ഗവ.എൽ.പി.എസ്.മുണ്ടപ്പള്ളി
ഗവ.എൽ.പി.എസ്.മുണ്ടപ്പള്ളി | |
---|---|
![]() | |
വിലാസം | |
മുണ്ടപ്പള്ളി പാറക്കൂട്ടം പി.ഒ, , പത്തനംതിട്ട 691551 | |
വിവരങ്ങൾ | |
ഇമെയിൽ | L.PS.Mundappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38216 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തുളസി.ഒ |
അവസാനം തിരുത്തിയത് | |
21-11-2020 | GLPSMUNDAPPALLY |
ചരിത്രം
പെരിങ്ങനാട് വില്ലേജിൽ മുണ്ടപ്പള്ളി ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ എൽ പി എസ്സ് മുണ്ടപ്പള്ളി. അനേകദൂരം നടന്ന് പ്രൈമറി വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടായ കുരുന്നുകൾക്ക് സഹായകരമായി മുണ്ടപ്പള്ളി പ്ലാക്കാട്ട് ചരുവള്ളിൽ ശ്രീ.രാമകുറുപ്പ് അവറുകൾ ദാനമായി നല്കിയ 50 സെന്റ സ്തലത്താണ് ഈ സ്കൂൾ പ്രവര്ത്തനം കുറിച്ചത്. 1946 മുതൽ 1952 വരെ ഓലഷെഡ്ഡിൽ പ്രവര്ത്തിച്ചിരുന്ന ഈ സ്കൂൾ സർക്കാരിന്റെയും പി ഠ്ഠി എ യുടെയും സഹായത്തോടുകൂടി പുനര്നിര്മ്മിച്ചു. 2007 ൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവര്ത്തിച്ചു വരുന്നു.
ഭൗതികസാഹചര്യങ്ങൾ
മനോഹരമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ഞങ്ങളുടെ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായിട്ടാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഡൈനിങ് റൂമോട് കൂടിയ ആധുനിക പാചകപ്പുരയുണ്ട്. വിശാലമായ സ്‌കൂൾ വളപ്പ് ഞങ്ങളുടെ സ്‌കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്കു യഥേഷ്ടം ഉള്ള കളിസ്ഥലം ഉണ്ട്. ജൈവ വൈവിധ്യ ഉദ്യാനവും ഉദ്യാനത്തിന് നടുവിലായി വിവിധതരം ജലസസ്യങ്ങളും ജീവികളും നിറഞ്ഞ മനോഹരമായ ഒരു കുളവും ഉണ്ട്. ധാരാളം മരങ്ങളാൽ സമ്പുഷ്ടമാണ് ഞങ്ങളുടെ സ്‌കൂൾ വളപ്പ്. മരങ്ങൾക് പുറമെ ഔഷധസസ്യത്തോട്ടം പച്ചക്കറിത്തോട്ടം വാഴത്തോപ്പ് എന്നിവയും ഉണ്ട്. മെച്ചപ്പെട്ട കുടിവെള്ളസൗകര്യവും ശുചിമുറി സൗകര്യവുമുണ്ട്. സ്‌കൂൾ പരിസരം ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
കെ ജി നാരായണപിള്ള
ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ആയിരുന്നു ശ്രീ. കെ. ജി. നാരായണപിള്ള.
നേട്ടങ്ങൾ
സ്‌കൂളിന്റെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തിയതിൻറെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആർ സുകുമാരൻ
പാദമുദ്ര , യുഗപുരുഷൻ , രാജശില്പി എന്നി പ്രശസ്ത മലയാളം സിനിമകളുടെ സംവിധായകനും ആർട്ടിസ്റ്റുമായ ശ്രീ .ആർ .സുകുമാരൻ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർഥികളിൽ പ്രമുഖനാണ് .
എം സുരേഷ്‌കുമാർ
പത്തനംതിട്ട കളക്ടറേറ്റിൽ നിന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയി റിട്ടയേർഡ് ആയ ശ്രീ എം സുരേഷ്‌കുമാർ ഈ സ്‌കൂളിലെ പ്രമുഖനായ മറ്റൊരു പൂർവ്വ വിദ്യാർത്ഥി ആണ് .
വഴികാട്ടി
അടൂർ - ചവറ റൂട്ടിൽ നെല്ലിമുകൾ ജങ്ഷനിൽ നിന്ന് വലത്തോട്ട് ഒന്നര കിലോമീറ്റ്റർ സഞ്ചരിച്ചാൽ മുണ്ടപ്പള്ളി ജംക്ഷനിൽ എത്തും. ഈ ജംഗ്ഷനിൽ നിന്ന് 100 മീറ്റർ വലത്തോട്ട് വന്നാൽ സ്‌കൂളിൽ എത്തിച്ചേരാം.