കവിത-ജിമി ജോൺ
മഞ്ഞുതുള്ളി
പ്രഭാതത്തിലെ ഹിമകണം
നെയ്യുന്നു.,ഒത്തിരി സ്വപ്നങ്ങൾ
പ്രതീക്ഷകൾ ..,
തന്റെ മനസിന്റെ
തളിരിട്ട ചില്ലയിൽ..., പൊൻന്നൂലാൽ.
അറിയുന്നില്ല എത്രനാൾ.........
തൻ ജീവിതമെന്ൻ.
പെട്ടെന്നുവന്നെത്തുന്ന അരുണകിരങ്ങളേറ്റ്
അവ മായുന്നു..മറയുന്നു .മണ്ണിൽനിന്ൻ
എങ്ങോട്ട് എവിടേയ്ക്കെന്നറിയാതെ
പൊൻ സ്വപ്നങ്ങൾ വെടിഞ്ഞ്
വ്യഥകൾ ഉള്ളിലൊതുക്കി....
.
പരിഭവം തെല്ലുമില്ലാതെ........
ആരോടും ഒരുവാക്കും മൊഴിയാതെ.
ഒരിക്കലും തിരികെവരാതെ...
..
തിരിഞ്ഞു നോക്കാതെ...
യാത്രയാകുന്നു ഒന്നും നേടാതെ.
വെറുതെ.......വെറുതെ........
സൂര്യൻ തൻ ഉദയാസ്തമയം പോൽ
ഹാ ..കഷ്ടം............
ഈ ഭൂവിൽ ജീവിതം ഹ്രസ്വം..