എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ
ലോക്ക് ഡൗൺ കാലഘട്ടത്തിൽ വീടുകൾക്കുള്ളിൽ അടച്ചിടപെട്ട വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികൾ കുട്ടികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൃഷി, മീൻ വളർത്തൽ, ആട്, കോഴി എന്നിവയെ വളർത്തൽ, ചിത്രരചന, കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ രചനകൾ, മാസ്ക് നിർമാണം, ഡിജിറ്റൽ മാസിക, ഡിജിറ്റൽ ആൽബം, വിവിധ വീഡിയോ അവതരണങ്ങൾ, പ്രോജക്ടുകൾ എന്നിവ കുട്ടികൾ ഇക്കാലയളവിൽ ചെയ്തു.