കൊടുമൺ എച്ച്.എസ്. കൊടുമൺ

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ)


കൊടുമൺ എച്ച്.എസ്. കൊടുമൺ
വിലാസം
കൊടുമൺ

കൊടുമൺ പി.ഒ,
പത്തനംതിട്ട
,
691555
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04734285557
ഇമെയിൽhskodumon@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം ‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു മാത്യൂ‌‌‌‌
അവസാനം തിരുത്തിയത്
26-11-2020Hskodumon


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പ്രത്യേക ശ്രദ്ധക്ക് ‍‍ :-ഈ സൈറ്റ് നല്ലതു പോലെ കാണുവാൻ Screen Resolution 1024 * 768 ആയിരിക്കണം.
പ്രമാണം:Starx.jpeg

കൊടുമൺ ഹൈസ്കൂൾ

കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമൺ ഹൈസ്കൂൾ. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯‍ വിദ്യാലയങ്ങളിലൊന്നാണ്. പ്രവാസി ബിസിനസ് മാഗ്നററും മുൻഅദ്ധ്യാപകനും ആനപ്രേമിയുമായ മുകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ള,സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ എന്നിവർ സ്കൂൾ മാനേജർമാരായി മുൻ വർഷങ്ങളിൽ സേവനം അനുഷ്ഠിച്ചു.2020-ൽ കണ്ണൂർ സ്വദേശിയായ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.

ചരിത്രം

കൊടുമൺ ഹൈസ്കൂൾ ഇന്നലെകളിൽ നിന്ന് ഇന്നേക്ക്

             പത്തനംതിട്ട ജില്ലയിൽ വിസ്തൃതിയിൽ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ കൊടുമണ്ണിൽ ആശ്ചര്യചൂഢാമണിയുടെ രചയിതാവായ ശക്തിഭദ്രന്റെ പാദസ്പർശം കൊണ്ട് പുണ്യം നേടിയ കൊടുമൺ എന്ന സ്വർണ ഭൂമിയിൽ സാമൂഹിക പിന്നോക്കാവസ്ഥയും ജീവിത പ്രാരാബ്ദങ്ങളും നെഞ്ചിലേറ്റിയ കുടുംബ നിവാസികളുടെ ആശയവും നാടിന്റെ തുടിപ്പും നൊമ്പരങ്ങളും നെഞ്ചിലേറ്റിയ ഈ സരസ്വതി മന്ദിരം 1982 ജൂൺ ഒന്നാം തീയതി ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ പ്രവർത്തനമാരംഭിച്ചു.

                  നല്ലവരായ നാട്ടുകാരുടെ നിർലോഭമായ സഹായ സഹകരണങ്ങളും അധ്യാപക-അനധ്യാപകരുടെ സമർപ്പണ ബോധവും ഈ കലാലയത്തെ ഊട്ടി വളർത്തി. മലയോര ഗ്രാമമായ കൊടുമണ്ണിലെ ഒരു വലിയകുന്നായ 'നെല്ലിക്കുന്നിൽ' ദുർഘടങ്ങളായ വഴികളേയും പ്രകൃതിയേയും സസ്യജാലങ്ങളെയും മനുഷ്യപ്രയത്നം കൊണ്ട് കീഴടക്കി ഒറ്റ നിലയിൽ ഉള്ള രണ്ടു കെട്ടിടങ്ങൾ അവിടെ ഉയർന്നു. ആദ്യവർഷങ്ങളിൽ കുട്ടികളെ തേടി അങ്ങോട്ട് പോകാതെ ധാരാളം കുട്ടികൾ എത്തിച്ചേർന്നു.  കാലം കടന്നു പോയപ്പോൾ, നാടും നഗരവും വളർന്നപ്പോൾ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ നമ്മൾ വഴിമുട്ടി നിന്നു. നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉയർന്ന മാർക്ക് വാങ്ങി പുറത്തിറങ്ങിയപ്പോൾ പുതിയ വാതായനങ്ങൾ അവർക്കുവേണ്ടി തുറക്കാൻ നമുക്ക് കഴിയാതെ പോയി.

