എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

തിരുവല്ല പി.ഒ,
തിരുവല്ല
,
689101
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 1902
വിവരങ്ങൾ
ഫോൺ04692630859
ഇമെയിൽscshstvla@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ / ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെജി വർഗ്ഗീസ്
പ്രധാന അദ്ധ്യാപകൻഗീത റ്റി ‍ജോർജ്
അവസാനം തിരുത്തിയത്
13-10-2020Bincy sam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മദ്ധ്യ തിരുവിതാംകൂറിന്റെ തിലകകുറിയായി പരിലസിക്കുന്ന എസ് സി സെമിനാരി ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രാഗത്ഭ്യത്താൽ ഇന്നും കുടികൊള്ളുന്നു. 116-ാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സ്കൂൾ പൂർവ്വപിതാക്കന്മാരുടെ പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനും രാജ്യത്തിനും ജ്യോതിസ്സായി വിളങ്ങുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട് എന്നതിൽ ഈ സെമിനാരി എന്നും പുളകിതയാണ്

     മദ്രാസ് കൃസ്ത്യൻകോളജിൽ നിന്നുംഉന്നത ബിരുദധാരികളായി പുറത്തുവന്ന വരും കൃസ്തീയ സേവനത്തിൽ തൽപരരുമായ ശ്രീ.വി.പി മാമ്മൻ, ശ്രീ കെ .എം ഏബ്രഹാാം എന്നിവരുടെ ആഗ്രഹ പ്രകാരം വികാരിജനറാൾ വന്ദ്യ  ശ്രീ കോവൂർ ഐപ്പ് തോമാ കത്തനാരും അന്നത്തെ തീത്തൂസ് പ്രഥമൻ മെത്രാപോലിത്ത തിരുമേനിയും വേണ്ട ഉപദേശങ്ങളും കൈത്താങ്ങല്ലുകളും ചെയ്തതിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന എസ് സി എസ് സ്കൂളിന്റെ ആരംഭം.
തിരുവല്ലയിൽ എംസി റോഡിന് സൈഡിൽ ഉള്ള പഞ്ചായത്ത് പുരയിടം യശശരീരനായ വികാരി ജനറാൾ കോവൂർ ഐപ്പ് സഭയ്ക്കുവേണ്ടി സമ്പാദിച്ചു.ആ പഞ്ചായത്ത് പുരയിടത്തിലാണ് മർത്തോമ സഭയുടെ അഭിമാനമായ എസ് സെമിനാരി ഉദയം ചെയ്തത്. കെട്ടിടം പണി ആരംഭിച്ചുവെങ്കിലും പൂർത്തീകരിക്കുവാൻ കഴിയാത്തതുകൊണ്ട് കോവൂർ ശ്രീ കെ സി ഐപ്പ് വക്കീലിന്റെ മേടയിൽ1982 മെയ് പതിനഞ്ചാം തീയതി അധ്യയനം തുടങ്ങി. 1902 ജൂൺ 29ന് സിഎംഎസ് മിഷനറിയായിരുന്ന venerable ആർച്ച് ഡീക്കൻ ജോൺ കെയ്‌ലി അവർകൾ ഉദ്ഘാടനം ചെയ്തു.
ഇന്നു കാണുന്ന ജൂബിലി കെട്ടിടത്തിന് താഴത്തെ നിലയിൽ ആയിരുന്നു ആദ്യത്തെ സ്കൂൾ. അന്ന് സഭയും സുവിശേഷ സംഘവും സെമിനാരിയും ഒന്നായിരുന്നു
സെമിനാരിയിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ കെ എം എബ്രഹാമും സഹ അധ്യാപകർ സർവ്വശ്രീ പി പി ജോർജ്,ഐ.ജോൺ,സി എ കുര്യൻ, പി കെ കൃഷ്ണ പിള്ള എന്നിവരും ആയിരുന്നു. 288 കുട്ടികളാണ് ആദ്യവർഷം ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിൽ ആദ്യം പ്രവേശനം ലഭിച്ചത് എസി കുര്യൻ എന്ന വിദ്യാർത്ഥി ക്കായിരുന്നു.
ശ്രീമതി മാരായ നിക്കോൾസൺ, മക്  ബിൻ എന്നീ പാശ്ചാത്യ വനിതകൾ സ്കൂൾ സന്ദർശിക്കുകയും ഒരു കെട്ടിടത്തിന് ആവശ്യകത ബോധ്യപ്പെടുകയും ചെയ്തതിനന്റെ  ഫലമാണ് സെമിനാരിയുടെ പ്രധാന കെട്ടിടം. ടി വോക്കർ സായിപ്പും ഇകാര്യത്തിൽ പ്രധാന പിന്തുണ നൽകിയിട്ടുണ്ട്. ഗോധിക് വാസ്തുശിൽപ ശൈലിയെ അനുസ്മരിപ്പിക്കുന്ന ഈ സ്കൂളിന്റെ പ്രധാന കെട്ടിടത്തിന് ചാരുത പകർന്നത് സൂപ്പർവൈസർ ശ്രീ സി ജെ മാണിയുടെ മനോധർമ്മം ആണ്.
 ഇന്നത്തെ എസ് സി സെമിനാരി ആദ്യകാലത്ത് എസ് സി സെമിനാരി ബോയ്സ് ഇംഗ്ലീഷ് ഹൈസ്കൂൾ ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് ഭാഷ പഠനത്തിന് അമിതപ്രാധാന്യം ആയിരുന്നു. മറ്റു ജില്ലകളിൽ നിന്നു തന്നെ കാൽനടയായി വിദ്യാർത്ഥികൾ ഈ സ്കൂളിൽ എത്തി പഠിച്ചിരുന്നു. ഇങ്ങനെ ഉള്ള സാഹചര്യത്തിലാണ് ഒരു ബോർഡിംഗ് ഹോം തുടങ്ങിയത്.ആദ്യത്തെ ബോർഡിങ് മാസ്റ്റർ ശ്രീ കെ എം എബ്രഹാം ആയിരുന്നു.സ്കൂൾ തുടങ്ങി കാലം കുറെ കഴിഞ്ഞാണ് പെൺകുട്ടികൾക്ക്  സ്കൂളിൽ പ്രവേശനം നൽകിയത്.
1932ൽ  രജത ജൂബിലിയും, 1980 ൽ പ്ലാറ്റിനം ജൂബിലിയും, 1992ൽ നവതിയും,2002ൽ  ശതാബ്ദിയും ആഘോഷിച്ചു.
1998 ൽ എസ് സെമിനാരി ഒരു ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു,മൊറാർജി ദേശായി, ഇന്ദിര പ്രിയദർശനി,  വി വി ഗിരി,ഡോക്ടർ സ്റ്റാൻലി ജോൺസ് തുടങ്ങി അനേകം പ്രഗൽഭ വ്യക്തികളുടെ പാദസ്പർശമേറ്റ ഈ വിദ്യാലയം പുണ്യം നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • ബോർഡിംഗ് ഹോം

