ കം സ്റ്റോർറൂം ,വൃത്തിയുള്ള ടോയ്ലറ്റ് ,റാംപ് , ഓപ്പൺ സ്റ്റേജ് ,ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ്കൾ (ഗണിതം,സയൻസ്,സോഷ്യൽ സയൻസ്,ഇംഗ്ലീഷ്), ഇക്കോ ക്ലബ് , ഹെൽത്ത് ക്ലബ് , മാതൃഭൂമി -സീഡ് . ഗാന്ധി ദർശൻ, വിദ്യാരംഗം കല സാഹിത്യ വേദി , ബാലസഭ, സ്കൗട്ട് ആൻഡ് ഗൈഡ് , കബ്ബ്, ബുൾബുൾ ,ക്ലാസ് പി.ടി.എ, പഠന യാത്രകൾ , കരാട്ടെ പരിശീലനം ,സംഗീത നൃത്ത ക്ലാസുകൾ ,ജൈവ പച്ചക്കറി കൃഷികൾ
മുൻ സാരഥികൾ
* വി.എ.മുഹമ്മദ് ആലി(1981-1987) * ഇ.കെ.മേരി(1987-1988) * പി.കെ.പുഷ്പമണി(1988-1993) * എം.എ.പ്രസന്ന(1993-2007) * എം.ജി.ഷീല മേബിൾ(2007-2012) * എം.സി.കുമുദാഭായ് (2012-2017)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗൾഫാർ മുഹമ്മദലി (വ്യവസായ പ്രമുഖൻ ), കെ.എസ് .കെ.തളിക്കുളം (സാഹിത്യകാരൻ), ശിവരാമൻ മാസ്റ്റർ(മുൻ എ.ഇ.ഓ.) , Dr.മനോജ് സിദ്ധാർത്ഥൻ , Dr.ബീന........എഞ്ചിനീയറിംഗ് മേഖലയിലും ബാങ്കിങ്, ഐ.ടി മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടനവതി സമർത്ഥരായ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ പ്രശസ്‌തി ഉയർത്തുന്നു
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.44715,76.09243|zoom=15}}