സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 18 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpaulsghs (സംവാദം | സംഭാവനകൾ) ('== സ്കൂൾ ഗ്രന്ഥശാല == ഒരു നൂറ്റാണ്ടിന്റെ ചരിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ ഗ്രന്ഥശാല

ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന സെന്റ്. പോൾസ് GHS വെട്ടിമുകൾ കുട്ടികൾക്കായി എക്കാലവും വായനയുടെ വിശാല ലോകം ഒരുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്ന വിദ്യാലയം കൂടിയാണ്. ലൈബ്രറി പീരിയഡുകൾക്കു പുറമേ അധിക വായനക്ക് സൗകര്യങ്ങൾ ഒരുക്കി 'പുസ്തക മരങ്ങൾ 'എന്ന സംവിധാനവും സ്കൂൾ വായനശാലയുടെ ഭാഗമായുണ്ട്. PTA സഹകരണത്തോടെ നിർമ്മിക്കപ്പെട്ട വലിയ പുസ്തക സ്റ്റാന്റുകൾ -പുസ്തക മരങ്ങൾ - വിദ്യാലയത്തിൽ വിവിധ ഇടങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. 300 ലധികം പുസ്തകങ്ങൾഓരോമരവുംഉൾക്കൊള്ളുന്നു.എല്ലാവിഷയങ്ങൾക്കും പഠനാനുബന്ധ പുസ്തകങ്ങൾ, നിഘണ്ടുക്കൾ, വിജ്ഞാന കോശങ്ങൾ , മത ഗ്രന്ഥങ്ങൾ , പഠന സഹായികൾ തുടങ്ങി എല്ലാവിഭാഗങ്ങളിലുമായി പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഈ വിദ്യാലയ വായനശാലയിലുണ്ട് ഉണ്ട്. ഇത് കൂടാതെ ക്ലാസ് ലൈബ്രറികൾ സജീവമാണ്.