വിവിധ ദിനാചരണങ്ങൾ

  • പ്രവേശനോത്സവം
  • പരിസ്ഥിതിദിനം
  • വായനാദിനം
  • ലഹരിവിരുദ്ധദിനം
  • അബ്ദുൾകലാം അനുസ്മരണം
  • പാഠ്യ-പാഠ്യേതര പ്രവർത്തനോദ്ഘാടനവും അനുമോദന സമ്മേളനവും
  • ഓണാഘോഷം 37045-9.jpg


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി
  • ജെ ആർ സി
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർത്തോമ്മാമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 130 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. H.G The Most Rev.Dr.Joseph Mar Thoma Metropolitan ഡയറക്ടറായും Dr. Soosamma Mathew കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി Sri. A.V. George ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി Smt.Sussy George ഉം പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1902 - 03 K.M.Abrraham
1903 - 09 K.V.Chacko
1909 - 11 J.T.Yesudasan
1911 - 28 Sri.P.V.Varghese
1928 - 30 Rev.George John
1930 - 33 Sri.Itty
1933 - 38 A.V.Mammen
1938 - 44 B.Varkey
1944 - 54 C.T.Cherian
1954 - 60 T.K.Ipe
1960 - 63 C.Abraham Vaidyan
1963 - 69 K.C.Cherian
1969 - 72 P.K.Iduculla
1972- 74 P.J.Mathew
1974 - 76 K.Jacob John
1976 - 78 P.K.Thomas
1978 - 80 K.Chacko
1980 - 81 E.C.Zachariah
1981 - 85 M.J.Eapen
1985 - 88 M.C.Kurian
1988 - 91 M.O.Ommen
1991-94 Gracyamma Abraham
1994 - 99 Abraham John
1999- 2002 M.T Koshy
2002- 03 Kuruvila Abraham
2003 - 05 K.J.Rahelamma
2005 - 06 V.M.Mathai
2006 - 10 Dr.M.S.Leelamma
2010 - 11 George C. Mathew
2011 - 13 John Varghese
2013 - 2015 K.V. Varkey
2015 - 2017 A.V. George

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Water Resources Minister Sri. Mathew T Thomas
  • Film maker Sri. Blessy

സ്കൂൾ ഫോട്ടോകൾ

ഹൈടെക്ക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

SCSHSS THIRUVALLA സ്കൂളി൯െറ ഹൈടെക്ക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം‍‍ 12-10-2020 ന് സർക്കാർ നിര്ദ്ദേശപ്രകാരം നടത്തി.

വഴികാട്ടി

{{#multimaps:9.3848826,76.5774112|zoom=15}}