ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അനേകം തലമുറകളെ ദീപ്തമാക്കിയ
ഒരു പള്ളിക്കൂടത്തിൻറെ കഥ
-കബനിനദിയുടെ തീരത്ത് ഒരു ഏകാധ്യാപക വിദ്യാലയമായാണ് പെരിക്കല്ലൂൂർ ഗവ: ഹയർസെ ക്കന്ററി സ്കൂളിന്റെ തുടക്കം .1957-ൽ ആരംഭിച്ചു.മലബാർഡിസ്ടറിക്ട് ബോഡിന്റെ കീഴിലായിരുന്നുആരംഭം.ആദ്യ അധ്യാപകൻശ്രീ.ചിദംബരൻസാറായിരുന്നു.കോഴിക്കോട് മുക്കം സ്വദേശിയായിരുന്നു അദ്ദേഹം.
- കബനി നദി അതിരിട്ടുതിരിച്ച ഭിന്നസംസ്കാരങ ളുടെ സംഗമഭൂമിയാണ് പെരിക്കലൂരെന്ന ഈ ഗ്രാമം.കന്നട സംസാ രിക്കുന്ന കർണ്ണാടകക്കാരും മലയാളികളായ കുടിയേറ്റ കർഷകരും സംസ്കാരങ്ങളുടെ ഭിന്നധാരകളായി വിവിധ ആദിവാസി വിഭാഗങ ളും കബനിയുടെ ഇരു കരകളിലുമായി വസിക്കുന്നു .ഇവർഈ വി ദ്യാലയത്തിന്റെ ചരിത്രത്തിനൊപ്പം നടന്നവരാണ് സംസ്കാരങ്ങളുടെ ഈവൈവിധ്യം ചെപ്പിലൊതുക്കി പെരി ക്കലൂർ ഏകാധ്യാപക വിധ്യാലയം ചരിത്രപഥങ്ങളിൽ ക്രമേണ വ ളർന്ന് വികസിച്ചു.ഈ സ്ഥാപനം കബനിയുടെ തീരത്തായിരുന്നുതു ടക്കം കുറിച്ചത്.മരക്കടവ് G L P S പ്രഥമാധ്യാപകനായിരുന്ന ശ്രീ ജോൺ നിരനത്ത് ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. 1957-ലെ ആദ്യ ബാച്ചിൽ 20 വിദ്യാർഥികളുണ്ടായിരുന്നു.ഓരോ വർഷം പിന്നിടുമ്പോഴും ക്ലാസുകളും അധ്യാപകരും വർദ്ധിച്ചു കൊണ്ടിരുന്നു. 1961-ലെ കാലവർഷ പെരുമാരിയില് കബനികരക വിഞ്ഞൊഴുകിയപ്പൊൾ ആകൊച്ചു വിദ്യാലയം ഒഴുകിപ്പോയി.അ തേ വർഷം തന്നെ ശ്രീ.ജോർജ് ചാത്തംകോട്ട്സംഭാവനചെ യ്ത ഒ രേക്കർ സ്ഥലത്രതാണ് പിന്നീട് ഈ സ്ഥാപനം പ്രവർത്തിച്ചതും.. വളർന്നതും. 1974-ല് യു .പി.ആയും,1978-ൽഹൈസ്കൂളായും അ പ്ഗ്രേഡ് ചെയ്യപ്പെട്ടു.2007 ഈവിദ്യാലയത്തിന്റെ സുവർണ്ണ ജൂ ബിലി വർഷമായിരുന്നു.ഒരു വർഷം നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികളോടെ കനക ജൂബിലി ആഘോഷിച്ചു.2007 ഫെ.ര- ണ്ടിനായിരുന്നു സമാപനസമ്മേളനം. 2007 നവംബർ മുപ്പതിന് ഹയർ സെക്കണ്ടറിയായി ഔ പചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.കേരള ആഭ്യന്തര വകുപ്പു മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണൻ ഔപചാരികമായ ഉദ്ഘാ ടനം നിർവഹിച്ചു. മികച്ച വിജയശതമാനത്തോടെ മികവിന്റെ പാതയീൽ പ്രതീ ക്ഷയോടെ ഈ വിദ്യാലയം മുന്നേറുന്നു.