ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girishomallur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്ന് 1912-ൽ സ്ഥാപിതം

ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്
വിലാസം
ഇഞ്ചക്കാട്

ജി.എൽ.പി.എസ്സ് ഇഞ്ചക്കാട്,കക്കാക്കുന്ന് P.O ,കൊല്ലം
,
690522
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9744521949
ഇമെയിൽ39507skta@gmail.com
കോഡുകൾ
സ്കൂൾ കോഡ്39507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി ജോൺ
അവസാനം തിരുത്തിയത്
27-12-2021Girishomallur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1912-ൽ മലയാളം പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.കടമ്പാട്ടു പരപ്പാടിയിൽ നീലകണ്ഠപിള്ള എന്ന വ്യക്തിയാണ് ഈ സ്കൂളിൻറെ സ്ഥാപകൻ. കൊല്ലവർഷം 1080 കാലഘട്ടത്തിൽ ഒരുചെറിയ ആശാൻകളരിയായി ആയിക്കുന്നത്തുള്ള കണ്ടാളംതുണ്ട് എന്നസ്ഥലത്താണ്‌ ഈ സ്കൂൾ ആദ്യം തുടങ്ങിയത് നൂറുശതമാനംആളുകളും നിരക്ഷരരായിരുന്ന ഒരു കാലഘട്ടത്തിൽ അവരെ അക്ഷരത്തിന്റെ ലോകത്തേക്കൂട്ടികൊണ്ടുവരാനുള്ള ആദ്യ ശ്രമം ആയിരുന്നുഅത് പക്ഷെജനങ്ങളുടെ എതിർപ്പ്കാരണം ആകളരി ഇന്ച്ചക്കാട്ടേക്ക് ആവർഷം തന്നെമാറ്റുകയുണ്ടായി . പലഎതിർപ്പുകളെയും നശിപ്പിക്കലുകളെയും അതിജീവിച്ച് 1912 കളരിയെ ഒരു മലയാളം പള്ളിക്കൂടമായി അദ്ദേഹം മാറ്റി . 1945 ൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ C.P രാമസ്വാമിഅയ്യരുടെ ദേശസാൽക്കരണ പദ്ധതിയുടെ ഭാഗമായി സ്കൂൾ സർക്കാർ ഏറ്റെടുത്തു

ഭൗതികസൗകര്യങ്ങൾ

അൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കടമ്പാട്ടുപരപ്പാടിയിൽ കുടുംബക്കാരുടെ വകയായി ലഭിച്ച ലൈബ്രറിയും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 2 കമ്പ്യൂട്ടറുകളും ഉണ്ട്.സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

  • മികവുകൾ
  • സജീവമായ SMC
  • രക്ഷിതാക്കളുടെ സഹകരണത്തോടെ വാഹനം
  • മെച്ചപ്പെട്ട ലൈബ്രറി
  • ശാസ്ത്ര-സാമൂഹ്യ-ഗണിത മേളകളിലെ മികവ്
  • മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ
  • സംസ്ഥാന അവാർഡ്‌ നേടിയ അദ്ധ്യാപിക അജിത ടീച്ചർ
  • മികച്ച കമ്പ്യൂട്ടർ പഠനം

ഭരണ നിർവഹണം

  • പ്രധാന അദ്ധ്യാപിക ശ്രീമതി .മിനി ജോൺ ആണ്.
  • 8 അധ്യാപകർ ഉണ്ട്.
  • ശക്തമായ SMC

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

  • പ്രധാനഅദ്ധ്യാപിക മിനി ജോൺ ,
  • അദ്ധ്യാപകർ,
  • SMC ചെയർമാൻ ,
  • SSG അംഗങ്ങൾ,
  • വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ ,

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

ആയിക്കുന്നത്തെ അംബിയിൽ വീട്ടിൽ ഒരു മാന്യ വ്യക്തിയായിരുന്നു പ്രഥമ അദ്ധ്യാപകൻ. മുതുപിലാക്കാട്‌ ഞെരിഞ്ഞപള്ളി കിഴക്കതിൽ ശങ്കരൻ നായർ , ചേരിയിൽ പപ്പുപിള്ള , ഗോപാലപിള്ള , മംഗലശേരിയിൽ ഭവാനി അമ്മ ,നിലക്കൽ നീലഘണ്ടപിള്ള ,നെല്ലിവിള പുത്തൻവീട്ടിൽ വെളുപിള്ള , പള്ളിശേരിക്കൽ അലിയാരുകുഞ്ഞ് ,തെക്കൻ മൈനാഗപള്ളി വസുപിള്ള

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

 ബാലസാഹിത്യകാരൻ ശ്രീ. ശൂരനാട് രവി ,തിരുവനന്തപുരം മാർഗ്ഗിയുടെ പ്രിൻസിപ്പൽ ആയി വിരമിച്ച ശ്രീ.ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള ,         മെട്രോ ചാനൽ ചീഫ് എഡിറ്റർ  ശ്രീ.സി .പി രാജശേഖരൻ ,അമൃത ടിവിയിലെ എഡിറ്റർ സുരേഷ് ബാബു തുടങ്ങി ഔദ്യോഗികരംഗത്തും  കലാസാഹിത്യരംഗത്തും പ്രവർത്തിക്കുന്ന അനേകംപ്രതിഭകൾ ഈ സ്കൂളിൻറെ സംഭാവന ആണ്

വഴികാട്ടി

ശാസ്താംകോട്ട ചാക്കുവള്ളി റോഡിൽ ഭരണിക്കാവ്നിന്നും 3 കിലോമീറ്റർ പടിഞ്ഞാറുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. കൊല്ലം ജില്ലയുടെ മധ്യഭാഗത്തുള്ള ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം. ഭരണിക്കാവ്നിന്നും കരുനാഗപള്ളിക്ക് പോകുന്ന വഴിക്കാണ് ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത്

{{#multimaps: 9.0668655,76.6268301 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._ഇഞ്ചക്കാട്&oldid=1121047" എന്ന താളിൽനിന്ന് ശേഖരിച്ചത്