ഗവ.എൽ.പി.എസ്. അടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 6 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ)


ഗവ.എൽ.പി.എസ്. അടൂർ
വിലാസം
അടൂർ

അടൂർ പി.ഒ,
അടൂർ
,
691523
വിവരങ്ങൾ
ഫോൺ04734223513
ഇമെയിൽglpsadoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനബീസത്ത് ബീവി .എസ്
അവസാനം തിരുത്തിയത്
06-10-2020Rethi devi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

        ശ്രീമൂലം തിരുനാൾ രാജാവിന്റെ കാലഘട്ടത്തിൽ തിരുവിതാംകൂർ രാജഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് അടൂർ ഗവ :എൽ പി സ്കൂൾ .അടൂരിന്റെ ഹൃദയഭാഗത്ത്  പാർത്ഥസാരഥി  ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി എം സി റോഡരികിൽ ഈ വിദ്യാലയം നിലകൊള്ളുന്നു .  
                                                                                                   രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പാദസ്പർശം ഏറ്റിട്ടുള്ള ഈ വിദ്യാലയം മലയാളം മോഡൽ സ്കൂൾ ,പെൺപള്ളിക്കൂടം തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു .ആദ്യകാലങ്ങളിൽ പതിനഞ്ചു  കീ  മീ ചുറ്റളവിലുള്ള സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ പഠനം ആരംഭിച്ച കൊല്ലം ജില്ലയിലെ ഒരു സ്വരസ്വതീക്ഷേത്രമായിരുന്നു ഈ സ്കൂൾ .നൂറ്റി ഇരുപത് വർഷത്തെ പാരമ്പര്യമുള്ള ഈ കലാലയം അടൂരിന്റെ തിലകക്കുറിയായി ഇന്ന് നിലകൊള്ളുന്നു .ഇന്നിത് പത്തനംതിട്ട ജില്ലയിലാണ് .ഇന്നത്തെ APPLIED SCIENCE  കോളേജ് പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു നേരത്തെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് .അടൂർ ഗവ യു  പി സ്കൂളിന്റെ തെക്കു വശത്തുള്ള കെട്ടിടങ്ങളിൽ നിലവിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു .
                                                                                                   പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള ക്ലാസ്സുകളിലായി നൂറ്റി ഇരുപത്  കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .പത്തനംതിട്ട ജില്ലയിലെ രണ്ടു ഗവണ്മെന്റ് പ്രീപ്രൈമറികളിൽ ഒന്ന് ഈ വിദ്യാലയത്തിലാണ്  എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു .  സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത് .
                                                                                                   കലാ കായിക അക്കാദമിക രംഗങ്ങളിൽ അടൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ സ്കൂൾ മാറിയിട്ടുണ്ട്. ബഹുമാന്യ നിയമസഭാംഗമായ ശ്രീ.ചിറ്റയം ഗോപകുമാറിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഈ സ്കൂളിലെ  പ്രീപ്രൈമറി ഉൾപ്പെടെ  എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ എൽ .പി ,യു പി സ്കൂളുകൾക്ക് സ്വന്തമായി ബസ്സും ലഭിച്ചിട്ടുണ്ട് .
                                                                                                   അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികൾ ,കലോത്സവ മേളകളിലെ മികച്ച വിജയം ,ശിശു സൗഹൃദ ക്ലാസ് മുറികൾ ,മികച്ച അധ്യാപകർ ,ഭിന്നശേഷി വിദ്യാർഥികൾക്കായി പ്രേത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ,മികച്ച രീതിയിൽ സംഘടിപ്പുക്കുന്ന ദിനാചരണങ്ങൾ,വായനാശീലം വളർത്താനുതകുന്ന തരത്തിലുള്ള ലൈബ്രറി പ്രവർത്തനങ്ങൾ ,ദിനപ്പത്രങ്ങളുടെ ലഭ്യത ,സ്കൂൾ വികസന സമിതി ,സ്കൂൾ സുരക്ഷാ സമിതി ,സ്കൂൾ ഉച്ച ഭക്ഷണ സമിതി ,ക്ലാസ് പി ടി എ ,മാതൃസമിതി  എന്നിവ കാര്യക്ഷമമായി നടക്കുന്നു .
                                                                                                         

ഭൗതികസൗകര്യങ്ങൾ

എംസി റോഡിൻറെ കിഴക്കുവശത്തായി ആയി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി ഏഴു മുറികളിൽ ക്ലാസുകൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സ്മാർട് ബോർഡ്,പ്രോജക്ടർ, സ്കാനർ എന്നിവയുണ്ട് കൂടാതെ കൈറ്റിൽ നിന്നും മൂന്നു ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ എന്നിവയും സ്കൂളിനു ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ സജ്ജീകരിച്ച സ്കൂൾ ലൈബ്രറിയുണ്ട് .സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തെ അടൂർ സബ്ജില്ലയിലെ ലീഡ് സ്കൂളായി തെരഞ്ഞെടുക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടക്കുകയും ചെയ്യുന്നു. പ്രീപ്രൈമറി ക്ലാസിൽ ധാരാളം പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും സജ്ജീകരിച്ചിട്ടുണ്ട് .അടാപ്റ്റഡ് ടോയ്ലറ്റ് ഉൾപ്പെടെ വിശാലമായ ടോയ്ലറ്റ് സൗകര്യവും വിശാലമായ വാഷിംഗ് ഏരിയയും ഉണ്ട്.കളിസ്ഥലവും,കളിയുപകരണങ്ങളും സ്കൂളിനുണ്ട് ..ചുറ്റുമതിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നു..കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം നൽകി വരുന്നു..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._അടൂർ&oldid=1035397" എന്ന താളിൽനിന്ന് ശേഖരിച്ചത്