               വളരെ പ്രതീക്ഷയോടെ കൊടുമണ്ണിന്റെ ഹൃദയ ഭാഗത്തേക്ക് 2005 ജൂൺ ഒന്നിന് നമ്മുടെ സ്കൂൾ മാറ്റപ്പെട്ടു. ജനങ്ങളുടെ ചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും, നമ്മുടെ കുട്ടികൾ ഉപരിപഠനത്തിന് പുറത്തേക്ക് പോകേണ്ടി വരില്ല എന്ന് നാം ആശിച്ചു. എന്നാൽ ഇന്നും ആ സ്വപ്നം പൂവണിയാതെ ബാക്കിനിൽക്കുന്നു.

                  കെ പി സുരേന്ദ്രൻനാഥൻ സാറിന്റെ നേതൃത്വത്തിൽ വളരെ കുറച്ചു ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച നമ്മുടെ കൊടുമൺ ഹൈസ്കൂൾ തുടർച്ചയായി 100% വിജയം, ഉയർന്ന ഗ്രേഡോടുകൂടി കുട്ടികളെ വിജയിപ്പിക്കാൻ കഴിയുന്ന  ഒരു കലാലയം ആയി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനരീതിയും പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പ്രാപ്തരായ അധ്യാപകർ, അനധ്യാപകർ ബഹുമാനപ്പെട്ട ബിജു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എന്നും താങ്ങായി തണലായി പ്രചോദനമായി മുന്നേറുന്നു..

ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ആധുനികരീതിയിലുള്ള ജിംനേഷ്യവും, ലൈബ്രറിയും, സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും ഉണ്ട്.എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. എല്ലാ ക്ലാസിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ കായികപരമായ ഉന്നമനത്തിന് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, വോളിബോൾ മുതലായവ പരിശീലിപ്പിക്കുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾബസ് സൗകര്യവുമുണ്ട്. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളോടൊപ്പം പിന്നോക്കാവസ്ഥയിലുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയ൯സ് ക്ലബ്ബ്. -കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
  • ഇക്കോ ക്ലബ്ബ്.-കൺവീനർ -ശ്രീമതി.അനു.ആ൪
  • ഐ.റ്റി. ക്ലബ്ബ്-കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
  • സോഷൃൽ സയ൯സ്. - കൺവീനർ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ.
  • മാത് സ് ക്ലബ്ബ് - കൺവീനർ - ശ്രീ.അജിത് കുമാ൪
  • ജൂനിയ൪ റെഡ് ക്രോസ് - കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1982 - 84 & 1996 - 2000 : ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪.

1986 - 1996  :ശ്രീ..പി.ഡി.മോഹന൯.

1984 - 86 & 2000 - 2006 :ശ്രീമതി.സുഭദ്രാ കുമാരി.എസ്.

2006 April & May: ശ്രീമതി.സുഷമാ ദേവി.ബി.

2006 - 2016  : ശ്രീമതി.ജയശ്രീ..ആ൪.

2016 - Onward  : ശ്രീ.ബിജു മാത്യൂ‌‌‌‌

മികവുകൾ

എസ്.എസ്.എൽ.സി എക്സാമിന് തുടർച്ചയായി ഒൻപത് തവണ 100% വിജയം കൈവരിക്കാൻ സാധിച്ചു.വ്യക്തിപരമായി ഓരോ കുട്ടികൾക്കും ശ്രദ്ധ നൽകുന്നു. പത്താം ക്ലാസിലെ കുട്ടികളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പഠനപ്രക്രിയയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു. ഹൈടെക് ക്ലാസ് റൂമുകൾ ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. രക്ഷകർത്താക്കളുമായി നിരന്തരമായി ബന്ധപ്പെടുകയും കുട്ടികളുടെ വിദ്യാഭ്യാസപരവും മാനസികവുമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുവാനും കഴിയുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ ഉപന്യാസരചനയിൽ ഈ സ്കൂളിലെ സംസ്കൃതം അധ്യാപികയായ ശ്രീമതി.അനുശ്രീ പി എസ് സമ്മാനാർഹയായി. ആഴ്ചയിൽ മൂന്നുദിവസം കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നൽകുന്നു. ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ വർഷങ്ങളായി സംസ്കൃതം സ്കോളർഷിപ്പ് നേടുന്നു .കൂടാതെ 2017 -18 അധ്യയനവർഷത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ ആഷിമ രമേശ് , രേവതി ബിജു, അഞ്ജന എസ് , സമീക്ഷ സന്തോഷ് എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് കരസ്ഥമാക്കി. 2019 -20 അധ്യയനവർഷത്തിൽ സംസ്കൃതം എക്സിബിഷൻ നടത്താൻ സാധിച്ചു. 2020 -21 അധ്യയനവർഷത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞു.

