എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
എൻ. സി. സി
എൻ. സി. സി

എൻ .സി സി

2010-11 അദ്ധ്യയനവർഷം മുതൽ ശ്രീ, എബി മാത്യു ജേക്കബ് ചുമതല വഹിക്കുന്നു. 10കേരള ബെറ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1958 മുതൽ പ്രവർത്തിക്കുന്നു. ഏകദേശം 80 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.

എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ

1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദപ്രയോഗം നിലവിൽ വന്നത്.കുട്ടികളുടെയിടയിൽ സ്വഭാവഗുണം , ധൈര്യം ,സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നദ്ധ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.

സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.

കുട്ടികളുടെയിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.

എൻ.സി.സി.യുടെ പതാക

1954ൽ ഒരു ത്രിവർണ്ണ പതാക എൻ.സി.സി. ഉപയോഗിക്കാൻ തുടങ്ങി. മൂന്ന് നിറങ്ങളും മൂന്ന് സേനാ വിഭാഗങ്ങളെ സൂജിപ്പിക്കുന്നതായിരുന്നു. ചുവപ്പ് കരസേനയെ പ്രതിനിധീകരിക്കുന്നു, കടും നീല നാവിക സേനയെയും, ഇളം നീല വായു സേനയെയും പ്രതിനിധാനം ചെയ്യുന്നു. എൻ.സി.സി. എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളിൽ സ്വർണ്ണ നിറത്തിൽ പതാകയുടെ മധ്യഭാഗത്തായി ലേഖനം ചെയ്തിരിക്കുന്നു. എൻ.സി.സി. എന്ന് എഴുതിയതിന് ചുറ്റുമായി വിടർന്ന 17 താമരകൾ കോർത്ത മാല 17 ഡയറക്ടറേറ്റിനെ പ്രതിനിധാനം ചെയ്യുന്നു. പതാകയിൽ കാണുന്ന രണ്ട് ഡോട്ടുകൾ എൻ.സി.സി. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമികളായ മധ്യ പ്രദേശിലെ ഗോളിയാറിനെയും, മഹാരാഷ്ട്രയിലെ കപ്റ്റിയെയും സൂചിപ്പിക്കുന്നു.

എൻ.സി.സി. ഗീതം

1956 ലാണ് നാഷണൽ കേഡറ്റ് കോർ ഒരു ഔദ്ദ്യോഗിക ഗീതം നിർമ്മിച്ചത്. കദം മില കി ചാൽ എന്ന ശീർഷകത്തിൽ തുടങ്ങുന്ന ഗീതം 1963 ൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി നൽകി. 1969 ൽ മന്ത്രാലയം ഗീതം ഔദ്ദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. 1974 ൽ ചിലതിരുത്തലുകൾ ഗീതത്തിൽ അനിവാര്യമാണെന്ന് കണ്ടത്തലുണ്ടായി. 1982 ഒക്ടോബറിൽ ചിലമാറ്റങ്ങൾ വരുത്തി ഇന്നത്തെ നിലവിലെ ഹം സബ് ഭാരതിയ ഹേ എന്ന ഗീതം നിലവിൽ വ്ന്നു. എൻ.സി.സി.ക്ക് ഔദ്ദ്യോഗിക ഗീതം എഴുതിയത് സുധർശ്ശൻ ഫക്രിർ ആണ്.
ഹം സബ് ഭാരതിയ ഹേ,
ഹം സബ് ഭാരതിയ ഹേ
അപ്പനി മൻസിൽ ഏക് ഹേ,
ഹാ, ഹാ, ഹാ, ഏക് ഹോ
ഹോ, ഹോ, ഹോ, ഏക് ഹേ.
ഹം സബ് ഭാരതിയ ഹേ.
കാശ്മീർ കി ദർത്തി റാണി ഹേ,
സർത്തജ് ഹിമാലയൻ ഹേ,
സദിയോൻ സെ ഹംനെ ഇസ്‌കോ അപ്പനെ കോൻ സെ പാലെ ഹേ
ദേശ് കി രക്ഷാ കി കദിർ ഹം ഷംഷീർ ഉദ ലഗെ,
ഹം ഷംഷീർ ഉദ ലഗെ.
ബിക്കിരി ബിക്കിരി തേരെ ഹൈൻ ഹം
ലേക്കിൻ ജിൽമിൽ ഏക് ഹേ,
ഹാ, ഹാ, ഹാ, ഏക് ഹോ
ഹം സബ് ഭാരതിയ ഹേ
മന്തിർ ഗുരുധ്വാരെ ബെ ഹൈൻ യഹാൻ,
അരു മസ്ജിദ് ബെ ഹേ യഹാൻ,
ഗിരിജ ക ഹേ ഗാദിയാൽ കഹിൻ,
മുല്ലാ കി കഹിൻ ഹേ അജാൻ,
ഏക് ഹിം അപ്പന രാം ഹേൻ, ഏക് ഹി അള്ളാഹി താലാ ഹേ,
ഏക് ഹിം അള്ളാഹി താല ഹേൻ, രംഗി ബിരംഗി ദീപക് ഹേൻ ഹം,
ലേക്കിൻ ജെഗ്ഗ്മഗ്ഗ് ഏക് ഹെ, ഹാ ഹാ ഹാ ഏക് ഹേ, ഹോ ഹോ ഹോ ഏക് ഹേ.
ഹം സബ് ഭാരതിയ ഹേൻ, ഹം സബ് ഭാരതിയ ഹേൻ.

