ശിവവിലാസം എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശിവവിലാസം എൽ.പി.എസ് | |
---|---|
വിലാസം | |
മൊകേരി കൂരാറ പോസ്ററ്,മൊകേരി , 670694 | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഫോൺ | 04902316995 |
ഇമെയിൽ | sivavilasammokeri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14532 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജൻ.വി. |
അവസാനം തിരുത്തിയത് | |
28-12-2021 | Mps |
ചരിത്രം
ശിവവിലാസം എൽ.പി സ്കൂൾ.മൊകേരി
മൊകേരി പഞ്ചായത്തിൻറെ പടിഞ്ഞാറുഭാഗത്ത് പത്താം വാർഡിൽ, മൊകേരി എന്ന പ്രദേശത്താണ് ശിവവിലാസം എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1887ൽ മൊകേരി അംശം ദേശത്ത് ഒരു കുടിപ്പളളിക്കൂടമായാണ് വിദ്യാലയം സ്ഥാപിതമായത്.തലശ്ശേരി താലൂക്കിലെ പന്ന്യന്നൂർ എന്ന സ്ഥലത്തെ എംപി അനന്തക്കുറുപ്പ് എന്ന ആളായിരുന്നു ഇതിന്റെ സ്ഥാപകൻ.പണ്ടത്തെ ഗുരുകുല സമ്പ്രദായത്തിൻറെ തുടർച്ചയായുള്ള പ്രവർത്തനശൈലിയായിരുന്നു ഇതിനുണ്ടായിരുന്നത്.കുട്ടികൾ നൽകി യിരുന്ന ദക്ഷിണയായിരുന്നു ഗുരുനാഥന്റെ പ്രതിഫലം.സാമൂഹികമായും, സാമ്പത്തിക മായും വളരെ പിന്നാക്കം നിൽക്കുന്ന ആ കാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്നത് അധ്യാപകരെ സംബന്ധിച്ച് ഏറെ ശ്രമകരമായ ജോലി യായിരുന്നു.
അനന്തക്കുറുപ്പ് ഏഴുത്തുപള്ളി നടത്തി വരുമ്പോൾ ഒരു ദിവസം ശ്രീ കിനാത്തി അനന്തൻ ഗുരുക്കൾ അവിടെ സന്ദർശിക്കാൻ ഇടയായി. അനന്തക്കുറുപ്പ്, അനന്തൻ ഗുരുക്കളെ വിദ്യാലയം നടത്തിപ്പിന് ക്ഷണിച്ചു.അതിനുശേഷം രണ്ടു പേരും എഴുത്തുപള്ളി നടത്തി പ്പോന്നു.
1916ൽ സ്കൂളിന്റെ കെട്ടിടം മാറ്റിപ്പണിയുകയും സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. ആദ്യം മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് നാലാം ക്ലാസും 1939ൽ അഞ്ചാം ക്ലാസും അംഗീകരിച്ചു.ഇപ്പോൾ അഞ്ചാം ക്ലാസ് വരെ തുടർന്നു വരുന്നു.
ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേര് പടിഞ്ഞാറെ മൊകേരി ബോയ്സ് ലോവർ എലിമെൻററി സ്കൂൾ എന്നായിരുന്നു.1950ൽ അത് ശിവവിലാസം എൽ.പി സ്കൂൾ എന്നാക്കി മാറ്റി.അനന്തൻ ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ.വി.കെ.കരുണാകരൻ മാസ്റ്റർ ആയിരുന്നു മാനേജർ. അദ്ദേഹം ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു.അദ്ദേഹത്തിൻറെ മകളുടെ മകൻ ശ്രീ അഭയ്രമേഷ് ആണ് ഇപ്പോഴത്തെ മാനേജർ.
ം ം ംമ ്്മ്ക്ത്ത്്്മ്ക്ത്്്്്മ്ക്ത്ത്്്മ്ക്ത്്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.768314232428402, 75.57072153084853 | width=800px | zoom=17}}