ഉപയോക്താവിന്റെ സംവാദം:St.George
ചിത്രങ്ങൾ
സ്കൂൾവിക്കിയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി. സ്കൂൾവിക്കിയിൽ വിവരങ്ങൾ ഉൾപെടുത്തുന്നതിൽ താങ്കളുടെ താൽപര്യത്തെ അഭിനന്ദിക്കുന്നു. വിവരങ്ങളുടെ വിശ്വസനീയതക്ക് ആവശ്യമെങ്കിൽ ചുരുക്കം ചിത്രങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ ചിത്രങ്ങൾക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. താങ്കൾ ഉൾപ്പെടുത്തിയ ചിത്രങ്ങളിൽ ചിലതിന് പേര് നൽകിയിട്ടുള്ളത് ഈ രീതിയിലല്ല ആയതിനാൽ ഇവയ്ക്ക് അനുയോജിയമായ പേര് (സ്കൂൾകോഡ് ഉൾപ്പെടുത്തി)നൽകേണ്ടതാണ് അല്ലാത്ത പക്ഷം ഇവ നീക്കം ചെയ്യുന്നതാണ്
ശബരിഷ് കെ 12:22, 28 ഡിസംബർ 2016 (IST)
ചിത്രം ചേർക്കുമ്പോൾ
സ്കൂൾതാളിൽ അത്യാവശ്യത്തിനുമാത്രം ചിത്രം ചേർക്കുക. ചിത്രത്തിന്റെ ബാഹുല്യത്തെപ്പറ്റി മുമ്പ്തന്നെ ശബരീഷ് മാഷ് മുന്നറിയിപ്പ് തന്നിരുന്നു. തുടർന്നും വിവരണങ്ങൾ തീരെയില്ലാതെ ചിത്രങ്ങൾ മാത്രം അപ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്നു. ഇത് താളുകളെ അലങ്കോലപ്പെടുത്തുന്നവയാണ്. ഈ പ്രവണത ദയവായി തുടരാതിരിക്കുക. അപ്‍ലോഡ് ചെയ്ത ചിത്രങ്ങളിൽ പ്രസക്തമായവയൊഴിച്ച് മറ്റുള്ളവ മായ്ക്കുന്നതാണ് എന്ന് അറിിച്ചുകൊള്ളുന്നു.
വിശ്വസ്തതയോടെ,
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 21:02, 16 ഡിസംബർ 2020 (IST)
നമസ്കാരം St.George !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~