ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം

23:02, 30 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37304 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം
വിലാസം
കുറ്റൂർ

കുറ്റൂർ പി ഓ ,തിരുവല്ല ,പത്തനംതിട്ട.
,
689106
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04692614433,9495211766
ഇമെയിൽglpskuttoorpandichery@gmail.com
കോഡുകൾ
സ്കൂൾ കോഡ്37304 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷാകുമാരി പി
അവസാനം തിരുത്തിയത്
30-10-202037304


പ്രോജക്ടുകൾ



ചരിത്രം

കുറ്റൂർ പാണ്ടിശ്ശേരിൽ കൊച്ചുപുരയ്ക്കൽ ശ്രീ പി വി ചാക്കോ (ഉണ്ണൂണ്ണി സർ ) എന്ന അധ്യാപകൻ പാണ്ടിശ്ശേരി മലയിൽ ശ്രീ പി സി എബ്രഹാം ,പട്ടുകാലായിൽ ശ്രീ പി ഓ ഉണ്ണിട്ടൻ ,കാത്ത നാശ്ശേരി ശ്രീ ഉതുപ്പ് എന്നിവരുമായി ചേർന്ന് പാണ്ടിശ്ശേരിഭാഗം എൽ പി എസ്‌ എന്ന് പേര് നൽകി 1914ൽ ഈ സ്കൂൾ സ്ഥാപിച്ചു .1947 ൽ സർക്കാറിന് വിട്ടുകൊടുത്തു. നാട്ടിലേ മതേതര വിദ്യാഭാസത്തിനു നെടുംതൂണായിരുന്ന ഈ വിദ്യാലയമുത്തശ്ശി സമൂഹത്തിൽ വിവിധനിലകളിൽ പ്രഗത്ഭരായ അനേകം പ്രതിഭകളെ നാടിനു സമ്മാനിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാൽ 2016 ൽ ഏറ്റവും കുറഞ്ഞ(6) വിദ്യാത്ഥികളുമായി പിന്നാക്കാവസ്ഥയിൽ ആയി .

പുരോഗമനത്തിന്റെ പാതയിൽ

സർക്കാർ സ്കൂളുകളുടെ സർവ്വതോമുഖമായ ഉയർച്ചക്ക് കാരണമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ സ്കൂളിന്റെ ഉയർച്ചക്കും വഴിതെളിച്ചു . വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ അക്കാദമികരംഗത്തു മാറ്റം കുറിച്ചു. ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിൽ കൈക്കൊണ്ട നിലപാടും പ്രായത്തിനനുസരിച്ചു അനുയോജ്യമായ ക്ലാസ്സുകളിൽ കുട്ടികളെ ചേർക്കുന്നതിനുള്ള പ്രത്യേക ഉത്തരവുകളും ശ്രദ്ധേയമാണ് . ഇത് പൊതുവിദ്യാലയങ്ങളെ പുത്തൻ ഉണർവിലേക്കു നയിച്ചു.2016 ജൂൺ 1 നു ശ്രീമതി ഉഷാകുമാരി പി പ്രഥമ അധ്യാപിക ആയി നിയമിതയായി.

2016 മുതൽ സ്കൂളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

. പൂർവ വിദ്യാർത്ഥി സംഘടന രൂപികരിച്ചു.

. പി ടി എ യുടെ നേതൃത്തത്തിൽ പ്രീ-പ്രൈമറി വിഭാഗം തുടങ്ങി.

. ഭൗതികസൗകര്യം മെച്ചപ്പെടുത്തി(ക്ലാസ്സ്മുറികൾ,പുതിയ പാചകപ്പുര ,ടോയ്‍ലെറ്റുകൾ,ബെഞ്ച്,ഡെസ്ക്,കംപ്യൂട്ടറുകൾ, അലമാര, തുടങ്ങിയവയുടെ ലഭ്യത)

. SSA,SSK ഫണ്ടുപയോഗിച്ചുള്ള പ്രവർത്തങ്ങൾ കാര്യക്ഷമം ആക്കി.

. ചിട്ടയോടെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ.

. കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉള്ള നവീകരണ പ്രവർത്തനങ്ങൾ.

. കുറ്റൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ പച്ചക്കറി തോട്ടം

. തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള ശുചീകരണം ,ഹരിത വൽക്കരണം

. പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഊന്നൽ നൽകൽ.


