സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക

Schoolwiki സംരംഭത്തിൽ നിന്ന്

--Cmshskumplampoika 20:30, 30 നവംബർ 2009 (UTC)

സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക
വിലാസം
കുമ്പളാംപൊയ്ക

കുമ്പളാംപൊയ്ക പി.ഒ,
കുമ്പളാംപൊയ്ക
,
689661
,
പത്തനംതിട്ട ജില്ല
സ്ഥാപിതം27 - 05 - 1907
വിവരങ്ങൾ
ഫോൺ04735252510
ഇമെയിൽcmshskumplampoika@gmail.com
കോഡുകൾ
സ്കൂൾ കോഡ്38043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
12-12-202038043


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കുമ്പളാംപൊയ്ക നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക .1907 ൽസ്കൂൾ'പ്രവർത്തനമാരംഭിച്ചു... 1907-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1907 മെയിൽ 12 വിദ്യാർത്ഥികളുമായി ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1927-ൽ ഇതൊരു മലയാളം മിഡിൽ സ്കൂളായി. 1937-ൽ മലയാളം ഹൈസ്കൂളായും 1948-ൽ ഇംഗ്ലീഷ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സഹ്യാദ്രിയുടെ താഴ്വരയെന്ന് വിശേഷിപ്പിക്കാവുന്ന കുമ്പളാംപൊയ്ക പ്രദേശത്ത് ജനജീവിതം ആരംഭിക്കുന്നത് 1894-ാമാണ്ടിനോടടുത്താണ്. കാടുകളും താഴ്വരകളും,പൊയ്കകളും പ്രക‍‍ൃതി രമണീയമായ വനപ്രദേശങ്ങളും, ആന, കാട്ടുപോത്ത് , മാൻ, നരി, കുരങ്ങ്, പന്നി മുതലീയ വന്യജീവികളുടെ വിഹാരകേന്ദ്രവും ആയിരുന്നു ഈ നാട്. കുമ്പിൾ മരങ്ങളും, പൊയ്കകളും ഉള്ളതിനാലോ, കുംഭി ഉലാവുന്ന പൊയ്ക ആയതിനാലോ കുമ്പളാംപൊയ്ക എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചു. . അന്ന് മണ്ണാരക്കുളഞ്ഞിയിൽ നിന്ന് വടശ്ശരിക്കര, ചിറ്റാർ മുതലായ സ്ഥലങ്ങളിലേയ്ക്ക് ഈറ്റക്കാടുകളുടെ ഇ‍ടയിൽക്കൂടി ചെറിയ നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ഒരു സ്കൂൾ ബസ്സ് ഉണ്ട്.

ക്ലാസ് മുറികൾ - 12

ഹൈടെക് ക്ലാസ് മുറികൾ - 8

സയൻസ് ലാബ് - 1

പാചകപ്പുര - 1

ആടിറ്റോറിയം -1

ഓഫീസ് മുറി - 1

സ്റ്റാഫ് മുറി - 1

ബാത്ത്റൂമുകൾ - 7

ലൈബ്രറി - 1

വോളിബോൾ കോർട്ട് -1

കമ്പൂട്ടർ ലാബ് -1

സ്കൂൾ ബസ് - 1

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ജൂനിയർ റെഡ്ക്രോസ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 കൊളേജ് ,9 ഹയർ സെക്കൻഡറി സ്കൂൾ ,11 ഹൈസ്കൂൾ,9 യു. പീ. സ്കൂൾ,104 എൽ. പീ.സ്കൂൾ, 14 അൺഏയ്ഡഡ് സ്കൂൾ ഇങ്ങനെ 150 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട് . റൈറ്റ് റവ. ഡോ. തോമസ് കെ. ഉമ്മൻ ഡയറക്ടറായും

ശ്രീ. റ്റി. ജെ. മാത്യു ഐ. എ. എസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. സ്കൂൾ  പ്രധാന അദ്ധ്യാപകൻ  ആയി ശ്രീ  ഐസക് പീ.  ജോർജ് 2009 മുതൽ സേവനം അനുഷ്ഠിക്കുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1956 - 59
1907 - 14 പി.സി.ഉമ്മൻ
1914 -21 റ്റീ.സി. മാത്യു
1921 - 27 എം.ജെ.റ്റൈറ്റസ്
1927 - 28 കെ.റ്റീ.ജോൺ
1928 - 35 എം.എ.ഏബ്രഹം
1935 -36 പി.എൽ.ജോൺ
1936 - 43 കെ.പി. ചാക്കോ
1943 - 46 പി.സി നൈനാൻ
1946 - 47 കെ.സാമുവേൽ
1947 - 47 പി.എ.ഏബ്രഹം
1947 - 48 സി.ജോർജ്
1948 - 49 പി.ഐ.ജോൺ
1949 - 50 റവ.എം.സി.ഈപ്പൻ
1950 - 56 കെ.തോമസ്
കെ.എം വർഗിസ്
1959 - 61 റെവ.സി.റ്റീ.മാത്യു
1961 - 63 സി.കെ.ജോൺ
1963 - 74 ഡയമണ്ട് ഡേവിഡ്
1974 - 86 അക്കാമ്മ ഇട്ടി ഐപ്പ്
1986 - 86 പി.ജെ.കോശി
1986 - 88 തര്യൻ മാത്യു
1988 - 89 കെ.കെ.ദാനിയേൽ
1989 - 90 ആലീസ് ജോൺ
1990-94 പി.എസ്.കോശീ
1994 - 97 റെബെക്ക ജേക്കബ്
1997 - 98 കെ.എം.സാറാമ്മ
1998 - 99 അന്നമ്മ മാത്യു
1999 - 00 ലിലാമ്മ മാത്യു
2000 - 03 പി.ജി.സഖറിയ
2003 - 07 പി.കെ.വർഗിസ്
2007 - 09 ജോൺ തോമസ്
2009 - ഐസക് പീ. ജോർജ്

|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ആർ. രാജൻ ( മുൻ കലക്ടർ)
  • ജോസ് സാമുവേൽ (ദുബയ് അൽമിനയം ഫാക്ടറി എം.ഡീ.)
  • ഡോ.ജോർജ് മാത്യു (മുൻ അഡ്വൈസർ ഓഫ് വീ.പീ.സിങ്)

. ഷാജി മാത്യു (കാർട്ടൂണിസ്റ്റ്)

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി


  • പത്തനംതിട്ട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പത്തനംതിട്ടയ്ക്കും വടശേീക്കരയ്ക്കും മധ്യത്തിൽ ശബരിമല റോഡിൽ സ്ഥിതിചെയ്യുന്നു.

|} |} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