എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ
ലോക്ക് ഡൗൺ കാലഘട്ടത്തിൽ വീടുകൾക്കുള്ളിൽ അടച്ചിടപെട്ട വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികൾ കുട്ടികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൃഷി, മീൻ വളർത്തൽ, ആട്, കോഴി എന്നിവയെ വളർത്തൽ, ചിത്രരചന, കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ രചനകൾ, ഡിജിറ്റൽ മാസിക, ഡിജിറ്റൽ ആൽബം, വിവിധ വീഡിയോ അവതരണങ്ങൾ, പ്രോജക്ടുകൾ,യുവാക്കളിൽ കാണുന്ന ലഹരി മരുന്നിന്റെ ഉപയോഗവും, അതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്ന എന്ന ഷോർട്ട് ഫിലിം നിർമ്മാണം,കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് പ്രവർത്തിച്ച മാലാഖമാരെ ആദരിക്കൽ, മാസ്ക് നിർമാണം, മാസ്ക് ജില്ലാ മേധാവിക്ക് കൈമാറൽ, സ്വാതന്ത്ര്യ ദിനം ആചരിക്കൽ, യോഗ ദിനത്തിന്റെ പ്രാധാന്യം നിലനിർത്തിക്കൊണ്ട് വീഡിയോ തയ്യാറാക്കൽ, കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്യൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ഇക്കാലയളവിൽ ചെയ്തു.
ഷോർട്ട് ഫിലിം നിർമ്മാണം
ഒരു നാട് എപ്പോഴാണ് തകർച്ചയിലേക്ക് പോകുന്നത് എന്ന് ചോദിച്ചാൽ ആ രാജ്യത്തിലെ യുവാക്കൾ യുവതികൾ തകരുമ്പോൾ ആണ്. ഇതിന് മിക്കപ്പോഴും വഴി ഒരുക്കുന്നത് ലഹരി മരുന്നിന്റെ ഉപയോഗമാണ് ഇതിനെതിരെ മെയ് 31ലോക പുകയില വിരുദ്ധ ദിനതോടനുബന്ധിച്ച് ബോധവൽക്കരണം ആയി ഒരു ചെറിയ ഷോർട് ഫിലിം എൻസിസി കുട്ടികൾതന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് വളരെ ലളിതവും മനുഷ്യ മനസ്സിലേക്ക് പെട്ടെന്ന് കടന്നു ചെല്ലുന്നത് രീതിയിലുമാണ് ഇതിന്റെ ചിത്രീകരണം.
ആരോഗ്യ രംഗത്തെ മാലാഖമാരെ ആദരിക്കൽ
മനുഷ്യ ശുശ്രൂഷയ്ക്ക് വേണ്ടി തന്നെ ജീവിതം ഒഴിഞ്ഞു വച്ച മണ്ണിലെ മാലാഖമാർ ആയ നേഴ്സുമാർ. ഈ കോവിഡ് കാലത്ത് രാപ്പകലില്ലാതെ അധ്വാനവും തന്റെ നാടിനോടുള്ള പ്രതിബദ്ധതയും അവരുടെ പ്രവർത്തി മേഖലയിൽ തെളിയിച്ചിട്ടുണ്ട്. കാലാകാലമായി അവർ ചെയ്തു വരുന്ന സേവനങ്ങൾ ഓർത്ത് മെയ് 12 ആതുര ശുശ്രൂഷാ ദിനം, ചെമ്പനീർ പൂക്കൾ നൽകി അവരെ ആദരിച്ചു.
മാസ്ക് നിർമാണം
കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മാസ്ക് ലഭിക്കാത്തതുകൊണ്ട് NCC കുട്ടികൾ സ്വയം നിർമ്മിച്ച 250ഓളം മാസ്ക്കുകൾ പത്തനംതിട്ട ജില്ലാ കലക്റ്റർ പി ബി നൂഹ് I.A.S ന് കൈമാറി. ഈ പ്രവർത്തനം മറ്റു കുട്ടികൾക്കും മുതിർന്നവർക്കും വലിയ പ്രചോദനമായി. ഇതിനോടൊപ്പം 100 ബോട്ടിൽ സാനിറ്റൈസർ ഈ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക് കൈമാറി. കോവിഡ് എന്ന ഈ മഹാമാരിയെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ബ്രേക്ക് ദി ചെയിൻ എന്ന് എല്ലാ ആശയങ്ങൾ ഉൾക്കൊണ്ട് ബോധവൽക്കരണ വീഡിയോയും നിർമ്മിച്ചു.
കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം
കുട്ടികൾ തയ്യാറാക്കിയ ലോക്ക് ഡൗൺ കാലഘട്ടത്തിൽ കരകൗശല ഉൽപന്നങ്ങൾ
യോഗ ദിനത്തിന്റെ പ്രാധാന്യം
യോഗയിലൂടെ ശരീരമെന്നും യോഗ്യം ആയിരിക്കണം "എന്ന ആശയം മുൻനിർത്തി ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി വിവിധ യൂണിറ്റിലെ കുട്ടികൾ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
പച്ചക്കറി കിറ്റ് വിതരണം
ഓരോ വിദ്യാർത്ഥിയും വീടുകളിൽ സ്വന്തമായി പച്ചക്കറിതോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു.നിർദ്ധരരായ നിർദ്ധരരായ കുടുംബങ്ങൾക്ക് കൈമാറുന്നു.
നൈപുണ്യ വികസനം
കവിതകൾ, കഥകൾ രചിക്കുകയും കുട്ടികൾ തയ്യാറാക്കിയ സാഹിത്യരചനകൾ അക്ഷരവൃക്ഷം സ്കൂൾ വിക്കി യിലൂടെ പ്രകാശനം ചെയ്യുകയും ചെയ്തു. കൊളാഷുകൾ, ബോട്ടിൽ ആർട്ടുകൾ ,ചിത്രരചന എന്നിവയും നടത്തി,വീഡിയോസ് നിർമ്മിച്ച സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
സസ്യസംരക്ഷണം
ലോകമെമ്പാടും കോവിഡ് രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു. ഓരോ വിദ്യാർത്ഥിയും വൃക്ഷത്തൈകൾ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു.വീടും പരിസരവും വൃത്തിയാക്കാൻ രക്ഷകർത്താക്കളെ സഹായിച്ചു .പക്ഷികൾക്ക് തണ്ണീർതടങ്ങൾ ഒരുക്കുകയും ചെയ്തു.
ഉച്ച ഭക്ഷണവിതരണം
കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന ആരോരുമില്ലാത്ത 50 വ്യക്തികൾക്ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷന്റെ സഹായത്തോടെ എൻ .സി സി യൂണിറ്റ് കുട്ടികളും ANO മാരുടെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം നടത്തി.
കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന ആരോരുമില്ലാത്ത 50 വ്യക്തികൾക്ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷന്റെ സഹായത്തോടെ എൻ .സി സി യൂണിറ്റ് കുട്ടികളും ANO മാരുടെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം നടത്തി.