വഴിത്തിരിവ്

ഈ സ്കൂൾ അദ്ധ്യാപിക ആയ ശ്രീമതി മറിയാമ്മ ജോസഫിന്റെ ജേഷ്ട സഹോദരിയും ബാംഗ്ലൂർ ഐ എസ് ആർ ഓ യിലെ എഞ്ചിനീയറും ആയ ശ്രീമതി സുജ എബ്രഹാമിന്റെ ശ്രമഫലമായി 2018 നവംബർ 19 ന് 16 ലക്ഷം രൂപ ചിലവിൽ ഐ എസ്.ആർ. ഓ യുടെ സി. എസ് .ആർ .ഫണ്ട് ഉപയോഗിച്ച് ആൻഡ്രിക്സ് കോർപറേഷൻ ലിമിറ്റഡ് രണ്ടു ക്ലാസ് മുറികൾ പണിതു സ്കൂളിന് സമർപ്പിയ്ക്കുകയുണ്ടായി .ഇത് സ്കൂളിന്റെ അഭിവ്യദ്ധിക്കു വലിയ പ്രചോദനമായി .

നിലവിലെ സാരഥികൾ

.ശ്രീമതി .ശ്രീലേഖ രഘുനാഥ് (കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) .ശ്രീമതി .ജയബിജു.(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) .ശ്രീ.ഇ.എം.പ്രസാദ് (വാർഡ് മെമ്പർ)

.അധ്യാപകർ.

.ഉഷാകുമാരി .പി.(പ്രഥമാധ്യാപിക) .മറിയാമ്മ ജോസഫ് .ശ്രീജ.ടി.ആർ. .ലക്ഷ്മി ചന്ദ്രൻ (അവധിയിൽ ) .ലേഖ.എ. .സംതൃപ്തി.വി.നായർ (പ്രീ -പ്രൈമറി ടീച്ചർ)

.അനധ്യാപകർ.

.ശ്രീ.ജോസഫ് ജോസഫ്(പി.ടി.സി.എം.) .ശ്രീമതി.ലീലാമ്മ ഏബ്രഹാം(പാചകത്തൊഴിലാളി) .ശ്രീമതി.പുഷ്‌പാദേവി.കെ.ബി.(പ്രീ-പ്രൈമറി ആയ)

..എസ്.എം.സി.അംഗങ്ങൾ..

.ശ്രീ.റോയ് അഗസ്റ്റിൻ.(എസ്.എം.സി.ചെയർമാൻ) .ശ്രീമതി.രജനി.ആർ.കൃഷ്ണൻ.(എസ്.എം.സി.വൈസ് ചെയർമാൻ) .ശ്രീമതി.പ്രജിത.ജെ.ശശി.(മാതൃ സമിതി പ്രസിഡന്റ്) .ശ്രീ.പ്രേം പോൾ.മന്നത്ത്(പ്രീ-പ്രൈമറി വിഭാഗം പ്രതിനിധി)

.പൂർവ്വവിദ്യാർഥി സംഘടന -അംഗങ്ങൾ -

.ശ്രീ.അശോക്‌കുമാർ.വി.എം.വഞ്ചിമലയിൽ (പ്രസിഡന്റ്) .ശ്രീ.ഗോപി.പി.ഒ.മലയിൽ (സെക്രട്ടറി) .ശ്രീ.പി.എ.ഐസക്.പാണ്ടിശ്ശേരിൽ(റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) .ശ്രീ.എം.ആർ.പരമേശ്വരൻപിള്ള.വടക്കേ മാമ്പറമ്പിൽ(എക്സ് സർവീസ് മാൻ) .ശ്രീ.ടി. കെ.സുകുമാരൻ.താഴത്തുമലയിൽ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ) .ശ്രീ.വി.ആർ.രാജേഷ്.വഞ്ചിമലയിൽ .ശ്രീ.സുനിൽ കുമാർ. വി.എം.വഞ്ചിമലയിൽ .ശ്രീ.സുധീർ കുമാർ.തടത്തിൽ

.

കുറ്റൂർ ഗ്രാമപഞ്ചായത്ത്,പൂർവ്വവിദ്യാർഥി സംഘടന,പി.ടി.എ.അംഗങ്ങൾ,അധ്യാപകർ,അനധ്യാപകർ-എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തങ്ങൾ മൂലം കുട്ടികളുടെ എണ്ണം ആറിൽ നിന്ന് അറുപതിലേക്കു എത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ പഴയത് -3,ഓഫീസിൽ റൂം -1,പുതിയ ക്ലാസ് മുറികൾ -2 ,പാചക പുര ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് -2 ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് -2 ,അംഗപരിമിതർക്കുള്ള ടോയ്‌ലറ്റ് -1 , യൂറിനൽസ് -2 ,ഭാഗികമായ ചുറ്റുമതിൽ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്ച

വഴികാട്ടി

{{#multimaps:9.3696588,76.5968496|width=800px|zoom=16}}