കുറുമ്പക്കൽ മാപ്പിള എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറുമ്പക്കൽ മാപ്പിള എൽ പി എസ് | |
---|---|
വിലാസം | |
കുറുമ്പുക്കൽ(മൂന്നാം പീടിക ) കുറുമ്പുക്കൽ മാപ്പിള എൽ പി സ്കൂൾ ,മൂന്നാം പീടിക,നിർമ്മലഗിരി,കൂത്തുപറമ്പ , കണ്ണൂർ 670701 | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 04902368460 |
ഇമെയിൽ | kubumbukkalmopla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14616 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വാസന്തി പത്മനാഭൻ |
അവസാനം തിരുത്തിയത് | |
26-12-2021 | MT 1259 |
ചരിത്രം
1932 ൽ നിർമ്മലഗിരി കുറുമ്പുക്കൽ ചാത്തൻ കുളം എന്ന സ്ഥാലത്താണ് കുറുമ്പുക്കൽ മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായത്.ലേറ്റ് കാദർ സീതി എന്നവരായിരുന്നു മാനേജർ.5 ആം ക്ലാസ് വരെ ആയിരുന്ന സ്കൂളിൽ കുട്ടികളുടെ കുറവ് കാരണാണ് 1962 ൽ 5 ആം ക്ലാസ് നഷ്ട്ടപെട്ടു.പിന്നീട് സ്കൂളിലെന്റെ കെട്ടിടം ശോചനീയ അവസ്ഥായിലായപ്പോൾ 1972 ൽ മെരുവമ്പായി ഖിദ് മാതുദീൻ സഭ സ്കൂൾ ഏറ്റെടുക്കുകയും കുന്നിന്റെ കീഴിഎന്നറിയപ്പെട്ടിരുന്ന മൂന്നാം പീടികയിലെ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.കൂടുതൽ കെട്ടിട സൗകര്യമുണ്ടാക്കി നാടിൻറെ സംസാരിക കേന്ദ്രമാക്കി നിലകൊണ്ടു.അംഗീകൃത ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി നിലവിൽ വന്നു.പ്രീ പ്രൈമറി അടക്കം 350 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ ൧൦ അംഗീകൃത അദ്ധ്യാപകരും ൪ പ്രീ പ്രൈമറി ടീചെര്സ് ഉം അയയും ഉച്ച ഭക്ഷണ പാചക തൊഴിലാളിയും ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
സ്ഥലത്തിന്റെ പരിമിതികൾ ഉണ്ടെങ്കിലും പരമാവധി ഉപയോഗപെടുത്തിയാൽ ആവശ്യമായ ക്ലാസുകൾ, ഓഫീസിൽ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം ,പാചകപ്പുര ,ടോയ്ലറ്റ് തുടങ്ങിയവയും എല്ലാ ക്ലാസ്സിലും ഡെസ്ക് , ബെഞ്ച് , ഫാൻ ,സൗണ്ട് സിസ്റ്റം ,കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ . കൂടുതൽ സൗകര്യങ്ങൾക് വേണ്ടി കെട്ടിടം മാറ്റി സ്ഥാപിക്കാൻ ഉള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ നമ്മുടെ സ്കൂൾ എന്നും മുൻപന്തിയിലാണ്.വർഷങ്ങളായി അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രമേളയിൽ ജില്ലാ തലത്തിൽ ഒന്നാംസ്ഥാനമടക്കമുള്ള പ്രതിഭകളെ വാർത്തെടുക്കാൻ നിരവധി തവണ സാധിച്ചിട്ടുണ്ട്.കൂടാതെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുന്നു.പാവങ്ങളോടുള്ള അനുകമ്പ,രക്ഷാകർതൃ സംഗമം,പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള അയൽക്കൂട്ട സംഗമം,ഇംഗ്ലീഷ് ഫെസ്റ്റ്,സ്മാർട്ട് ക്ലാസ് ഉപയോഗപെടുത്തിയുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തി.
മാനേജ്‌മെന്റ്
മെരുവമ്പായി ഖിദ്മത്തുദീൻ സഭയാണ് സ്കൂൾ നടത്തിവരുന്നത് .സഭയുടെ പ്രെസിഡൻഡ് സ്കൂൾ മാനേജർ ആകുന്ന നിലയിൽ നിരവധി മഹത് വ്യക്തികൾ മാനേജര്മാരായിരുന്നു .ഇപ്പോഴത്തെ മാനേജർ സി. പി അഷ്‌റഫ് ഹാജി ആണ്
മുൻസാരഥികൾ
മുൻ മാനേജർമാർ എന്ന നിലയിൽ ഖാദർ സീതി , കെ മുഹമ്മദ് ഹാജി ,സി പി അബുബക്കർ , കെ കെ അബ്ദുട്ടി എന്നിവരും അധ്യാപകർ എന്ന നിലയിൽ രാഘവൻ , ദേവി, അബൂബക്കർ വിജയലക്ഷ്മി , അബ്ദുൽ ഖാദർ ,ഗൗരി ടീച്ചർ , ജനാർദ്ദനൻ മാസ്റ്റർ, സുധ ടീച്ചർ എന്നിവർ മുൻ സാരഥികൾ ആണ്