കവിത-ജിമി ജോൺ

Schoolwiki സംരംഭത്തിൽ നിന്ന്

മഞ്ഞുതുള്ളി

പ്രഭാതത്തിലെ ഹിമകണം നെയ്യുന്നു.,ഒത്തിരി സ്വപ്നങ്ങള്‍ പ്രതീക്ഷകള്‍ ..,
തന്റെ മനസിന്റെ തളിരിട്ട ചില്ലയില്‍..., പൊന്‍ന്നൂലാല്‍. അറിയുന്നില്ല എത്രനാള്‍......... തന്‍ ജീവിതമെന്ന്‍.
പെട്ടെന്നുവന്നെത്തുന്ന അരുണകിരങ്ങളേറ്റ് അവ മായുന്നു..മറയുന്നു .മണ്ണില്‍നിന്ന്‍
എങ്ങോട്ട് എവിടേയ്ക്കെന്നറിയാതെ പൊന്‍ സ്വപ്നങ്ങള്‍ വെടിഞ്ഞ്
വ്യഥകള്‍ ഉള്ളിലൊതുക്കി....
. പരിഭവം തെല്ലുമില്ലാതെ........
ആരോടും ഒരുവാക്കും മൊഴിയാതെ.
ഒരിക്കലും തിരികെവരാതെ...
.. തിരിഞ്ഞു നോക്കാതെ... യാത്രയാകുന്നു ഒന്നും നേടാതെ. വെറുതെ.......വെറുതെ........
സൂര്യന്‍ തന്‍ ഉദയാസ്തമയം പോല്‍ ഹാ ..കഷ്ടം............
ഈ ഭൂവില്‍ ജീവിതം ഹ്രസ്വം..

"https://schoolwiki.in/index.php?title=കവിത-ജിമി_ജോൺ&oldid=110052" എന്ന താളിൽനിന്ന് ശേഖരിച്ചത്