== ദിനാചരണങ്ങൾ == 01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

== ക്ലബ്ബുകൾ == * വിദ്യാരംഗം   * ഹെൽത്ത് ക്ലബ്‌   * ഗണിത ക്ലബ്‌   * ഇക്കോ ക്ലബ്   * സുരക്ഷാ ക്ലബ്   * സ്പോർട്സ് ക്ലബ്   * ഇംഗ്ലീഷ് ക്ലബ്  * ലിറ്റിൽ കൈറ്റ്സ്  

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==   സിജു.എം.ആർ. (മാതൃഭൂമി പാനൽ എഡിറ്റർ)  അനൂപ്.ആർ. (MBA, New Delhi)  നിത്യ.പി.സി. (M.Tech, L&T)  സൂര്യ.എസ്. (SCT Hospital,TVM.)  കവിത.ആർ. (Company Secretary)  രഞ്ചു രാജു (Doctor)  രാഖിൻ രാജു (Engineer)  അഞ്ചു രാജ് (Manager, South Indian Bank)  അരുൺജിത്ത്.ജി.നായർ (M G University)  മഞ്ചു ഡാനിയേൽ  (Baselius college, Kottayam)  അനുപ്രിയ  (Teacher)  ജോയിസ്.വി.തങ്കച്ചൻ  (L I C Development Officer) ==വഴികാട്ടി== {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" |  |- | style="background-color:#A1C2CF; " |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ  * അടൂ൪ - ഏഴംകുളം - കൈപ്പട്ടൂർ - പത്തനംതിട്ട റൂട്ടിൽ കൊടുമൺ  ജംഗ്ഷനിൽ വന്ന് അങ്ങാടിക്കൽ റോഡിൽ തിരിയുക, ടെലിഫോൺ  എക്സ്ചേഞ്ചിനരികിൽ സ്കൂൾ ബോ൪ഡും വഴിയും കാണാം. * പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃൽ ജംഗ്ഷനിൽ നിന്ന്  8 കി.മി.  അകലം {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"       |----  |<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350"> (K) 9.188515, 76.77267 KODUMON H.S.,PATHANAMTHITTA </googlemap>| |}KODUMON HS,KODUMON,PATHANAMTHITTA.KERALA,INDIA. |}  ==എന്റെ ഗ്രാമം== കൊടുമൺ എച്ച്.എസ്. കൊടുമൺ/എന്റെ ഗ്രാമം    കൊടുമൺ- സ്വർണഭൂമി. 	 ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കൺടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാർത്തിട്ട റബ്ബർ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോർന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വർണഭൂമി എന്ന അപരനാമമുള്ള കൊടുമൺ. 	ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠർ വേദോപനിഷദ് മന്ത്രധ്വനികൾ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S.,അതിന്റെ തിലകക്കുറിയെന്നപോലെ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍KODUMON HIGH SCHOOL വിരാജിക്കുന്നു. 	 കർഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബർ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯... ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ? 	 ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തിൽ കാലിടറാതെ ഞങ്ങൾ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.    >Report By:R.Presanna Kumar, SITC, Kodumon H.S.  ==നാടോടി വിജ്ഞാനകോശം ==   കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?‌|  ആശ്ചര്യചൂഢാമണിയുടെ കർത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമൺ അക്കാലത്ത് പുകൾപെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|  കൊടുമൺ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?|  കൊടുമൺ പ്ളാന്റേഷനിൽ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വർണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വർണം ഉളള മണ്ണ് എന്ന അർത്ഥത്തിൽ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വർണം, മൺ =മണ്ണ് ]  >Report By:R.Presanna Kumar, SITC, Kodumon H.S.|   ‍--> വായിക്കുവാൻ ദയവായി ക്ളിക്ക് ചെയ്യുക   കൊടുമൺ എച്ച്.എസ്. കൊടുമൺ/ആനയും കടലാസും - ലേഖനം - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ആശ്ചര്യചൂഢാമണി - ശക്തിഭദ്രൻ - റിവ്യൂ - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/മഹാകവി ശക്തിഭദ്രൻ - ലേഖനം - സജു വടക്കേക്കര   കൊടുമൺ എച്ച്.എസ്. കൊടുമൺ/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ഏഴംകുളം പെരുമ - ലേഖനം - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ചന്ദനപ്പള്ളി വലിയ പള്ളി - ലേഖനം - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ഓമല്ലൂർ വയൽ വാണിഭം - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/കൊടുമൺ മുരുകന്റെ ഭാഗ്യം - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif  - Click Above   ==പ്രാദേശിക പത്രം ==     പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....   അറിയിപ്പുകൾ :-   സ്കൂൾ വിക്കി   - (കവിത)  -ആർ.പ്രസന്നകുമാർ.      വിക്കിയെന്നാൽ മാറ്റാവുന്നത്, ലോകമേ മാറുന്നു തിരിയുന്നു,  വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.  എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,  എഴുത്താണിയും ഓലയും വേൺട, എല്ലാം ഡിജിറ്റലായി തെളിയും.  കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവർ ആരാധനാതാലമേന്തി  കുരവയുമായി ഭാരതമാകെ പടർത്തും ഈ നവ ജ്വാല പൊ൯ജ്വാല.    മാഷേ, ഈ സ്കൂൾ വിക്കി  അപാരം തന്നെ. വിരലൊന്നമർത്തിയാൽ എല്ലാ സ്കൂൾ വിവരങ്ങളും കിട്ടും. സത്യത്തിൽ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....  പ്രമാണം:Starx.jpeg  FLASH ...FLASHപ്രമാണം:Na.gif  എല്ലാവർക്കും ഭക്ഷണം - QEPR പദ്ധതിയുടെ ഭാഗമായി കൊടുമൺ സ്കൂളിലെ കുട്ടികൾക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നൽകുന്നു. എല്ലാവർക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം അതാണ് പുതിയ ബോധന മുഖം. 09/12/2009.    മാഷേ, ശബരിമലയിൽ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയിൽ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികൾക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...-rpk    പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവർണ പതാക     മാലിന്യ നിർമാർജന പ്ളാന്റ്    കൊടുമൺ ഗ്രാമ പഞ്ചായത്ത്  സ്ഥാപിച്ച മാലിന്യ നിർമാഞ്ജന പ്ളാന്റിന്റെ മാത്രുക  പ്രമാണം:Starx.jpeg  FLASH ...FLASHപ്രമാണം:Na.gif  കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാലിന്യ നിർമാർജന പ്ളാന്റ് പട്ടംതറ ചന്തയിൽ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകൾ , അറവു മാലിന്യങ്ങൾ ,ഠൗണിലെ കടകൾ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങൾ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതിൽ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉൽപാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവർത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯  റിപ്പോർട്ട് ചെയ്തു.|    |  പുതിയ മുഖം  -ആർ.പ്രസന്നകുമാർ.      ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങൾക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും  വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനിൽ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ നാം നടന്നു, പരീക്ഷണങ്ങൾ അരങ്ങേറി. റോക്കറ്റു് /  ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി  നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.  പക്ഷേ ഇനിയും കാതങ്ങൾ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും.  നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹൽ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളിൽ.  ഇന്ത്യക്കാരനായതിൽ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.    മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാർ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ...-rpk  പ്രമാണം:Starx.jpeg    പ്രമാണം:Starx.jpeg  FLASH ...FLASHപ്രമാണം:Na.gif  തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.