ഗവ.എൽ.പി.എസ് മലയാലപ്പുഴ ഏറം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എൽ.പി.എസ് മലയാലപ്പുഴ ഏറം
വിലാസം
മലയാലപ്പുഴ ഏറം


സ്ഥാപിതം1
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-202038607


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

പത്തനംതിട്ടയിൽ നിന്നും 15 കി.മീ.വടക്കായി മലയാലപ്പുഴ പഞ്ചായത്തിൽ 14ആം വാർഡിൽ സ്ഥിതിചെയ്യുന്ന വിദൃലയമാണ് ഗവ.എൽ.പി.എസ്.മലയാലപ്പുഴ ഏറം.ഒരു കാലത്ത് ഈ പ്രദേശത്തെ കുട്ടികൾക്ക് 7 കി.മീ.ദൂരം സഞ്ച രിച്ചാണ് പ്രൈമറി വിദ്യാഭ്യാസം നേടിയിരൂന്നത്. .

ഈ പരിമിതമായ സാഹചര്യങ്ങളിൽ എല്ലാ കുട്ടികൾക്കും പ്രൈമറി വിദ്യാഭ്യാസം പോലും പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിൽ നാട്ടുകാർ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭാസം കിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുകയും അതിന്റെ ഫലമായി ഇവിടുത്തെ ജനങ്ങൾ സംഘടിച്ച് അന്നു നിലവിലുണ്ടായിരുന്ന വള്ളിയാനി SNDP  ശാഖാ മന്ദിരം വിദ്യാലയമാക്കാൻ തീരുമാനിച്ചു. അതിനായി അഹോരാത്രം പരിശ്രമിച്ചു. ഗവൺമെന്റിൽ നിന്ന് അംഗീകാരം നേടി.
 1936 മെയ് 28 ന് SNDP യുടെ കെട്ടിടത്തിൽ വച്ച് സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രസ്തുത സ്കൂളിന്റെ മാനേജർ ആയി SNDP 414 ആം ശാഖയുടെ പ്രസിഡന്റായിരുന്ന വള്ളിയാനി വടക്കേതിൽ പി.കെ.രാഘവനെ ശാഖാ യോഗം തിരഞ്ഞെടുത്തു.

സ്കൂൾ തുടങ്ങിയ വർഷം 80 കുട്ടികളെ ഒന്നാം ക്ലാസിൽ ചേർത്തു കൊണ്ട് പഠനം ആരംഭിച്ചു. തുടക്കത്തിൽ ഒരധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത്. കാലക്രമത്തിൽ കുട്ടികളുടെ എണ്ണം വർധിക്കുകയും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ നിലവിൽ വരികയും ചെയ്തു. ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾക്ക് ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു. ആ കാലയളവിൽ ഒരു പ്രധാനദ്ധ്യാപകനും മൂന്ന് സഹ അധ്യാപകരും ഒരു പി.ടി.സി. എം. ഉം ഇവിടെ ജോലി നോക്കിയിരുന്നു.

   ആദ്യ കാലത്ത് ഈ സ്കൂൾ ഓലമേഞ്ഞതും കരിങ്കൽ ഭിത്തിയുള്ളതും ചാണകം മെഴുകിയ തറയോടു കൂടിയതും ആയിരുന്നു. സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SNDP യ്ക്കു സാധിക്കാതെ വരികയും 1947 ഡിസം ബർ 10 ന് സ്കൂൾ സർക്കാരിന് വിട്ടു കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് മാനേജ്മെന്റ് ആയ ഈ സ്കൂൾ സർക്കാർ സ്കൂളായി മാറിയത്.
   സ്കൂളിന്റെ ശോച്യാവസ്ഥ കണ്ട് രക്ഷകർത്താക്കളും അധ്യാപകരും ചേർന്ന് ഗവൺമന്റിിന് പരാതി സമർപ്പിക്കുകയും അതിന്റെ ഫലമായി പുതിയ കെട്ടിടത്തിന് ഗവൺമെന്റെ ടെണ്ടർ കൊടുക്കുകയും ചെയ്തു. അങ്ങനെ 1975 ൽ 100 അടി നീളവും 20 അടി വീതിയും പ്രത്യേക ഓഫീസ് മുറി എന്നീ സൗകര്യേത്തേടു കൂടി പുതിയ കെട്ടിടം നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി