എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ് | |
---|---|
വിലാസം | |
ചിറയിന്‍കീഴ് തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇഠഗ്ലീ,ഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ഹംസകുമാരി.എസ്സ്.പി |
അവസാനം തിരുത്തിയത് | |
15-11-2010 | Sitcssvghs |
ചിറയിന്‍കീഴ് ഗ്രാമത്തില്‍ ശാര്‍ക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്" ശ്രീ ശാരദവിലാസം ഹയര്‍ സെക്കണ്ടറി സ്കൂള്‍ (S.S.V.G.H.S.S)". ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1917ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പേരില്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇതിന്റെ ആദ്യഹെഡ്മാസ്റ്റര്‍ യശ്ശശരീരനായ പാലവിള ശ്രീ ആര്‍ മാധവന്‍പിള്ളയായിരുന്നു. 1945ല്‍ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തി. 1961ല്‍ ഗവര്‍ണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു.1991 ല്‍ ശ്രീ രവീന്ദ്രന്‍പിള്ളയുടെ ശ്രമഫലമായി ഹയര്‍സെക്കന്‍റ്ററി സ്കൂളായി ഉയര്‍ന്നു.പ്രഗല്‍ഭരായ അനേകം വ്യക്തികള്‍ ഇവിടത്തെ വിദ്യര്‍ത്ഥികളായിരുന്നു. 2010 ജൂലൈമാസത്തില്‍ ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങള്‍ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രന്‍ (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി എസ്.പി. ഹംസകുമാരിയാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവര്‍ത്തിക്കുന്നു.
പഠനപ്രവര്‍ത്തനങ്ങള്‍
S.S.L.C പരീക്ഷയില്‍ നേടിയ വിജയം
- 2008 - 92%
- 2009 - 98%
- 2010 - 92%
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍
- ശ്രീ.രവീന്ദ്രന്‍പിള്ള
- ശ്രീ.കൃഷ്ണകുമാര്‍
- ശ്രീ.രവിശങ്കര്‍
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍
ശ്രീ.സുഭാഷ്ചന്ദ്രന്‍ (Noble Constructions)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.പ്രേംനസീര്‍
- ശ്രീ.പ്രേംനവാസ്
- ശ്രീ.ഭരത് ഗോപി
- ശ്രീ.ജി. കെ പിള്ള
- പ്രൊ.ജി.ശങ്കരപ്പിള്ള
- ജസ്റ്റിസ്.ശ്രീദേവി
മുന്‍ പ്രധാനഅധ്യാപകര്‍
ശ്രീമതി .വിജയലക്ഷ്മി
ഇപ്പോഴത്തെ പ്രധാന അധ്യാപിക
ശ്രീമതി എസ്.പി.ഹംസകുമാരി
അധ്യാപകര്‍
സിന്ധുകുമാരി .സി .എസ്, സുമ . വി, പ്രിനില്‍കുമാര്‍ .എസ് , വാഹിദാബീവി .എം, വീണ . യു. എന്‍, ശ്രീദേവി .എന്‍.ബി, സുഗതകുമാരിഅമ്മ .എസ്, ബാബുരാജ് .ബി, അശ്വതി .എം.കെ, ലക്ഷ്മി .എസ്.എസ്.ബീന .കെ.വി, സിന്ധു .എസ്, ഗീത .ആര്‍, ലതികാദേവി . എസ്, താരാസുകു , മിനി എസ്, സിംല .ആര്‍.എസ്, അജിത്കുമാര്‍ .എം.വി, ബിന്ദു .ജി ആര്‍, കവിത .കെ.എസ്, ബീനാറാണി .എസ്.റ്റി, നിഷാകൃഷ്ണന്‍, ലീന .എന്‍.വി, വിജയകുമാരിഅമ്മ .എല്‍,വിക്രമന്‍ .എസ് അഖിലേഷ്.വി.സി, ശ്രീലക്ഷ്മി , ഇന്ദു,
അധ്യാപകേതരജീവനക്കാര്‍
മകേശ് .കെ.എം , ജയപ്രകാശ് .എം.ആര്‍, ദിനേശ്കുമാര്‍ .എസ്, പ്രേംചന്ദ് .എം.പി, സുമ ബി.
വഴികാട്ടി
|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക