സി എം എസ് എൽ പി സ്കൂൾ, മുഹമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
09:22, 5 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (കണ്ണി ശെരിയാക്കി)
സി എം എസ് എൽ പി സ്കൂൾ, മുഹമ്മ
വിലാസം
ചേർത്തല

muhammaപി.ഒ,
,
688525
വിവരങ്ങൾ
ഫോൺ9447014805
ഇമെയിൽ34240cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. ജോളി തോമസ്
അവസാനം തിരുത്തിയത്
05-10-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

■ ■ അക്ഷരവെളിച്ചവുമായി...

2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപക അവാർഡുണ്ട്. ആ സമയം സ്കൂളിലുണ്ടായിരുന്ന ഞാൻ ജോളി ടീച്ചറിനു ഫോൺ കൈമാറി. ആദ്യ അഭിനന്ദനം ദേശാഭിമാനിയിൽ നിന്നും. മറ്റധ്യാപകരുൾപ്പെടെ എല്ലാവരും സന്തോഷത്തിൽ '

അടുത്ത ദിവസം തന്നെ ആലോചന തുടങ്ങി - ടീച്ചറിനു നൽകുന്ന സ്വീകരണം അവിസ്മരണീയമാക്കണം. 2013 ഒക്ടോബർ 11 ന് ടീച്ചറിനു നൽകിയ വരവേൽപ്പ് ഇന്നും മനസിൽ പച്ച പിടിച്ചു നിൽക്കുന്നു. മുഹമ്മ ഗ്രാമം ടീച്ചറിനെ നെഞ്ചേറ്റുകയായിരുന്നു. അഭിവന്ദ്യ ബിഷപ് തോമസ് കെ ഉമ്മൻ, ഡോ: ടി എം തോമസ് ഐസക്, പി തിലോത്തമൻ ,യു പ്രതിഭ::.. എന്നിങ്ങനെ വിശിഷ്ടാതിഥികൾ നിരവധി. സ്വീകരണത്തിലും പുതുമ നിറഞ്ഞു. കുട്ടികൾ ഗുരുദക്ഷിണയായി നൽകിയത് പുസ്

തകങ്ങൾ. എല്ലാവരും കൈകോർത്തപ്പോൾ ആ സ്വീകരണം ഗംഭീരമായി. ഒരു പക്ഷേ, അവാർഡ് ലഭിച്ച ഒരധ്യാപകർക്കും ലഭിക്കാത്ത പൗരസ്വീകരണം പ്രിയ ജോളി ടീച്ചറിനു നൽകാനായതിൽ പി ടി എ പ്രസിഡന്റെന്ന നിലയിൽ ഏറ്റവും അഭിമാനിച്ച നിമിഷങ്ങളായിരുന്നു അത്. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും ഒരു വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയിലേക്കു കൊണ്ടു വന്നതിന്റെ പിന്നിൽ ജോളി ടീച്ചറിന്റെ കയ്യൊപ്പു കാണാം. വിവിധ മേഖലകളിൽ നിന്നും ഈ വിദ്യാലയത്തിനു ലഭിച്ചത് 50 ലേറെ പ്രധാന പുരസ്കാരങ്ങളാണ്. ഒട്ടേറെ പുതുമയാർന്ന മാതൃകാ പരിപാടികൾ ജോളി ടീച്ചറിന്റെ ആശയത്തിൽ നിന്നും ജന്മം കൊണ്ടു. ജൈവ പച്ചക്കറി കൃഷിയിലടക്കം സംസ്ഥാന തലത്തിൽ അവാർഡു നേടാനുമായി. വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുകയും ലാളിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരമ്മയുടെ സ്ഥാനമാണ് ജോളി ടീച്ചറിനു കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മനസിൽ. സഹപ്രവർത്തകർക്ക് ചേച്ചിയും. തെറ്റുകളും പോരായ്മകളും കണ്ടാൽ വഴക്കു പറയുന്നതിൽ ടീച്ചർ പിശുക്കു കാണിക്കാറില്ല. അതോടൊപ്പം അവരെ ചേർത്തുനിർത്തുകയും ചെയ്യും. മാനേജുമെന്റും പിടിഎ യും രക്ഷകർത്താക്കളും ടീച്ചറിനു നൽകുന്ന നിർലോഭമായ പിന്തുണയും കൂടി ആയപ്പോൾ സ്കൂൾ മികവിന്റെ പട്ടികയിലേക്ക് ഉയർന്നു.. ഒരധ്യാപകനെ രൂപപ്പെടുത്തുമ്പോൾ ആയിരം നക്ഷത്രങ്ങൾ കാത്തിരിക്കുകയാണ്. വിദ്യയുടെ വികാസത്തിലൂടെ അക്ഷര സൂര്യ നായി ജ്വലിച്ചുയരാൻ ...

State Best Teacher 2013
State Best Teacher 2013
State Best Teacher 2013
State Best Teacher 2013
State Best Teacher 2013

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.492127, 76.343933 |zoom=13}}