എ.എം.എൽ.പി.എസ്. പൊട്ടിക്കുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നമ്മുടെ വിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം 1925ൽ പെരിബലം പൊട്ടിക്കുഴി എന്നസ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1945ൽ മടത്തൊടിയിൽ കുട്ടിഹാജി ഈ സ്ഥലം ഏറ്റെടുക്കുകയും ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുനർനിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ 91വർഷത്തിനുള്ളിൽ 2900 വിദ്യാർത്ഥികൾ പഠിതാക്കളായി ഇവിടെ എത്തിയിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഡോക്ടർ, എൻജിനിയർ, ജേണലിസ്റ്റ്, അധ്യാപകർ, വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നതിൽ ഏറെ അഭിമാനമുണ്ട്. ഈ വർഷത്തിൽ നമ്മുടെ സ്ഥാപനത്തിൽ പ്രി പ്രൈമറിക്ലാസുകളിൽ 35വിദ്യാർത്ഥികളും, എൽ. പി ക്ലാസുകളിൽ 115വിദ്യാർത്ഥികളും പഠിക്കുന്നു. 2009ൽ പഴയ Pre-KER കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ വിശാലമായ ക്ലാസ് റൂമുകളും, വിശാലമായ കളിസ്ഥലവും ഉണ്ടായി. സ്ക്കൂൾ സൗന്ദര്യവൽകരണത്തിൻറ്റെ ഭാഗമായി എല്ലാക്ലാസ് റൂമുകളിലും കുട്ടികൾക്ക് പഠനസഹായകമായ ചുമർ ചിത്രങ്ങൾ വരച്ചിടുണ്ട്. മികച്ച നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങൾ ഈ വിദ്യാലയത്തിൻറ്റെ പ്രത്യാകതയാണ്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഉയർന്ന നിലവാരം പുലർത്താൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.
എ.എം.എൽ.പി.എസ്. പൊട്ടിക്കുഴി | |
---|---|
![]() | |
വിലാസം | |
പെരിമ്പലം ,പെരിമ്പലം പി.ഒ മുണ്ടുപറമ്പ് , മലപ്പുറം 676509 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04832848122 |
ഇമെയിൽ | amlpspottikuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18424 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഹമ്മദ് താഹിർ.എ |
അവസാനം തിരുത്തിയത് | |
28-12-2021 | MT 1206 |
മാനേജ് മെൻറ്റ്. കുട്ടി ഹാജി എം അലവികുട്ടി എം മുഹമ്മദ് എം ആയിശാബി എ. എം