ഗവ.എൽ.പി.എസ് നരിയാപുരം
ഗവ.എൽ.പി.എസ് നരിയാപുരം | |
---|---|
വിലാസം | |
നരീയാപുരം ഗവ. എൽ. പി. എസ് നരിയാപുരം , 689513 | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 9447217439 |
ഇമെയിൽ | nariyapuramglps2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38707 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലതാകുമാരി എം.സി |
അവസാനം തിരുത്തിയത് | |
27-12-2020 | 38707-2 |
................................
ചരിത്രം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ പെട്ട നരിയാപുരം ഗ്രാമത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ നരിയാപുരം ഏകദേശം നൂറ്റി പതിനാല് വർഷങ്ങൾക്കു മുമ്പ് ഏകാധ്യാപക വിദ്യാലയം ആയി രൂപം കൊണ്ട ഈ സ്കൂളിൻറെ പ്രാരംഭ ഘട്ടങ്ങളിൽ വിദ്യാലയത്തിലെ പ്രവർത്തനങ്ങളിലും
അഭ്യുദയത്തിലും പ്രവർത്തിച്ച പൂർവികരെ സ്മരിക്കുന്നു സ്വകാര്യ ഉടമസ്ഥതയിൽ തുടങ്ങിയ ഈ വിദ്യാലയം വർഷങ്ങൾക്കുശേഷം സർക്കാർ ഏറ്റെടുത്തു 1960-ലാണ് നിലവിലുള്ള കെട്ടിടം നിർമ്മിച്ചത് അന്ന് ഓരോ ക്ലാസിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. അതിനാൽ ഷിഫ്റ്റ് സമ്പ്രദായവും ഏർപ്പെടുത്തിയിരുന്നു .
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട് സ്കൂളിനെ പ്രത്യേകം പാചകപ്പുര ഭിന്ന സൗഹൃദ ശുചിമുറികൾ പ്രത്യേകം ശുചിമുറി കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി കിണർ പൈപ്പ് പൊതുപരിപാടികൾ കലാ കായിക പരിപാടികൾ എന്നിവ അവതരിപ്പിക്കുന്നതിനായി സ്റ്റേജ് സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ ഗേറ്റ് തുടങ്ങിയവ ഉണ്ട് വൈദ്യുത കണക്ഷൻ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കൃഷി വിവിധ തരം വാഴകൾ പച്ചക്കറികൾ ഔഷധ സസ്യങ്ങൾ ഫലവൃക്ഷങ്ങൾ ചെടികൾ എന്നിവയുണ്ട്.കുട്ടികൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നു കവിതാലാപനം സ്കിറ്റ് ക്വിസ് പ്രോഗ്രാം വായനാമത്സരം കാബാ കഥ ബാച്ചിൽ കടങ്കഥ പഴഞ്ചൊല്ല് എന്നിവ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു മണിക്കൂർ ബാലസഭ പ്രവർത്തിപരിചയ ക്ലാസുകൾ ദൈനംദിന വാർത്താ അവതരണത്തിനും അവസരവും നൽകുന്നു യോഗ ക്ലാസുകൾ നടക്കുന്നുണ്ട് .
വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് പതിപ്പുകൾ തയ്യാറാക്കുന്നുണ്ട്
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : വിജയമ്മ ടീച്ചർ വിജയലക്ഷ്മി ടീച്ചർ വിജയമ്മ ടീച്ചർ ലീലാമ്മ ടീച്ചർ സാലി ജോഷ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നരിയാപുരം വേണുഗോപാൽ
ലഫ്റ്റനൻറ് കേണൽ
ഉണ്ണികൃഷ്ണൻനായർ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഇപ്പോൾ നിലവിലുള്ള അധ്യാപകർ
ഹെഡ്മിസ്ട്രസ് :
ലതാകുമാരി എം സി ,
ജയശ്രീ എസ് ,
നിമിഷ പി,ചിത്രാ സി നായർ സാറാമ്മ എം ജി പി ടി സി എം ,സൂസമ്മ(കുക്ക്)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
പത്തനംതിട്ട ടൗണിൽ നിന്നും വരുന്നവർ പത്തനംതിട്ട പന്തളം റൂട്ടിൽ 10 കിലോമീറ്ററിനുള്ളിൽനരിയാപുരംജംഗ്ഷനിൽ എസ് ബി ടേക്ക് സമീപമായി ജി എൽ പി എസ് നരിയാപുരം സ്ഥിതി ചെയ്യുന്നു.
പന്തളത്തു നിന്നും വരുന്നവർ എം സി റോഡിൽ നിന്നും പന്തളം പത്തനംതിട്ട റൂട്ടിൽ 8 കിലോമീറ്ററിനുള്ളിൽ ആയി നരിയാപുരം ജംഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
#multimaps:@9.2455569,76.7333541