എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം
ഇടയാറന്മുള എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം എന്ന പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി. സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ സജു ജോർജ് നിർവഹിച്ചു യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ, ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ എം, സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, അധ്യാപകരായ ജെബി തോമസ് ,ടിസി തോമസ് ,ആശ പി മാത്യു തുടങ്ങിയവർ പങ്കെടുത്തു .
കെെറ്റിൽ നിന്ന് ലഭ്യമായ ഹൈടെക് ഉപകരണങ്ങളെ കുറിച്ചും, സ്കൂളിൽ നടക്കുന്ന വിവിധ ഹൈടെക് പ്രവർത്തങ്ങളെയും യോഗം വിലയിരുത്തി.സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു എന്ന് പി റ്റി എ പ്രസിഡന്റ് ശ്രീ സജു ജോർജ് അഭിപ്രായപ്പെട്ടു. കോവിഡ് മൂലം സ്കൂളിൽ വരുവാൻ കഴിയാത്ത വിദ്യാർത്ഥികൾ കെെറ്റ് വിസിറ്റേഴ്സ് ചാനലിന്റെയും യു ട്യൂബിന്റെയും ലിങ്ക് വഴി പരിപാടി വീക്ഷിച്ചു.
-
സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം പോസ്റ്റർ
-
സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം പോസ്റ്റർ
-
സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം നോട്ടീസ്
-
സ്കൂൾ ഹൈടെക് പ്രഖ്യാപനം