എൻ.സി.സി.യുടെ ഘടന


നാഷണൽ കേഡറ്റ് കോർ ലഫ്റ്റണൽ ജനറൽ പദവിയുള്ള ഒരു ഡയറക്ടർ ജനറലിന്റെ കീഴിലാണ് സംഘടിക്കുന്നത്. ഡയറക്ടറിനെ സഹായിക്കാൻ അദ്ദേഹത്തിന് കീഴിൽ രണ്ട് അഡീഷ്ണൽ ഡയറക്ടർ ജനറലുകൾ ഉണ്ട്. ഇരട്ട സ്റ്റാർ മേജർ ജനറൽ സ്ഥാനമുള്ള ഇരുവരും മേജർ ജനറലോ, റിയർ-അഡ്മിനറലോ, ഏയർ വൈസ്-മാർഷലോ ആയിരിക്കും. അതിന് പുറമേ അഞ്ച് ബ്രിഗേഡിയർ റാങ്കിലുള്ള സിവിൽ ഓഫിസേഴ്‌സും ഉണ്ടാവും. ഡയറക്ടർ ജനറലിന്റെ കാര്യാലയം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നു. രാജ്യത്തെ 17 ഡയറക്ടറെറ്റായി തിരിച്ച് പ്രവർത്തനം നടത്തുന്നു എൻ.സി.സി.. മേജർ ജനറലിന്റെ പദവിയുള്ള (മൂന്ന് സേനയിലെയും ഏതെങ്കിലും ഒന്നിലെ ഓഫീസറായിരിക്കും.) ഉദ്ദ്യോഗസ്ഥനാണ് സംസ്ഥാന തലസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റിന്റെ തലവൻ. സംസ്ഥാനത്തിന്റെ വലിപ്പവും, എൻ.സി.സി.യുടെ വളർച്ചയും അടിസ്ഥാനമാക്കിയാണ് ഡയറക്ടറെറ്റിന്റെ പ്രവർത്തനം. ഡയറക്ടടേറ്റിന് കീഴിൽ ഗ്രൂപ്പുകളാണ് ഉള്ളത് ഓരോ ഗ്രൂപ്പിനെയും നിയന്ത്രിക്കുന്നത് ബ്രിഗേഡിയർ പദവി വഹിക്കുന്ന ഉദ്ദ്യോഗസ്ഥനാണ് ഇദ്ദേഹത്തെ ഗ്രൂപ്പ് കമാന്റർ എന്നു വിളിക്കുന്നു. അഞ്ച് മുതൽ ഏഴ് വരെ യൂണിറ്റുകൾ(ബറ്റാലിയൻ) ചേർന്നാതാണ് ഒരു ഗ്രൂപ്പായി പ്രവർത്തിക്കുന്നത്. ബറ്റാലിയന്റെ നേതൃസ്ഥാനം വഹിക്കുന്നത് കേണൽ/ലെഫ്റ്റണൽ കേണൽ സ്ഥാനമുള്ള കമാന്റർ ആയിരിക്കും. ബറ്റാലിയന്റെ കീഴിൽ ഏറ്റവും താഴെത്തട്ടിലായി കമ്പനികൽ പ്രവർത്തിക്കുന്നു. കമ്പനിയെ നിയന്ത്രിക്കുന്നത് ലെഫ്റ്റണൽ മുലൽ മേജർ വരെയുള്ള സ്ഥാനം വഹിക്കുന്ന അസോസിയേറ്റ് എൻ.സി.സി. ഓഫീസറാണ് (ANO).


ഇന്ന് രാജ്യത്ത് 95 ഷണൽ കേഡറ്റ് കോർ ഗ്രൂപ്പുകളിലുമായി 667 കരസേന വിങ് യൂണിറ്റുകളും(ടെക്‌നിക്കൽ യൂണിറ്റും, ഗേൾസ് യൂണിറ്റും ഉൾപ്പെടെ) 60 നേവൽ യൂണിറ്റും, 61 വായുസേന യൂണിറ്റും പ്രവർത്തിക്കുന്നു. ഇതിന് പുറമേ രണ്ട് ട്രെയിനിങ് സെന്ററുകളും സ്ഥാപിതമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഓഫിസേഴ്‌സ് ട്രെയിന്ങ് സ്‌കൂൾ, കപ്റ്റിയും മധ്യ പ്രദേശിലെ വുമൺ ഓഫിസേഴ്‌സ് ട്രെയിനിങ് സ്‌കൂൾ, ഗോളിയാറുമാണ് അവ.

എൻ .സി സി പ്രവർത്തനങ്ങൾ

ലോകം മുഴുവനും പ്രതിസന്ധിയുടെ കാലഘട്ടമാണിത്. കോവിഡ് എന്ന രോഗത്തിന് മുന്നിൽ മനുഷ്യൻ നിസ്സഹായനായി നിൽക്കുന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തിലേക്ക് പ്രതീക്ഷയുടെ ചെറു തിരി നാളമായി പ്രവർത്തനങ്ങളാണ് എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ എൻ .സി സി യൂണിറ്റ് കാഴ്ചവെക്കുന്നത്. ഈ യൂണിറ്റിലെ പ്രവർത്തനം തികച്ചും സാമൂഹികവും മാനുഷിക പരമായ പ്രവർത്തന രീതിയാണ്. ഇക്കാലത്ത് ബുദ്ധിമുട്ടുന്ന മനുഷ്യരെ മാത്രമല്ല മറ്റ് സകല സസ്യ ജീവജാലങ്ങളെയും സംരക്ഷിക്കുവാനും അതിനെ പരിപാലിക്കുവാനും ഇവ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ കോവിഡ് കാലത്ത് വളരെ അധികം ബുദ്ധിമുട്ടുകൾ തരണം ചെയ്ത് എൻസിസി കുട്ടികളും അവരോട് ചുമതലപ്പെട്ട അധ്യാപകരും നിരവധി അനവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിരിക്കുന്നു.

അതിജീവനത്തിന്റെ കൈത്താങ്ങുമായി എൻ .സി സി യൂണിറ്റ്.

കോവിഡ് കാലത്ത് ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ടായിരുന്നു. ഈ രോഗം കാരണം അവരുടെ ജോലി മേഖലകൾ തകർന്നു. ഈ സമയത്ത് എൻ .സി സിയൂണിറ്റ് കുട്ടികളുടെയും ANO മാരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് സൗജന്യപച്ചക്കറി കിറ്റ് വിതരണം ചെയ്തു.

ഉച്ച ഭക്ഷണവിതരണം

കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന ആരോരുമില്ലാത്ത 50 വ്യക്തികൾക്ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷന്റെ സഹായത്തോടെ എൻ .സി സി യൂണിറ്റ് കുട്ടികളും ANO മാരുടെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം നടത്തി.

മാസ്ക് വിതരണം

കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മാസ്ക് ലഭിക്കാത്തതുകൊണ്ട് NCC കുട്ടികൾ സ്വയം നിർമ്മിച്ച 250ഓളം മാസ്ക്കുകൾ പത്തനംതിട്ട ജില്ലാ കലക്റ്റർ പി ബി നൂഹ് I.A.S ന് കൈമാറി. ഈ പ്രവർത്തനം മറ്റു കുട്ടികൾക്കും മുതിർന്നവർക്കും വലിയ പ്രചോദനമായി. ഇതിനോടൊപ്പം 100 ബോട്ടിൽ സാനിറ്റൈസർ ഈ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക് കൈമാറി. കോവിഡ് എന്ന ഈ മഹാമാരിയെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ബ്രേക്ക് ദി ചെയിൻ എന്ന് എല്ലാ ആശയങ്ങൾ ഉൾക്കൊണ്ട് ബോധവൽക്കരണ വീഡിയോയും നിർമ്മിച്ചു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം.

ലോകമെമ്പാടും ഈ രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു.

മണ്ണിലെ മാലാഖമാരെ ആദരിക്കൽ

മനുഷ്യ ശുശ്രൂഷയ്ക്ക് വേണ്ടി തന്നെ ജീവിതം ഒഴിഞ്ഞു വച്ച മണ്ണിലെ മാലാഖമാർ ആയ നേഴ്സുമാർ. ഈ കോവിഡ് കാലത്ത് രാപ്പകലില്ലാതെ അധ്വാനവും തന്റെ നാടിനോടുള്ള പ്രതിബദ്ധതയും അവരുടെ പ്രവർത്തി മേഖലയിൽ തെളിയിച്ചിട്ടുണ്ട്. കാലാകാലമായി അവർ ചെയ്തു വരുന്ന സേവനങ്ങൾ ഓർത്ത് മെയ് 12 ആതുര ശുശ്രൂഷാ ദിനം, ചെമ്പനീർ പൂക്കൾ നൽകി അവരെ ആദരിച്ചു.

ഷോർട് ഫിലിം നിർമ്മാണം

ഒരു നാട് എപ്പോഴാണ് തകർച്ചയിലേക്ക് പോകുന്നത് എന്ന് ചോദിച്ചാൽ ആ രാജ്യത്തിലെ യുവാക്കൾ യുവതികൾ തകരുമ്പോൾ ആണ്. ഇതിന് മിക്കപ്പോഴും വഴി ഒരുക്കുന്നത് ലഹരി മരുന്നിന്റെ ഉപയോഗമാണ് ഇതിനെതിരെ മെയ് 31ലോക പുകയില വിരുദ്ധ ദിനതോടനുബന്ധിച്ച് ബോധവൽക്കരണം ആയി ഒരു ചെറിയ ഷോർട് ഫിലിം എൻസിസി കുട്ടികൾതന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് വളരെ ലളിതവും മനുഷ്യ മനസ്സിലേക്ക് പെട്ടെന്ന് കടന്നു ചെല്ലുന്നത് രീതിയിലുമാണ് ഇതിന്റെ ചിത്രീകരണം.

ജൂൺ 21 ലോക യോഗാ ദിനം

"യോഗയിലൂടെ ശരീരമെന്നും യോഗ്യം ആയിരിക്കണം "എന്ന ആശയം മുൻനിർത്തി ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിഎൻസിസി യൂണിറ്റിലെ കുട്ടികൾ ഒരു വീഡിയോ സമൂഹത്തിൽ എത്തിച്ചു.

കാർഗിൽ വിജയ് ദിവസം

'പൂക്കൾ ഒരുപാടുണ്ടെങ്കിലും മറക്കില്ല നിണമാർന്ന നിറമുള്ള പനിനീർ പൂക്കളെ നിങ്ങളെ" ജൂലൈ 26 കാർഗിൽ വിജയ് ദിവസത്തിൽ ധീര ജവാന്മാരെ അനുസ്മരിച്ചുകൊണ്ട് സന്ദേശം പങ്കുവെച്ചു.

സ്വാതന്ത്ര്യദിനം

നമ്മുടെ പൂർവികർ നമുക്കായി വാങ്ങി തന്ന സ്വാതന്ത്ര്യം ഈ കോവിഡ് കാലത്തും വിസ്മരിക്കാതെ എൻ സി സി കുട്ടികളുടെ ആഭിമുഖ്യത്തിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ആഗസ്റ്റ് പതിനഞ്ചാം തിയതി 74 സ്വാതന്ത്ര്യദിനം ആഘോഷിച്ചു തുടർന്ന് വീർ ജവാൻ സ്മാരകം സന്ദർശിക്കുകയും പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു ഈ പ്രവർത്തനം കുട്ടികളുടെ രാജ്യസ്നേഹവും ഒരു ഇന്ത്യൻ പൗരൻ ആയതിന്റെ അഭിമാനത്തെയും ഉയർത്തിക്കാട്ടുന്നു.

ഫിറ്റ് ഇന്ത്യ

"If the body is fit the mind is a hit" ആരോഗ്യമുള്ള ശരീരവും മനസ്സും ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത് എന്ന ആശയം മുൻനിർത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനംചെയ്ത fit India movement ഇതിന്റെ ഉദ്ദേശം സമൂഹത്തിലേക്ക് എത്തിക്കാൻ ചലന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

പരിസര ശുചീകരണം


തന്റെ ജീവിതം തന്നെ മാതൃകാപരമായ സന്ദേശം ആക്കി മാറ്റി തന്നെത്താൻ രാജ്യത്തിനു വേണ്ടി സമർപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ഒക്ടോബർ 2 ജന്മദിനത്തോടനുബന്ധിച്ച് എല്ലാ കേഡറ്റുകളുടെയും വീടും പരിസരവും ശുചിയാക്കി മഹാത്മാഗാന്ധി നമ്മൾക്ക് പങ്കുവെച്ച് ആശയം കൈമാറുകയും ചെയ്തു.

ഈ ഓരോ പ്രവർത്തനങ്ങളും ഓരോ വ്യക്തികളിൽ സഹജീവിസ്നേഹവും, കരുതലും, അതിജീവനവും എന്നീ ഗുണങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞു. ഇതുപോലെ ഓരോ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ഏതൊരു പ്രശ്നം നമുക്ക് നേരിടാനുള്ള ഒരു ആത്മവിശ്വാസം ലഭിക്കുന്നു.

എൻ .സി സി ചിത്രങ്ങൾ


എൻ സി സി ...സ്വച്ഛത ഹി സേവാ കേഡറ്റ് പ്രവർത്തനം
എൻ സി സി ...സ്വച്ഛത ഹി സേവാ കേഡറ്റ് പ്രവർത്തനം
എൻ സി സി ...സ്വച്ഛത ഹി സേവാ കേഡറ്റ് പ്രവർത്തനം
എൻ സി സി ...സ്വച്ഛത ഹി സേവാ കേഡറ്റ് പ്രവർത്തനം
എൻ സി സി ...സ്വച്ഛത ഹി സേവാ കേഡറ്റ് പ്രവർത്തനം
എൻ സി സി ...സ്വച്ഛത ഹി സേവാ കേഡറ്റ് പ്രവർത്തനം
എൻ സി സി ...സ്വച്ഛത ഹി സേവാ കേഡറ്റ് പ്രവർത്തനം
എൻ സി സി ...സ്വച്ഛത ഹി സേവാ കേഡറ്റ് പ്രവർത്തനം
എൻ സി സി ...സ്വച്ഛത ഹി സേവാ കേഡറ്റ് പ്രവർത്തനം
എൻ സി സി ...സ്വച്ഛത ഹി സേവാ കേഡറ്റ് പ്രവർത്തനം
എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
right എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)