ഇ.എ.എൽ.പി.എസ് വെള്ളപ്പാറ
ഇ.എ.എൽ.പി.എസ് വെള്ളപ്പാറ | |
---|---|
പ്രമാണം:38717-1.jpeg | |
വിലാസം | |
പത്തനംതിട്ട ഇ.എ.എൽ.പി.എസ് വെള്ളപ്പാറ, കൈപ്പട്ടൂർ (പി ഒ) , 689648 | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 9495518952 |
ഇമെയിൽ | ealpsvellapara@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38717 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലാലി കെ |
അവസാനം തിരുത്തിയത് | |
23-11-2020 | 38717 |
ചരിത്രം
കൈപ്പട്ടൂർ തേരകത്ത് തെക്കേവീട്ടിൽ പരേതനായ ശ്രീ മത്തായി മുതലാളിയുടെ താൽപര്യ പ്രകാരം നാടിൻെറ സാമൂഹികവും സാംസ്ക്കാരികവും വിദ്യാഭ്യാസ പരവുമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് സ്ഥാപിച്ചതാണ് ഈ വിദ്യാലയം .തുടർന്ന് മാർത്തോമ്മാ സുവിശേഷസംഘം സ്കൂളിൻെറ ചുമതല ഏറ്റെടുക്കയും മാർത്തോമ്മാ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിന് വിട്ടുകൊടുക്കയും ചെയ്തു. മാർത്തോമ്മാ മാനേജ്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു.ഈ വിദ്യാലയം സമൂഹത്തിന് വിലപ്പെട്ട വിത്തുകളെ വാർത്തെടുക്കുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ്റൂം ഒരു ഓഫീസും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ആവശ്യത്തിന് ടോയ്ലെറ്റ് ഉണ്ട് .കുടിവെള്ളത്തിന് മോട്ടോറിനോട് കുടിയ കിണർ സൗകര്യമുണ്ട്. കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്പ്,പ്രോജക്ടറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ ആഴ്ചയിലും(വെള്ളി) ബാലസഭ കൂടുന്നു. യൂറീക്ക പരീക്ഷയ്ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു. സ്കുൾ തലത്തിൽ പ്രവർത്തി പരിചയമേള ,ശാസ്ത്രമേള, ഗണിതമേള എന്നിവ നടത്തുന്നു. കായികമേള നടത്തപ്പെടുന്നു.കലോത്സവം നടത്തപ്പെടുന്നു. യോഗാ പരിശീലനം, കൗൺസിലിംഗ് ക്ലാസ് എന്നിവ നടത്തപ്പെടുന്നു.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകർ |
---|---|
1. | ശ്രീ. സി.വി.എബ്രാഹാം |
2. | ശ്രീ. റ്റി.സി.ഉമ്മൻ |
3. | ശ്രീ. വൈ.തോമസ് |
4. | ശ്രീമതി. ലില്ലിക്കുട്ടി ജോർജ് |
5. | ശ്രീമതി. ലീലാമ്മ ചാക്കോ |
6. | ശ്രീമതി.പി എസ് മറിയാമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|