-|  കൊടുമൺ ഹൈസ്കൂളിൽ 10 ക്ളാസിലെ കുട്ടികൾക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയിൽ ഈ സ്കൂൾ 100% വിജയം നിലനിർത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവർത്തനത്തിലാണ് ഏവരും.|      പത്മവിഭൂഷൺ ഡോ.ജി.മാധവ൯ നായർ. (മു൯ ചെയർമാ൯, ISRO)  അഭിനന്ദനങ്ങൾ, ഇന്ത്യുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകിയ കേരള പുത്രന് അഭിവാദനങ്ങൾ. അമ്പിളി മാമനെ കൈക്കുമ്പിളിലാക്കാ൯ എന്തേ താമസം....!     'ഞങ്ങൾ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'  'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk   പ്രമാണം:Starx.jpeg  സാഹിതി    ‍--> വായിക്കുവാൻ ദയവായി ക്ളിക്ക് ചെയ്യുക   - Click Below   കൊടുമൺ എച്ച്.എസ്. കൊടുമൺ/ഉസ്കൂളിലെ മണി - കഥ - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/നീ പോക മായാവിനി- - കവിത - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ദാരികവധം -കഥ - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ചിരുതേ .... മാപ്പു തരൂ..... ! - കഥ - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ആകാശത്തൊരു പൂരം - റിപ്പോർട്ട് - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭോപ്പാൽ ദുരന്തം - കഥാലേഖനം - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങൾ   കൊടുമൺ എച്ച്.എസ്. കൊടുമൺ/ക്രിസ്മസ് ചിത്രങ്ങൾ     കൊടുമൺ എച്ച്.എസ്. കൊടുമൺ/റിപ്പബ്ളിക്ദിന ചിന്തകൾ - ലേഖനം - ആർ.പ്രസന്നകുമാർ   കൊടുമൺ എച്ച്.എസ്. കൊടുമൺ/ ഇന്ത്യയുടെ ആത്മാവ് - ലേഖനം - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/കോപ്പൻഹേഗൻ ഉച്ചകോടി - ലേഖനം - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭാരതീയം - കവിത - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/അഞ്ചു പൈസ - കഥ - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂട്ടം തെറ്റിയ കുഞ്ഞാട് - കഥ - ആർ.പ്രസന്നകുമാർ.   കൊടുമൺ എച്ച്.എസ്. കൊടുമൺ/മദം പൊട്ടുന്ന കേരളം - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/കാൽനഖേന്ദു പതിഞ്ഞ ജന്മഭൂവിലൂടെ - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/മൂന്നാം ലോക മഹായുദ്ധം - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/വിഷു വന്നു, ..... കൈനീട്ടവുമായി - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/വയലാറിലെ ദേവഗായകൻ - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/മണി മുഴങ്ങുന്നു..... നിനക്കു വേണ്ടി...... - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/ആമയായി മാറിപ്പോയി ...ഞാൻ - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/സതീ തപം - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/സനാതനപദം തേടി..... - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/ഒരിക്കൽ........ - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/ശവകുടീരങ്ങൾക്കരികിൽ...... - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/ ഗ്നു / ലിനക്സ് പുരാണം - ലേഖനം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭൂചലനത്തിന്റെ ശേഷിപ്പുകൾ. - കവിത - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif   കൊടുമൺ എച്ച്.എസ്. കൊടുമൺ/ ഒരു സൂര്യന്റെ മരണം - നാടകം - ആർ.പ്രസന്നകുമാർ.പ്രമാണം:Na.gif  - Click Above   നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികൾ........   പ്രമാണം:Rpk101.jpg  Report By:R.Presanna Kumar, SITC, Kodumon H.S.  UP DATED ON  09/08/2011   പ്രമാണം:Starx.jpeg       WARM SALUTE ON   INTERNATIONAL WORKER'S DAY -MAY 1  ==  ==
"https://schoolwiki.in/index.php?title=കൊടുമൺ_എച്ച്.എസ്._കൊടുമൺ&oldid=1057750" എന്ന താളിൽനിന്ന് ശേഖരിച്ചത്